ഇന്ത്യൻ രാഷ്‌ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia
2021 മുതൽ 2023 വരെ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന[2] ഇടതു മുന്നണിയുടെ ഘടകകക്ഷിയായ ജനാധിപത്യ കേരള കോൺഗ്രസിൻ്റെ നേതാവും പതിനഞ്ചാം കേരള നിയമസഭാംഗവുമാണ് ആന്റണി രാജു (ജനനം: 18 നവംബർ 1954). 1996-ലെ പത്താം കേരള നിയമസഭയിൽ തിരുവനന്തപുരം വെസ്റ്റ് നിയോജകമണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭാംഗമായി. 2021-ലെ പതിനഞ്ചാം കേരള നിയമസഭയിൽ തിരുവനന്തപുരത്തു നിന്നാണ് ഇത്തവണ നിയമസഭാംഗമായത്[3]
ആന്റണി രാജു | |
---|---|
സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി | |
ഓഫീസിൽ 20 മെയ് 2021- 24 ഡിസംബർ 2023 | |
മുൻഗാമി | എ.കെ. ശശീന്ദ്രൻ |
പിൻഗാമി | കെ.ബി. ഗണേഷ് കുമാർ |
നിയമസഭാംഗം | |
ഓഫീസിൽ 2021-തുടരുന്നു | |
മുൻഗാമി | വി.എസ്. ശിവകുമാർ |
മണ്ഡലം | തിരുവനന്തപുരം |
നിയമസഭാംഗം | |
ഓഫീസിൽ 1996-2001 | |
മുൻഗാമി | എം.എം. ഹസൻ |
പിൻഗാമി | എം.വി. രാഘവൻ |
മണ്ഡലം | തിരുവനന്തപുരം വെസ്റ്റ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Trivandrum | 18 നവംബർ 1954
രാഷ്ട്രീയ കക്ഷി | ജനാധിപത്യ കേരള കോൺഗ്രസ്[1] |
പങ്കാളി | ഗ്രേസി രാജു |
കുട്ടികൾ | റോഷ്ണി രാജു റോഹൻ രാജു |
വസതി | നന്തൻകോട് |
As of 24 ഡിസംബർ, 2023 ഉറവിടം: കേരള നിയമസഭ |
1954 നവംബർ 18 ന് തിരുവനന്തപുരം ജില്ലയിലെ പൂന്തുറയിൽ ലൂർദമ്മയുടേയും എസ്. അൽഫോൺസിന്റേയും മകനായി ജനിച്ചു. തിരുവനന്തപുരത്തെ സെന്റ് തോമസ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം എറണാകുളം കളമശ്ശേരി രാജഗിരി സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. [4] പിന്നീട് തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് പ്രീ ഡിഗ്രീ പൂർത്തിയാക്കി. മാർ ഇവാനിയസ് കോളേജിൽ നിന്ന് ബിരുദവും. തിരുവനന്തപുരം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും നേടി. ഒരു അഭിഭാഷകൻ കൂടിയാണ് ആൻ്റണി രാജു.
വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.സി.യിൽ പ്രവർത്തിച്ച് കേരള കോൺഗ്രസ് പാർട്ടിക്കാരനായി രാഷ്ട്രീയ ജീവിതമാരംഭിച്ച ആൻറണി രാജു ഒരുകാലത്ത് അതിൻ്റെ ചെയർമാനായിരുന്ന പി.ജെ. ജോസഫിൻ്റെ വിശ്വസ്ഥനായിരുന്നു.
1987 മുതൽ 1997 വരെ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിൻ്റെ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റായും 1998-ൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
1990-ൽ ശംഖുമുഖം ഡിവിഷനിൽ നിന്ന് ജില്ലാ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1991-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം വെസ്റ്റിൽ നിന്ന് ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും കോൺഗ്രസിലെ എം.എം. ഹസനോട് പരാജയപ്പെട്ടു.
1996-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് നേതാവ് എം.എം. ഹസനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭാംഗമായി.
2001-ൽ തിരുവനന്തപുരം വെസ്റ്റിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും യു.ഡി.എഫ് സ്ഥാനാർത്ഥിയായ സി.എം.പി.യിലെ എം.വി.രാഘവനോട് പരാജയപ്പെട്ടു. 2006, 2011 നിയമസഭ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചില്ല.
2010-ൽ ജോസഫ് ഗ്രൂപ്പ് മാണി ഗ്രൂപ്പിൽ ലയിച്ചെങ്കിലും 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാണി ഗ്രൂപ്പ് വിട്ട് ജനാധിപത്യ കേരള കോൺഗ്രസ് എന്ന പുതിയ പാർട്ടി രൂപീകരിച്ച് ജോസഫ് പക്ഷത്തെ പ്രമുഖ നേതാക്കളായ കെ. ഫ്രാൻസിസ് ജോർജ്, ഡോ. കെ.സി. ജോസഫ് എന്നിവർക്കൊപ്പം യു.ഡി.എഫ് വിട്ട് ഇടതുപക്ഷത്തേക്ക് ചേർന്നു[5].
2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജനാധിപത്യ കേരള കോൺഗ്രസ് ടിക്കറ്റിൽ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസിലെ വി.എസ്. ശിവകുമാറിനോട് പരാജയപ്പെട്ടു.
2020-ൽ ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് പാർട്ടി വിട്ട് പി.ജെ. ജോസഫിൻ്റെ ഗ്രൂപ്പിൽ ലയിച്ചെങ്കിലും രാജുവും, കെ.സി. ജോസഫും ജനാധിപത്യ കേരള കോൺഗ്രസ് എന്ന പാർട്ടിയിൽ ഉറച്ചു ഇടതു പക്ഷത്ത് തന്നെ നിന്നു[6]
2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് മത്സരിച്ച രാജു സിറ്റിംഗ് എം.എൽ.എയായിരുന്ന വി.എസ്. ശിവകുമാറിനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭാംഗമായി[7][8][9]
2021 മെയ് 20 മുതൽ 2023 ഡിസംബർ 24 വരെ രണ്ടാം തവണ പിണറായി വിജയൻ മുഖ്യമന്ത്രിയായ എൽ.ഡി.എഫ് മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു ആൻ്റണി രാജു .[10]
മറ്റ് പദവികൾ
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.