From Wikipedia, the free encyclopedia
കേരളത്തിലെ ഒരു രാഷ്ട്രീയ കക്ഷിയാണ് കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി (സി.എം.പി.). 1986-ൽ മുസ്ലീം ലീഗുമായി സഖ്യമുണ്ടാക്കുന്നതുസംബന്ധിച്ച രൂക്ഷമായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് എം.വി.രാഘവനെ സി.പി.ഐ.(എം.) പുറത്താക്കിയതിനെത്തുടർന്നാണ് പാർട്ടി രൂപീകരിക്കപ്പെട്ടത്. മതനിരപേക്ഷമല്ല്ലാത്ത മുസ്ലീം ലീഗിനെപ്പോലുള്ള കക്ഷികളെ ഇടതു ജനാധിപത്യ മുന്നണിയിൽ ചേർത്ത് ഐക്യ ജനാധിപത്യ മുന്നണിയുമായി മത്സരിക്കാനുള്ള നീക്കം സി.പി.ഐ.(എം) തള്ളിക്കളയുകയുണ്ടായി. ഇദ്ദേഹത്തെ ഇതോടൊപ്പം പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി | |
---|---|
നേതാവ് | എം.വി. രാഘവൻ സി.പി.ജോൺ കെ.ആർ. അരവിന്ദാക്ഷൻ |
ചെയർപേഴ്സൺ | സി.പി. ജോൺ[1] |
സ്ഥാപകൻ | എം.വി. രാഘവൻ |
രൂപീകരിക്കപ്പെട്ടത് | 1986 |
വിദ്യാർത്ഥി സംഘടന | ഡെമോക്രാറ്റിക് സ്റ്റുഡന്റ് ഫെഡറേഷൻ (ഡി.എസ്.എഫ്.) |
യുവജന സംഘടന | കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ (കെ.എസ്.വൈ.എഫ്.) |
തൊഴിലാളി വിഭാഗം | ഓൾ ഇൻഡ്യ സെന്റർ ഫോർ ട്രേഡ് യൂണിയൻസ് (എ.ഐ.സി.ടി.യു.) ഉദ്യോഗസ്ഥർ : സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഫെഡറേഷൻ (എസ്.ഇ.ടി.എഫ്.) |
പ്രത്യയശാസ്ത്രം | മതനിരപേക്ഷ സോഷ്യലിസ്റ്റ് ജനാധിപത്യം |
സഖ്യം | ഐക്യജനാധിപത്യ മുന്നണി |
സീറ്റുകൾ | 0 / 140 |
സി.എം.പി. ഇപ്പോൾ ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമാണ്. 2011 നിയമസഭാ തിരഞ്ഞെടുപ്പിൽ സി.എം.പി.യുടെ മൂന്ന് സ്ഥാനാർത്ഥികളും പരാജയപ്പെടുകയുണ്ടായി. പശ്ചിമ ബംഗാളിലെ സൈഫുദ്ദീൻ ചൗധരിയുടെ പാർട്ടി ഓഫ് ഡെമോക്രാറ്റിക് സോഷ്യലിസം എന്ന കക്ഷിയുമായി സി.എം.പി.യ്ക്ക് ബന്ധമുണ്ട്. 2003 ഡിസംബറിലെ പി.ഡി.എസ്. സംസ്ഥാന സമ്മേളനത്തിൽ എം.വി. രാഘവൻ പങ്കെടുക്കുകയുണ്ടായി.
കോൺഫെഡറേഷൻ ഓഫ് ഇൻഡ്യൻ കമ്യൂണിസ്റ്റ്സ് ആൻഡ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് എന്ന കൂട്ടായ്മയിൽ സി.എം.പി. അംഗമാണ്.[2]
യു.ഡി.എഫ്. വിടാനുള്ള നീക്കങ്ങൾ സി.എം.പി. നടത്തുന്നുണ്ട് എന്ന് വാർത്തകളുണ്ടായിരുന്നു[3]. സി.എം.പി.യിലെ ഒരു വിഭാഗം സി.പി.ഐ.യിൽ ചേരാൻ പോകുന്നുവെന്നും വാർത്തയുണ്ടായിരുന്നു. സി.എം.പി.യെ ഇടതുമുന്നണിയിലേയ്ക്ക് ക്ഷണിച്ചതായും വാർത്തകൾ വന്നിരുന്നു[4]. സി.പി.ഐ.യിൽ ലയിക്കാൻ ഉദ്ദേശമില്ല എന്ന് എം.വി. രാഘവൻ വ്യക്തമാക്കുകയുണ്ടായി[5]. ചില സി.എം.പി. പ്രവർത്തകർ പാർട്ടി വിട്ട് സി.പി.ഐ.യിൽ ചേരുകയുണ്ടായിട്ടുണ്ട്[6] .
പാർട്ടിയുടെ സ്ഥാപകനേതാവായ എം.വി.ആർ ഗുരുതരമായ രോഗബാധയിൽ അവശനായതിനെത്തുടർന്ന് പാർട്ടി സെക്രട്ടറിയായി ചുമതല ഏറ്റെടുക്കുന്നതിനെത്തുടർന്നുണ്ടായ അഭിപ്രായ വത്യാസത്തിൽ, 2014 ജനുവരിയിൽ ഔദ്യോഗികമായി സി.എം.പി രണ്ടു കക്ഷിയായി പിളർന്നു. സ്ഥാപക കാലം മുതൽ ഉണ്ടായിരുന്ന നേതാക്കളായ കെ.ആർ. അരവിന്ദാക്ഷന്റെയും സി.പി. ജോണിന്റെയും നേതൃത്വത്തിൽ രണ്ടു കക്ഷികളായി മാറി പരസ്പരം പാർട്ടിയിൽ നിന്നു എതിർ ചേരിക്കാരെ പുറത്താക്കുകയും ചെയ്തു.[7] [8]
2014 ജനുവരിയിൽ ഔദ്യോഗികമായി സി.എം.പി രണ്ടു കക്ഷിയായി പിളർന്നു. കെ.ആർ. അരവിന്ദാക്ഷന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇടതു ജനാധിപത്യ മുന്നണിൽ ചോർന്നു.[9]
[10] സി.പി. ജോണിന്റെ നേതൃത്വത്തിൽ ഉളള വിഭാഗം ഐക്യജനാധിപത്യ മുന്നണിൽ തന്നെ ഉറച്ചുനിന്നു.
2016 നിയമസഭാ തൊരഞ്ഞടുപ്പിൽ ഈ രണ്ടു വിഭഗത്തിനും അതത് മുന്നണികമുന്നണികകൾ ഒരോ സിറ്റ് നൽകി. കുന്നംകുളം നിയമസഭാമണ്ഡലത്തിൽ സി.എം.പി ജോൺ വിഭാഗം സ്ഥനർത്തിയായി യു.ഡി.എഫ് പിന്തുണയോടെ സി.പി. ജോൺ മത്സരിച്ചത്. [11]
ചവറ നിയമസഭാമണ്ഡലത്തിൽ സി.എം.പി അരവിന്ദാക്ഷൻ വിഭാഗം സ്ഥനർത്തിയായി എൽ.ഡി.എഫ് പിന്തുണയോടെ എൻ. വിജയൻ പിളള മത്സരിച്ചത്. നിയമസഭാ ഫാലം വന്നപ്പോൾ ജോൺ 7782 വോട്ടിന് സി.പി.ഐ.എം സ്ഥാനാർതിയോടെ തോറ്റു. എന്നൽ എൻ. വിജയൻ പിളള ആർ.എസ്.പി സ്ഥാനാർത്തിയായ ഷിബു ബേബി ജോണിനെ അട്ടിമറിലുടെ തോൽപ്പിപിച്ചു.
2019ൽ അരവിന്ദാക്ഷൻ വിഭാഗം സിപിഐ(എം)ൽ ലയിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.