കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia
2009 മുതൽ കോഴിക്കോട് നിന്നുള്ള ലോക്സഭാംഗവും 2021 ഡിസംബർ 20 മുതൽ ലോക്സഭയിൽ കോൺഗ്രസിൻ്റെ പാർലമെൻ്ററി പാർട്ടിയുടെ സെക്രട്ടറിയും[1] കോഴിക്കോട് ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാവുമാണ് എം.കെ.രാഘവൻ (ജനനം: 21 ഏപ്രിൽ 1952)[2]
എം.കെ.രാഘവൻ | |
---|---|
ലോക്സഭാംഗം | |
ഓഫീസിൽ 2019-തുടരുന്നു, 2014, 2009 | |
മുൻഗാമി | എം.പി.വീരേന്ദ്രകുമാർ |
മണ്ഡലം | കോഴിക്കോട് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പയ്യന്നൂർ, കണ്ണൂർ ജില്ല | 21 ഏപ്രിൽ 1952
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | ഉഷാ കുമാരി |
കുട്ടികൾ | 2 |
വെബ്വിലാസം | https://mkraghavan.in/ |
As of 9 ഏപ്രിൽ, 2023 ഉറവിടം: പതിനേഴാം ലോക്സഭ |
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ കുഞ്ഞിമംഗലത്ത് കൃഷ്ണൻ നമ്പ്യാരുടെയും ജാനകി അമ്മയുടെയും മകനായി 1952 ഏപ്രിൽ 21ന് ജനിച്ചു. ബിരുദധാരിയാണ്. ബി.എ. ഹിസ്റ്ററിയാണ് വിദ്യാഭ്യാസ യോഗ്യത.[3]
പതിനേഴാം ലോകസഭയിൽ കോഴിക്കോട് ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ്[4]. കെ.പി.സി.സി. ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. 1987-ൽ പയ്യന്നൂരിൽ നിന്നും 1991-ൽ തളിപ്പറമ്പിൽനിന്നും നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു.
സഹകരണ സ്ഥാപനങ്ങൾ
സഹകരണ മേഖലയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ നേതാവാണ് രാഘവൻ. സഹകരണ മേഖലയിൽ കേരളത്തിൽ ആദ്യത്തെ ആർട്ട്സ് ആൻറ് സയൻസ് കോളേജ് സ്ഥാപിച്ചത് രാഘവനാണ്. ഗ്രാമീണ ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി മലബാർ മേഖലയിൽ അനവധി സഹകരണ സ്ഥാപനങ്ങൾ ആരംഭിച്ചു. ഇത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഗ്രാമീണ ജനതയുടെ പ്രത്യേകിച്ച് ഗ്രാമീണ സ്ത്രീകളുടെ പുരോഗതിക്ക് വഴിതെളിച്ചു.[5]
തിരഞ്ഞെടുപ്പ് രാഷ്ട്രീയം
2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിലാണ് ആദ്യമായി പാർലമെൻ്റിലേയ്ക്ക് മത്സരിക്കാൻ കണ്ണൂർ സ്വദേശിയായ രാഘവൻ കോഴിക്കോട്ടേയ്ക്ക് വരുന്നത്. ഇടതുപക്ഷത്തിൻ്റെ കോട്ടയായ കോഴിക്കോട് നിന്ന് സി.പി.എമ്മിലെ യുവനേതാവ് പി.എ.മുഹമ്മദ് റിയാസിനെ 838 വോട്ടുകൾക്ക് പരാജയപ്പെടുത്തി ആദ്യമായി ലോക്സഭാംഗമായി.[6]
2014-ൽ സി.പി.എം നേതാവ് എ.വിജയരാഘവനെയും[7] 2019-ൽ സി.പി.എം. എം.എൽ.എയായ പ്രദീപ് കുമാറിനെയും പരാജയപ്പെടുത്തി വീണ്ടും ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.[8][9]
ഭാര്യ - ഉഷാകുമാരി. മക്കൾ - അശ്വതി, അർജുൻ.
വർഷം | മണ്ഡലം | വിജയി | പാർട്ടി | ഭൂരിപക്ഷം | മുഖ്യ എതിരാളി | പാർട്ടി |
---|---|---|---|---|---|---|
2009 | കോഴിക്കോട് ലോകസഭാമണ്ഡലം | എം.കെ. രാഘവൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ് | 838 | പി.എ.മുഹമ്മദ് റിയാസ് | സി.പി.എം., എൽ.ഡി.എഫ്. |
2014 | കോഴിക്കോട് ലോകസഭാമണ്ഡലം | എം.കെ. രാഘവൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ് | 16,883 | എ. വിജയരാഘവൻ | സി.പി.എം., എൽ.ഡി.എഫ്. |
2019 | കോഴിക്കോട് ലോകസഭാമണ്ഡലം | എം.കെ. രാഘവൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ് | 85,760 | എ.പ്രദീപ് കുമാർ | സി.പി.എം., എൽ.ഡി.എഫ്. |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.