കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia
2024 മുതൽ ആലപ്പുഴയിൽ നിന്നുള്ള ലോക്സഭാംഗമായി തുടരുന്ന മുൻ കേന്ദ്ര മന്ത്രിയും രാജസ്ഥാനിൽ നിന്നുള്ള മുൻ രാജ്യസഭ അംഗവും ഇന്ത്യൻ നാഷണൽ കോൺഗ്രസ്ന്റെ സംഘടനാ ജനറൽ സെക്രട്ടറിയുമായ ദേശീയ നേതാവാണ് കെ.സി. വേണുഗോപാൽ (ജനനം: 4 ഫെബ്രുവരി 1963)
കെ.സി. വേണുഗോപാൽ | |
---|---|
ലോക്സഭാംഗം | |
ഓഫീസിൽ 2024-തുടരുന്നു, 2014, 2009 | |
മുൻഗാമി | എ.എം. ആരിഫ് |
മണ്ഡലം | ആലപ്പുഴ |
കേന്ദ്ര ഊർജ്ജവകുപ്പ് സഹമന്ത്രി | |
ഓഫീസിൽ 20 January 2011 – 28 October 2012 | |
പ്രധാനമന്ത്രി | മൻമോഹൻ സിങ് |
നിയമസഭാംഗം | |
ഓഫീസിൽ 1996,2001,2006–2009 | |
മുൻഗാമി | കെ.പി. രാമചന്ദ്രൻ നായർ |
പിൻഗാമി | എ.എ. ഷുക്കൂർ |
മണ്ഡലം | ആലപ്പുഴ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കണ്ണൂർ, കേരള, India | 4 ഫെബ്രുവരി 1963
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | ആശ വേണുഗോപാൽ |
കുട്ടികൾ | ഗോകുൽ, പാർവ്വതി |
വസതി(s) | ആലപ്പുഴ, കേരളം |
As of ജൂലൈ 5, 2024 ഉറവിടം: |
കണ്ണൂർ ജില്ലയിൽ പയ്യന്നൂർ താലൂക്കിലെ കടന്നപ്പള്ളി ഗ്രാമത്തിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാരുടേയും ജാനകിയമ്മയുടേയും മകനായി 1963 ഫെബ്രുവരി 4ന് ജനിച്ചു. കോഴിക്കോട് യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് എൽ.എൽ. ബിയും പാസ്സായി. പഠനകാലത്ത് കായികമേഖലയിലും മികവ് തെളിയിച്ചു വേണുഗോപാൽ. സ്കൂൾ പഠനകാലത്ത് കണ്ണൂർ ജില്ലയിലെ അറിയപ്പെടുന്ന വോളിബോൾ താരമായിരുന്ന അദ്ദേഹം ജില്ലാ ജൂനിയർ വോളിക്യാപ്റ്റനായിരുന്നു.
കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വഴിയാണ് പൊതുരംഗത്ത് എത്തുന്നത്. 1987-ൽ കെ.എസ്.യുവിൻ്റെ സംസ്ഥാന പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് യുവജന സംഘടനയായ യൂത്ത് കോൺഗ്രസിൻ്റെ ചുമതലക്കാരനായ വേണുഗോപാൽ 1992 മുതൽ 2000 വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായിരുന്നു. ജന്മനാട് കണ്ണൂരാണെങ്കിലും വേണുഗോപാലിൻ്റെ പ്രവർത്തനമേഖല ആലപ്പുഴയായിരുന്നു. 1996-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആദ്യമായി ആലപ്പുഴയിൽ നിന്ന് എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2001, 2006, വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ ആലപ്പുഴയിൽ നിന്നു തന്നെ നിയമസഭയിൽ അംഗമായി. 2004-2006-ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയായിരുന്ന വേണുഗോപാൽ 2009-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ സിറ്റിംഗ് എം.പിയായിരുന്ന ഡോ. കെ.എസ്. മനോജ്നെ തോൽപ്പിച്ച് ആദ്യമായി ലോക്സഭയിൽ അംഗമായി. 2011 മുതൽ 2014 വരെ കേന്ദ്ര മന്ത്രിയായും പ്രവർത്തിച്ചു. 2014-ൽ എ.ഐ.സി.സിയുടെ ജനറൽ സെക്രട്ടറിയായി. 2014-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിലും ആലപ്പുഴയിൽ നിന്ന് പാർലമെൻറിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.[1] 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യപ്പെടാതിരുന്ന വേണുഗോപാലിനെ കോൺഗ്രസ് പാർട്ടി രാജസ്ഥാൻൽ നിന്നുള്ള രാജ്യസഭ അംഗമായി തിരഞ്ഞെടുത്തു.[2]
വർഷം | മണ്ഡലം | വിജയി | പാർട്ടി | മുഖ്യ എതിരാളി | പാർട്ടി |
---|---|---|---|---|---|
2014 | ആലപ്പുഴ ലോകസഭാമണ്ഡലം | കെ.സി. വേണുഗോപാൽ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | സി.ബി. ചന്ദ്രബാബു | സി.പി.എം., എൽ.ഡി.എഫ് |
2009 | ആലപ്പുഴ ലോകസഭാമണ്ഡലം | കെ.സി. വേണുഗോപാൽ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
2006* | ആലപ്പുഴ നിയമസഭാമണ്ഡലം | കെ.സി. വേണുഗോപാൽ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
2001 | ആലപ്പുഴ നിയമസഭാമണ്ഡലം | കെ.സി. വേണുഗോപാൽ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
1996 | ആലപ്പുഴ നിയമസഭാമണ്ഡലം | കെ.സി. വേണുഗോപാൽ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
കുറിപ്പ് - 2009 ൽ എം.എൽ.എ. സ്ഥാനം രാജി വെച്ച് 2009 ലെ ലോകസഭാതിരഞ്ഞെടുപ്പിൽ മൽസരിച്ച് വിജയിച്ചിരുന്നു.
ഭാര്യ :അദ്ധ്യാപികയായ ഡോ. ആശ. രണ്ടുമക്കൾ
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.