From Wikipedia, the free encyclopedia
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് ചെങ്ങന്നൂർ നിയമസഭാമണ്ഡലം. ചെങ്ങന്നൂർ നഗരസഭ, ചെങ്ങന്നൂർ താലൂക്കിലെ ആല, ബുധനൂർ, ചെറിയനാട്, മാന്നാർ, മുളക്കുഴ, പാണ്ടനാട്, പുലിയൂർ, തിരുവൻവണ്ടൂർ, വെണ്മണി എന്നീ പഞ്ചായത്തുകളും, മാവേലിക്കര താലൂക്കിൽ ഉൾപ്പെടുന്ന ചെന്നിത്തല - തൃപ്പെരുന്തുറ എന്നീ പഞ്ചായത്തുകളും ചേർന്നതാണ് ചെങ്ങന്നൂർ നിയമസഭാമണ്ഡലം.[1].
110 ചെങ്ങന്നൂർ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
![]() ചെങ്ങന്നൂർ നിയമസഭാമണ്ഡലത്തിന്റെ ലഘുചിത്രം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 200137 (2018) |
ആദ്യ പ്രതിനിഥി | ആർ. ശങ്കരനാരായണൻ തമ്പി സി.പി.ഐ |
നിലവിലെ അംഗം | സജി ചെറിയാൻ |
പാർട്ടി | സി.പി.എം. |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2018 |
ജില്ല | ആലപ്പുഴ ജില്ല |
പതിനാറു തവണയായി ഇവിടെ നിയമസഭാ ഇലക്ഷനുകൾ നടക്കുന്നു[2]. അതിൽ 6 തവണ ഇടത് മുന്നണിയും പത്ത് തവണ ഐക്യ മുന്നണീയും വിജയിച്ചു. സരസ്വതിയമ്മ ശോഭനാ ജോർജ്ജ് എന്നിവർ മൂന്നു തവണഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. സരസ്വതിയമ്മ 2.3.6 നിയമസഭകളീലാണ് പ്രതിനിഥിയായത്. അതിൽ ആദ്യം കോൺഗ്രസ് ആയും രണ്ടാമത് കേരള കോൺഗ്രസ് ആയും മൂന്നാമത് എൻ ഡി പി ആഉം ആണ് വിജയിച്ചത് [3]. രണ്ട് തവണ വിഷ്ണുനാഥ്, , പി ജി പുരുഷോത്തമൻ പിള്ള എന്നിവർ വിജയിച്ചു. അഞ്ച് തവണ സ്ത്രീകളെ വിജയിപ്പിച്ചു എന്ന പ്രത്യേകതയും ഈ മണ്ഡലത്തിനുണ്ട്. 2016 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച കെ.കെ. രാമചന്ദ്രൻ നായരുടെ മരണത്തെ തുടർന്ന് 2018 മെയ് 28നു ചെങ്ങന്നൂരിൽ ഉപതിരഞ്ഞെടുപ്പ് നടന്നു. . എൽഡിഎഫിനുനു വേണ്ടി സജി ചെറിയാനും യുഡിഎഫിന് ഡി. വിജയകുമാറും ബിജെപിക്കു പി.എസ്. ശ്രീധരൻ പിള്ളയും ജനവിധി തേടി. മൂന്നു മുന്നണികൾക്കു പുറമേ ആം ആദ്മി, എസ്യുസിഐ കമ്യൂണിസ്റ്റ് തുടങ്ങിയ ചെറുപാർട്ടികളും ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പ് മൽസരിച്ചു.ആകെ 17 സ്ഥാനാർഥികൾ മൽസരിച്ച് ആ മൽസരത്തിൽ സജി ചെറിയാൻ 20956 എന്ന റക്കോർഡ് ഭൂരിപക്ഷത്തിനു വിജയിച്ചു.. [4]
വർഷം | ആകെ വോട്ട് | പോളിങ് % | ജേതാവ് | പാർട്ടി | % | രണ്ടാമൻ | പാർട്ടി | % | ഭൂരിപക്ഷം |
---|---|---|---|---|---|---|---|---|---|
1957 | 56163 | 63.27 | ആർ. ശങ്കരനാരായണൻ തമ്പി | സി പി ഐ | 55.2 | കെ.ആർ. സരസ്വതി അമ്മ | കോൺഗ്രസ് | 36.4 | 5992 |
1960 | 59031 | 87.2 | കെ.ആർ. സരസ്വതിയമ്മ | കോൺഗ്രസ് | 62.64 | ആർ രാജശേഖരൻ തമ്പി | സി പി ഐ | 37.32 | 12901 |
1965 | 67502 | 78.25 | കെ.ആർ. സരസ്വതിയമ്മ | കേരളാ കോൺഗ്രസ് | 50.23 | എൻ എസ് കൃഷ്ണപ്പിള്ള | കോൺഗ്രസ് | 23.22 | 14113 |
1967 | 66153 | 79.67 | പി .ജി.പുരുഷോത്തമൻ പിള്ള | സി.പി.എം | 34.76 | എൻ എസ് കൃഷ്ണപ്പിള്ള | കോൺഗ്രസ് | 31.75 | 1520 |
1970 | 74979 | 81.23 | പി .ജി.പുരുഷോത്തമൻ പിള്ള | സി.പി.എം | 35.91 | കെ.ആർ. സരസ്വതിയമ്മ | കേരളാ കോൺഗ്രസ് | 32.19 | 2244 |
1977 | 81710 | 8038 | എസ് തങ്കപ്പൻ പിള്ള | എൻ.ഡി പി | 53.13 | കെ.ആർ. സരസ്വതിയമ്മ | കേരളാ കോൺഗ്രസ് | 42.86 | 6553 |
1980 | 89686 | 77.2 | കെ.ആർ. സരസ്വതിയമ്മ | എൻ.ഡി പി | 52.2 | തോമസ് കുതിരവട്ടം | കേരള കോൺഗ്രസ് | 45.79 | 4260 |
1982 | 87242 | 74.74 | എസ്. രാമചന്ദ്രൻ പിള്ള | എൻ.ഡി പി | 52.02 | പി കെ നമ്പ്യാർ | സി.പി.എം | 45.79 | 3291 |
1987 | 101116 | 79.69 | മാമൻ ഐപ്പ് | കോൺഗ്രസ് (എസ്) | 48.02 | ആർ. രാമചന്ദ്രൻ നായർ | എൻ.ഡി പി | 42.95 | 15703 |
1991 | 120775 | 72.62 | ശോഭനാ ജോർജ്ജ് | കോൺഗ്രസ് | 46.95 | മാമൻ ഐപ്പ് | കോൺഗ്രസ് (എസ്) | 42.91 | 3447 |
1996 | 121066 | 71.85 | ശോഭനാ ജോർജ്ജ് | കോൺഗ്രസ് | 43.82 | മാമൻ ഐപ്പ് | കോൺഗ്രസ് (എസ്) | 40.17 | 3102 |
2001 | 131196 | 72.05 | ശോഭനാ ജോർജ്ജ് | കോൺഗ്രസ് | 43.63 | കെ രാമചന്ദ്രൻ നായർ | സി.പി.എം | 42.08 | 1465 |
2006 | 121105 | 71.6 | പി.സി. വിഷ്ണുനാഥ് | കോൺഗ്രസ് | 50.53 | സജി ചെറിയാൻ | സി.പി.എം | 44.64 | 5132 |
2011 | 176875 | 70.87 | പി.സി. വിഷ്ണുനാഥ് | കോൺഗ്രസ് | 51.98 | സി. എസ്. സുജാത | സി.പി.എം | 42.02 | 12500 |
2016 | 197372 | 73.73 | കെ.കെ. രാമചന്ദ്രൻ നായർ | സി.പി.എം | 36.34 | പി.സി. വിഷ്ണുനാഥ് | കോൺഗ്രസ് | 30.85 | 7983 |
2018 | 199340 | 76.25 | സജി ചെറിയാൻ | സി.പി.എം | 44.27 | ഡി വിജയകുമാർ | കോൺഗ്രസ് | 30.48 | 20956 |
2021 | 206858 | 147171 | സജി ചെറിയാൻ | സി.പി.എം | 71502 | എം. മുരളി | കോൺഗ്രസ് | 39409 | 32093 |
Seamless Wikipedia browsing. On steroids.