ഹൈന്ദവവിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമൻ ക്ഷത്രിയനിഗ്രഹം കഴിഞ്ഞ് ബ്രാഹ്മണർക്ക് ദാനം ചെയ്യാനായി തന്റെ ആയുധമായ പരശു (മഴു) കൊണ്ട് സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത പ്രദേശമാണ് കേരളം. ഗോകർണത്തിനും കന്യാകുമാരിയ്ക്കുമിടയിലുള്ള ഈ പ്രദേശത്തിനെ അദ്ദേഹം 64 ഗ്രാമങ്ങളായി വിഭജിച്ചു. ഈ 64 ഗ്രാമങ്ങളിൽ 32 ഗ്രാമങ്ങൾ ഗോകർണ്ണത്തിനും പെരുംകുളത്തിനും ഇടയിൽ തുളുനാട്ടിലും, 32 ഗ്രാമങ്ങൾ പെരുംകുളത്തിനും കന്യാകുമാരിക്കും ഇടയിലായി മലയാളനാട്ടിലുമാണ്. ഈ 64 ഗ്രാമങ്ങളിലായി 108 മഹാശിവലിംഗ പ്രതിഷ്ഠകളും, 108 ദുർഗ്ഗാ പ്രതിഷ്ഠകളും നടത്തി. 108 ശിവക്ഷേത്രങ്ങൾ ശിവാലയസോത്രത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.[1]
108 ശിവാലയ സ്തോത്രം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.