Remove ads
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia
കോൺഗ്രസ്സ് (ഐ)- പാർട്ടിയുടെ കേരളത്തിലെ പ്രമുഖരായ നേതാക്കളിലൊരാളാണ് രമേശ് ചെന്നിത്തല (ജനനം: 25 മേയ്, 1956). നിലവിൽ 2011 മുതൽ കേരള നിയമസഭയിൽ ഹരിപ്പാട് മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായി തുടരുന്നു. 2005 മുതൽ 2014 വരെ കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡണ്ടായും 2014 മുതൽ 2016 വരെ രണ്ടാം ഉമ്മൻചാണ്ടി മന്ത്രിസഭയിലെ സംസ്ഥാന ആഭ്യന്തര-വിജിലൻസ് വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായും 2016 മുതൽ 2021 വരെ നിലവിലിരുന്ന പതിനാലാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്.
രമേശ് ചെന്നിത്തല | |
---|---|
പതിനാലാം കേരള നിയമസഭയിലെ പ്രതിപക്ഷനേതാവ് | |
ഓഫീസിൽ മെയ് 29 2016 – മെയ് 22 2021 | |
മുൻഗാമി | വി.എസ്. അച്യുതാനന്ദൻ |
പിൻഗാമി | വി.ഡി. സതീശൻ |
സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി | |
ഓഫീസിൽ ജനുവരി 1 2014 – മേയ് 20 2016 | |
മുൻഗാമി | തിരുവഞ്ചൂർ രാധാകൃഷ്ണൻ |
പിൻഗാമി | പിണറായി വിജയൻ |
സംസ്ഥാന ഗ്രാമവികസന വകുപ്പ് മന്ത്രി | |
ഓഫീസിൽ ജൂൺ 5 1986 – മാർച്ച് 25 1987 | |
പിൻഗാമി | ടി. ശിവദാസമേനോൻ |
കെ.പി.സി.സി. പ്രസിഡണ്ട് | |
ഓഫീസിൽ 24 ജൂൺ 2005 – ഫെബ്രുവരി 10 2014 | |
മുൻഗാമി | തെന്നല ബാലകൃഷ്ണപിള്ള |
പിൻഗാമി | വി.എം. സുധീരൻ |
കേരള നിയമസഭയിലെ അംഗം | |
പദവിയിൽ | |
ഓഫീസിൽ മേയ് 14 2011 | |
മുൻഗാമി | ബാബു പ്രസാദ് |
മണ്ഡലം | ഹരിപ്പാട് |
ഓഫീസിൽ മേയ് 24 1982 – ഡിസംബർ 9 1989 | |
മുൻഗാമി | സി.ബി.സി. വാര്യർ |
പിൻഗാമി | എ.വി. താമരാക്ഷൻ |
ലോക സഭയിലെ അംഗം | |
ഓഫീസിൽ ഒക്ടോബർ 11 1999 – ഫെബ്രുവരി 6 2004 | |
മുൻഗാമി | പി.ജെ. കുര്യൻ |
പിൻഗാമി | സി.എസ്. സുജാത |
മണ്ഡലം | മാവേലിക്കര |
ഓഫീസിൽ ഡിസംബർ 2 1989 – ഡിസംബർ 4 1997 | |
മുൻഗാമി | കെ. സുരേഷ് കുറുപ്പ് |
പിൻഗാമി | കെ. സുരേഷ് കുറുപ്പ് |
മണ്ഡലം | മാവേലിക്കര |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ചെന്നിത്തല മാവേലിക്കര, ആലപ്പുഴ ജില്ല | 25 മേയ് 1956
രാഷ്ട്രീയ കക്ഷി | കോൺഗ്രസ്സ് (ഐ) |
പങ്കാളി | ടി.എൻ. അനിത |
കുട്ടികൾ | രണ്ട് മകൻ |
മാതാപിതാക്കൾ |
|
വസതി | ചെന്നിത്തല |
As of സെപ്റ്റംബർ 1, 2020 ഉറവിടം: നിയമസഭ |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ ചെന്നിത്തല ഗ്രാമത്തിൽ വി.രാമകൃഷ്ണൻ നായരുടേയും ദേവകിയമ്മയുടേയും മകനായി 1956 മെയ് 25 ന് ജനിച്ചു. ഹിന്ദി ഭാഷ അനായാസം സംസാരിക്കുന്ന ഒരു ഹിന്ദിവിശാരദ് കൂടി ആണ് ചെന്നിത്തല. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള പ്രാവീണ്യമാണ് ചെന്നിത്തലയെ ദേശീയ രാഷ്ട്രീയത്തിൽ സ്വീകാര്യനാക്കിയത്. ദക്ഷിണകേരളാ ഹിന്ദി പ്രചാരസഭയിൽ നിന്ന് പഠിച്ചെടുത്ത ഹിന്ദി വിശാരത് ആണ് ഉത്തരേന്ത്യൻ നേതാക്കളുമായി ആശയവിനിമയം നടത്താൻ ചെന്നിത്തലയെ തുണയ്ക്കുന്നത്. പിന്നെ വർഷങ്ങളായി കേട്ടുപഠിച്ച ഹിന്ദി സംസാരഭാഷയും. തിരുവനന്തപുരം ഗവ. ലോ കോളേജിൽ നിന്ന് നിയമബിരുദവും ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ നേടിയ ബിരുദവുമാണ് വിദ്യാഭ്യാസം.
കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവേശനം.
1980-1985 കാലഘട്ടത്തിൽ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡൻറ് എൻ.എസ്.യു.ഐ ദേശീയ പ്രസിഡൻറ്, ബാലജന സഖ്യം സംസ്ഥാന പ്രസിഡൻ്റ് എന്നി നിലകളിൽ പ്രവർത്തിച്ച ചെന്നിത്തല 1982-ൽ ഹരിപ്പാട് മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
1985-ൽ യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി. 1986-ൽ മുപ്പതാം വയസിൽ കെ. കരുണാകരൻ മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയായി സ്ഥാനമേറ്റു.
1987 മുതൽ 1990 വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായിരുന്നു. 1987-ൽ ഹരിപ്പാട് നിന്ന് വീണ്ടും നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു എങ്കിലും 1989-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്ന് മത്സരിച്ചു ജയിച്ചതിനാൽ എം.എൽ.എ സ്ഥാനം രാജിവച്ചു.
1990 മുതൽ 1993 വരെ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡൻറായിരുന്ന ചെന്നിത്തല 1994 മുതൽ 1997 വരെ എ.ഐ.സി.സി. ജോയിൻ്റ് സെക്രട്ടറിയായിരുന്നു.
1991-ലും, 1996-ലും, വീണ്ടും കോട്ടയത്ത് നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1997-ൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായി നിയമിതനായി.
1999-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മാവേലിക്കരയിൽ നിന്ന് പാർലമെൻറ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു[1]
1998-ൽ കോട്ടയത്ത് നിന്ന് ലോക്സഭയിലേയ്ക്ക് മത്സരിച്ചു എങ്കിലും സി.പി.എംമ്മിലെ കെ. സുരേഷ് കുറുപ്പ്നോട് പരാജയപ്പെട്ടു.
2004-ൽ മാവേലിക്കര ലോക്സഭ സീറ്റിൽ നിന്ന് സി.പി.എംമ്മിലെ സി.എസ്. സുജാതയോടും തോറ്റു.
2005-ൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (KPCC) പ്രസിഡൻറായിരുന്ന തെന്നല ബാലകൃഷ്ണപിള്ളയുടെ പകരക്കാരനായി കെ.പി.സി.സി.പ്രസിഡൻ്റായി ചുമതലയേറ്റു.[2], 2004 മുതൽ കോൺഗ്രസ്സ് പാർട്ടിയുടെ വർക്കിംഗ് കമ്മറ്റി അംഗവുമാണ്.
2011-ൽ ഹരിപ്പാട് നിന്ന് വീണ്ടും നിയമസഭ അംഗമായ ചെന്നിത്തല 2014 മുതൽ 2016 വരെ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ യു.ഡി.എഫ് മന്ത്രിസഭയിലെ ആഭ്യന്തര-വകുപ്പ് മന്ത്രിയായിരുന്നു.
2014-ൽ അഭ്യന്തര വകുപ്പ് മന്ത്രിയായി നിയമിതനായ ചെന്നിത്തല കെ.പി.സി.സി. പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് വി.എം. സുധീരൻ പകരം പ്രസിഡൻറായി സ്ഥാനമേറ്റു.
2016-ൽ പതിനാലാം കേരള നിയമസഭയിൽ യു.ഡി.എഫ്ൻ്റെ പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ തിരഞ്ഞെടുത്തു.
2021-ലെ പതിനഞ്ചാം കേരള നിയമസഭ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിൻ്റെ പരാജയത്തെ തുടർന്ന് രമേശ് ചെന്നിത്തലക്ക് പകരം വി.ഡി. സതീശൻ യു.ഡി.എഫിൻ്റെ പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റു.[3]
ഒരു സാധാരണ വിദ്യാർത്ഥി എങ്ങനെയാണ് കേരള രാഷ്ട്രീയത്തിലെ നക്ഷത്രമാകുന്നത് എന്നതിനൊരു പാഠപുസ്തകമാണ് രമേശ് ചെന്നിത്തല. ആ പുസ്തകത്തെ അടുക്കിപ്പെറുക്കി അവതരിപ്പിക്കുകയാണ് ഈ കൃതിയിലൂടെ. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ സി.പി. രാജശേഖരൻ നടത്തിയ നിരീക്ഷണങ്ങളും പഠനങ്ങളും അനുഭവങ്ങളുമാണ് ഇവിടെ വിവരിക്കുന്നത്. വിദ്യാർത്ഥികാലഘട്ടം മുതൽ കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിനൊപ്പം സഞ്ചരിച്ച എന്നും കോൺഗ്രസ് (ഐ) ഗ്രൂപ്പുകാരനായ പൊതുപ്രവർത്തകന്റെ ജീവിതത്തിലൂടെ ഒരു യാത്ര. മാദ്ധ്യമപ്രവർത്തകൻ സി.പി. രാജശേഖരൻ രചിച്ച, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ജീവചരിത്രം.[5][6]
ഭാര്യ അനിത യുണൈറ്റഡ് ഇന്ത്യാ ഇൻഷ്വറൻസ് കമ്പനിയിലെ ഉദ്യോഗസ്ഥയാണ്. മക്കൾ : രോഹിത്, രമിത്
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2016 | ഹരിപ്പാട് നിയമസഭാമണ്ഡലം | രമേശ് ചെന്നിത്തല | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | പി. പ്രസാദ് | സി.പി.ഐ., എൽ.ഡി.എഫ്. | ഡി. അശ്വനി ദേവ് | ബി.ജെ.പി., എൻ.ഡി.എ |
2011 | ഹരിപ്പാട് നിയമസഭാമണ്ഡലം | രമേശ് ചെന്നിത്തല | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ജി. കൃഷ്ണപ്രസാദ് | സി.പി.ഐ., എൽ.ഡി.എഫ്. | അജിത് ശങ്കർ | ബി.ജെ.പി., എൻ.ഡി.എ |
2004 | മാവേലിക്കര ലോകസഭാമണ്ഡലം | സി.എസ്. സുജാത | സി.പി.എം., എൽ.ഡി.എഫ് | രമേശ് ചെന്നിത്തല | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
1987 | ഹരിപ്പാട് നിയമസഭാമണ്ഡലം | രമേശ് ചെന്നിത്തല | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എ.വി. താമരാക്ഷൻ | ആർ.എസ്.പി., എൽ.ഡി.എഫ്. | ||
1982 | ഹരിപ്പാട് നിയമസഭാമണ്ഡലം | രമേശ് ചെന്നിത്തല | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | പി.ജി. തമ്പി | സി.പി.ഐ.എം., എൽ.ഡി.എഫ്. | ||
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.