എം. സ്വരാജ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia

എം. സ്വരാജ്

സി.പി.ഐ.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും പതിനാലാം കേരള നിയസഭയിൽ തൃപ്പൂണിത്തുറയെ പ്രതിനിധീകരിച്ചിരുന്ന അംഗവുമാണ് എം. സ്വരാജ്. സി.പി.ഐ.(എം.) പാർട്ടി സ്ഥാനാർത്ഥിയായി തൃപ്പൂണിത്തുറ നിയഭസഭമണ്ഡലത്തിൽ നിന്നാണ് അദ്ദേഹം മത്സരിച്ച് വിജയിച്ചത്. പ്രധാന എതിരാളി കോൺഗ്രസിലെ കെ. ബാബു ആയിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയ ജീവിതത്തിനിടയിൽ നിരവധി സമരങ്ങളിൽ പങ്കെടുക്കുകയും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയായും എസ്.എഫ്.ഐ. യുടെ വിവിധ ഭാരവാഹിത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്.

വസ്തുതകൾ എം. സ്വരാജ്, കേരള നിയമസഭയിലെ അംഗം. ...
എം. സ്വരാജ്
Thumb
കേരള നിയമസഭയിലെ അംഗം.
ഓഫീസിൽ
മേയ് 21 2016  മേയ് 3 2021
മുൻഗാമികെ. ബാബു
പിൻഗാമികെ. ബാബു
മണ്ഡലംതൃപ്പൂണിത്തുറ
വ്യക്തിഗത വിവരങ്ങൾ
ജനനം (1979-05-27) 27 മേയ് 1979  (45 വയസ്സ്)
നിലമ്പൂർ
രാഷ്ട്രീയ കക്ഷിസി.പി.എം.
പങ്കാളിസരിത
മാതാപിതാക്കൾ
  • പി.എൻ. മുരളീധരൻ (അച്ഛൻ)
  • പി.ആർ. സുമംഗി അമ്മ (അമ്മ)
വസതിതൃപ്പൂണിത്തുറ
As of ഓഗസ്റ്റ് 16, 2020
ഉറവിടം: നിയമസഭ
അടയ്ക്കുക

രാഷ്ട്രീയ ജീവിതം

എസ്.എഫ്.ഐയിലൂടെ പൊതുരംഗത്തെത്തിയ സ്വരാജ് എസ്.എഫ്.ഐ. മലപ്പുറം ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ ചെയർമാനായി പ്രവർത്തിച്ചിട്ടുള്ള സ്വരാജ് പിന്നീട് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി. മുൻ ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയും സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റിയംഗവുമാണ് സ്വരാജ്.

സാഹിത്യ ജീവിതം

കവി, കഥാകൃത്ത്, മികച്ച പ്രസംഗകൻ എന്നീ നിലകളിലും അറിയപ്പെടുന്ന വ്യക്തിത്വമാണ് സ്വരാജിന്റേത്. ഒരു കവിതാ സമാഹാരവും മൂന് യാത്രാ വിവരണങ്ങളും പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജീവിതരേഖ

മലപ്പുറത്തെ ഭൂദാൻ കോളനിയിലെ സുമാ നിവാസിലെ പി.എൻ.മുരളീധരനാണ് അച്ഛൻ. 2004 ൽ കേരള യൂണിവേർസിറ്റിയിൽ നിന്ന് എൽ.എൽ.ബിയും. 2007ൽ അണ്ണാമലൈ യൂണിവേർസിറ്റിയിൽ നിന്നും എം.എ. ബിരുദവും കരസ്ഥമാക്കി. [1]

പരാമർശങ്ങൾ

Wikiwand - on

Seamless Wikipedia browsing. On steroids.