സി.എച്ച്. കുഞ്ഞമ്പു
From Wikipedia, the free encyclopedia
പന്ത്രണ്ടാം കേരളനിയമസഭയിൽ മഞ്ചേശ്വരത്തെ പ്രതിനിധീകരിക്കുകയും പതിനഞ്ചാം കേരളനിയമസഭയിൽ ഉദുമയെ പ്രതിനിധീകരിക്കുകയും ചെയ്യുന്ന സി. പി. ഐ(എം) പ്രവർത്തകനാണ് സി. എച്ച്. കുഞ്ഞമ്പു. [1]

2006-ലെ തിരഞ്ഞെടുപ്പ്
1987-മുതൽ നാലുതവണ തുടർച്ചയായി മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽനിന്നും വിജയിച്ച ചെർക്കുളം അബ്‌ദുള്ളയെ (IUML) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കുഞ്ഞമ്പു 2006-ൽ വിജയിച്ചത്. [2] ആകെ പോൾ ചെയ്ത വോട്ടുകളുടെ 35.71% വോട്ടുകൾ (39242) ലഭിച്ച കുഞ്ഞമ്പു, തൊട്ടടുത്ത സ്ഥാനാർത്ഥിയായ ബി.ജെ.പിയിലെ നാരായണ ഭട്ടിനെ (ലഭിച്ച വോട്ടുകൾ 34413) 4829 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. [3]
ജീവിതരേഖ
പിതാവ് അമ്പു കാരണവർ, മാതാവ് കുഞ്ഞമ്മാർ അമ്മ, കാസർഗോഡ് ജില്ലയിലെ ബേദടുക്കയിൽ 1959 ആഗസ്റ്റ് 20-നാണ് ജനിച്ചത്. ഭാര്യ: എം. സുമതി. ബി.എ, എൽ.എൽ.ബി ബിരുദധാരിയായ ഇദ്ദേഹം കാസർഗോഡ് ബാറിലെ അഭിഭാഷകനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. [4].
കണ്ണൂർ, കോഴിക്കോട് സർവകലാശാലകളുടെ സെനറ്റ് മെമ്പറായിരുന്ന അദ്ദേഹം ഇപ്പോൾ സി. പി. ഐ(എം) കാസർഗോഡ് ജില്ലാ സെക്രട്ടറി, കേരള കർഷകസംഘം പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളും വഹിക്കുന്നു.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.