ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 21 വർഷത്തിലെ 141(അധിവർഷത്തിൽ 142)-ാം ദിനമാണ്. ചരിത്രസംഭവങ്ങൾ 878 - സിസിലിയിലെ സുൽത്താൻ, സിറാകുസ് പിടിച്ചടക്കി. 996 - പതിനാറു വയസ്സു പ്രായമുള്ള ഒട്ടോ മൂന്നാമൻ വിശുദ്ധ റോമൻ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായി. 1502 - പോർച്ചുഗീസ് നാവികൻ ജോവോ ഡ നോവ, സൈന്റ് ഹെലെന ദ്വീപുകൾ കണ്ടെത്തി. 1851 - ദക്ഷിണ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ അടിമത്തം നിർത്തലാക്കി. 1881 - ക്ലാര ബർട്ടൺ അമേരിക്കൻ റെഡ് ക്രോസ് സംഘടനക്ക് രൂപം നൽകി. 1894 - ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ കപ്പൽചാൽ ഗതാഗതത്തിനായി തുറന്നു. 1904 - അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ അഥവാ ഫിഫ പാരീസിൽ രൂപവത്കരിക്കപ്പെട്ടു. 1981 - പിയറി മൗറോയ് ഫ്രഞ്ചു പ്രധാനമന്ത്രിയായി. 1991 - ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി, തമിഴ്‌നാട്ടിലെ ചെന്നൈക്കടുത്തുള്ള ശ്രീ പെരുമ്പത്തൂരിൽ വച്ച് തമിഴ്‌പുലികളുടെ ആത്മഹത്യാബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. ജന്മദിനങ്ങൾ 1960 - മോഹൻലാൽ ചരമവാർഷികങ്ങൾ •ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി മറ്റു പ്രത്യേകതകൾ Wikiwand - on Seamless Wikipedia browsing. On steroids.