കേരളത്തിലെ രാഷ്ട്രീയ സഖ്യം From Wikipedia, the free encyclopedia
കേരളത്തിലെ ജനപക്ഷ രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയാണ് ഐക്യ ജനാധിപത്യ മുന്നണി അഥവാ യു.ഡി.എഫ്. മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കേരളാ ശാഖയായ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയാണ് സാധാരണയായി മുന്നണിക്ക് നേതൃത്വം നൽകുന്നത്.[7] ഓരോ തിരഞ്ഞെടുപ്പിലും മുന്നണിയിലെ പാർട്ടികളുടെ കാര്യത്തിൽ ചെറിയ വ്യത്യാസം ഉണ്ടാവുക പതിവാണ്. എങ്കിലും മുഖ്യകക്ഷികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, മുസ്ലിം ലീഗ്, എന്നീ പാർട്ടികൾ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളായി ഇതേ മുന്നണിയിൽ തുടരുന്നു.
ഐക്യ ജനാധിപത്യ മുന്നണി | |
---|---|
ചുരുക്കപ്പേര് | യു ഡി എഫ് |
ചെയർപേഴ്സൺ | വി.ഡി. സതീശൻ |
സ്ഥാപകൻ | കെ. കരുണാകരൻ |
രൂപീകരിക്കപ്പെട്ടത് | 1979 |
മുഖ്യകാര്യാലയം | "ഇന്ദിരാഭവൻ", വെള്ളയമ്പലം, തിരുവനന്തപുരം ജില്ല, കേരളം |
പ്രത്യയശാസ്ത്രം | Big tent Factions
|
രാഷ്ട്രീയ പക്ഷം | Centre[5] to Centre-right[6] |
സഖ്യം | INDIA |
ഇടതുപക്ഷ ജനാധിപത്യ മുന്നണി അഥവാ എൽ.ഡി.എഫ്. ആണ് കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് ബദൽ.
ഐക്യ ജനാധിപത്യ മുന്നണി ഏകോപന സമിതി യോഗങ്ങൾ മാസത്തിൽ ഒരിക്കൽ എങ്കിലും ചേരുന്നു. കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നണി ചെയർമാൻ. നിലവിൽ എം.എം. ഹസൻ ആണു യു.ഡി.എഫ് കൺവീനർ[8][9]
നമ്പർ | പാർട്ടി | ചിഹ്നം | കേരളത്തിലെ പാർട്ടി നേതാവ് | |
---|---|---|---|---|
1 | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | കൈപ്പത്തി | കെ. സുധാകരൻ | |
2 | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് | കോണി | സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ | |
3 | കേരള കോൺഗ്രസ് | ചെണ്ട | പി.ജെ. ജോസഫ് | |
4 | റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി | മൺവെട്ടിയും മൺകോരിയും | എ.എ. അസീസ് | |
5 | കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി | സി.പി. ജോൺ | ||
6 | കേരള കോൺഗ്രസ് (ജേക്കബ്) | അനൂപ് ജേക്കബ് | ||
7 | ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് | സിംഹം | അഡ്വ. റാംമോഹൻ, [10] | |
8 | കേരള ഡെമോക്രാറ്റിക് പാർട്ടി | മാണി സി. കാപ്പൻ | ||
9 | റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ | കെ കെ രമ | ||
10 | നാഷണൽ ജനത ദൾ | ജോൺ ജോൺ | ||
11 | ജെ എസ് എസ് (നാഷണൽ) |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.