കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia
പതിനഞ്ചാം ലോകസഭയിൽ കൊല്ലം ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ് എൻ. പീതാംബരക്കുറുപ്പ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ ഇദ്ദേഹം കെ.പി.സി.സി. വൈസ് പ്രസിഡണ്ടാണ്[1]. 1987-ലെ നിയമസഭാതെരഞ്ഞെടുപ്പിൽ വാമനപുരം നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.[1]. കെ.എസ്.യുവിലൂടെ രാഷ്ട്രീയ രംഗത്തേക്ക് വന്ന പീതാംബരക്കുറുപ്പ് പഠനകാലത്ത് നിലമേൽ എൻ.എസ്.എസ്. കോളേജിൽ രണ്ടുതവണ യൂനിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2000 മുതൽ അഞ്ചുവർഷം തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ്. കരുണാകരന്റെ വിശ്വസ്തനായ പീതാംബരക്കുറുപ്പ് അദ്ദേഹത്തോടൊപ്പം ഡി.ഐ.സി യിൽ ചേർന്നു. പിന്നീട് കോൺഗ്രസിലേക്ക് തിരിച്ചു വരികയായിരുന്നു. അവിവാഹിതനാണ് അറുപത്തിയാറുകാരനായ പീതാംബരക്കുറുപ്പ്.
എൻ. പീതാംബരക്കുറുപ്പ് | |
---|---|
![]() | |
എം.പി | |
മണ്ഡലം | കൊല്ലം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മേയ് 24, 1942 നാവായിക്കുളം തിരുവനന്തപുരം, കേരളം |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് |
പങ്കാളി | Unmarried |
വസതി | തിരുവനന്തപുരം |
2013 ലെ കേരള പിറവി ദിനത്തിൽ കൊല്ലത്ത് നടന്ന പ്രെസിദൻസിഅൽ ട്രോഫി വള്ളം കളിക്കിടയിൽ നടി ശ്വേത മേനോനെ അപമാനിക്കാൻ ശ്രമിച്ചെന്ന ആരോപണം വിവാദമായി.
വർഷം | മണ്ഡലം | വിജയി | പാർട്ടി | മുഖ്യ എതിരാളി | പാർട്ടി |
---|---|---|---|---|---|
2009 | കൊല്ലം ലോകസഭാമണ്ഡലം | എൻ. പീതാംബരക്കുറുപ്പ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | സി.പി.എം., എൽ.ഡി.എഫ് | |
Seamless Wikipedia browsing. On steroids.