Remove ads
കേരളത്തിലെ ഒരു രാഷ്ട്രീയ മുന്നണി From Wikipedia, the free encyclopedia
കേരളത്തിലെ ഇടതുപക്ഷ-കമ്യൂണിസ്റ്റ് രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി അഥവാ എൽ.ഡി.എഫ്. മുന്നണിയിലെ ഏറ്റവും വലിയ പാർട്ടിയായ സി.പി.ഐ(എം) ആണ് മുന്നണിക്ക് നേതൃത്വം നൽകുന്നത്. സിപിഐ നേതാവായിരുന്ന പി കെ വാസുദേവൻ നായർ കോൺഗ്രസ് പിന്തുണയോട വഹിച്ചിരുന്ന മുഖ്യമന്ത്രി പദവി രാജി വെച്ച് കോൺഗ്രസ് ബന്ധം സിപിഐ അവസാനിപ്പിക്കുകയും പിന്നീട് സിപിഐഎമ്മുമായി ചേർന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കുകയുമായിരുന്നു. മുന്നണിയിലെ പാർട്ടികളുടെ കാര്യത്തിൽ ഓരോ തിരഞ്ഞെടുപ്പിലും ചെറിയ വ്യത്യാസം ഉണ്ടാവാം, എങ്കിലും മുഖ്യകക്ഷികൾ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളായി ഇതേ മുന്നണിയിൽ തുടരുന്നു. ഐക്യ ജനാധിപത്യ മുന്നണി അഥവാ യു.ഡി.എഫ്. ആണ് കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ബദൽ. വർഷങ്ങളായി മുന്നണി ഭരണം ഓരോ അഞ്ചുവർഷം കൂടുമ്പൊഴും മാറി വരുന്നു. പിണറായി വിജയൻ 2016ൽ ഭരണത്തിലേറിയതിന് ശേഷം അതിനൊരു മാറ്റം വന്നു. 2021 ലും ഇടതുപക്ഷം വൻപിച്ച ഭൂരിപക്ഷത്തോടെ ഭരണ തുടർച്ച സംഭവിച്ചു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി LDF Keralam | |
---|---|
നേതാവ് | പിണറായി വിജയൻ |
ചെയർപേഴ്സൺ | EP Jayarajan |
രൂപീകരിക്കപ്പെട്ടത് | 1979 |
മുഖ്യകാര്യാലയം | ഏ.കെ.ജി സെന്റർ, തിരുവനന്തപുരം |
പ്രത്യയശാസ്‌ത്രം | Socialism Factions
|
രാഷ്ട്രീയ പക്ഷം | Left-wing to far-left |
ദേശീയ അംഗത്വം | I.N.D.I.A |
മുന്നണി ഏകോപന സമിതി യോഗങ്ങൾ മാസത്തിൽ ഒരിക്കൽ എങ്കിലും ചേരുന്നു. മുന്നണിയുടെ നിലവിലെ കൺവീനറാണ്. ടി.പി. രാമകൃഷ്ണൻ[1]
നമ്പർ | പാർട്ടി | അടയാളം | പതാക | കേരളത്തിലെ നേതാവ് |
---|---|---|---|---|
1 | കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) | അരിവാൾ ചുറ്റിക | എം.വി. ഗോവിന്ദൻ | |
2 | കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ | അരിവാൾ
നെൽക്കതിർ |
കാനം രാജേന്ദ്രൻ | |
3 | ജനതാദൾ (സെക്കുലർ)
(ബിജെപി - വിരുദ്ധ ഘടകം ) |
നെല്ല് തലയിൽ
ചുമക്കുന്ന സ്ത്രീ |
മാത്യു ടി. തോമസ് | |
4 | നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി [൧][3] | ക്ലോക്ക് | പി.സി. ചാക്കോ | |
5 | കേരള കോൺഗ്രസ് (എം.) | രണ്ടില | ജോസ് കെ. മാണി | |
6 | കോൺഗ്രസ് (എസ്) | തെങ്ങ് | കടന്നപ്പള്ളി രാമചന്ദ്രൻ | |
7 | ഇന്ത്യൻ നാഷണൽ ലീഗ് | ഗ്ലാസ് | അഹമ്മദ് ദേവർകോവിൽ | |
8 | കേരള കോൺഗ്രസ് (ബി) | ഓട്ടോ | കെ.ബി. ഗണേഷ് കുമാർ | |
9 | രാഷ്ട്രീയ ജനതാ ദൾ | റാന്തൽ വിളക് | എം.വി. ശ്രേയാംസ് കുമാർ | |
10 | ജനാധിപത്യ കേരളാ കോൺഗ്രസ് | ആന്റണി രാജു | ||
11 | കേരളാ കോൺഗ്രസ് (സ്കറിയ തോമസ്) |
ഇടതുമുന്നണി = ആകെ 99 [4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.