Remove ads
From Wikipedia, the free encyclopedia
പന്നിതടം മാത്തൂർ ശിവക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 10°27′5″N 76°14′5″E |
പേരുകൾ | |
മറ്റു പേരുകൾ: | Mathoor Siva Temple |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | തൃശ്ശൂർ |
പ്രദേശം: | പന്നിത്തടം |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | പരമശിവൻ പാർവ്വതി |
പ്രധാന ഉത്സവങ്ങൾ: | ശിവരാത്രി |
ചരിത്രം | |
ക്ഷേത്രഭരണസമിതി: | കൊച്ചി ദേവസ്വം ബോർഡ് |
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ പന്നിത്തടം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് പന്നിത്തടം മാത്തൂർ ശിവ ക്ഷേത്രം. നൂറ്റാണ്ടുകൾ പഴക്കമേറിയ ഈ ശിവക്ഷേത്രത്തിലെ ശിവലിംഗം രുദ്രാക്ഷശിലയിൽ നിർമ്മിച്ചതാണ് എന്നു വിശ്വസിക്കുന്നു [1]. സദാശിവ സങ്കല്പത്തിൽ പ്രധാനമൂർത്തിയായി ശിവനു പടിഞ്ഞാറു ദർശനമായും, അതെ ശ്രീകോവിലിൽ തന്നെ പാർവ്വതിക്ക് കിഴക്കോട്ടു ദർശനമായും ഇവിടെ പ്രതിഷ്ഠ നടത്തിയിരിക്കുന്നു. കേരളത്തിൽ പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ മാത്തൂർ ക്ഷേത്രം ശിവലിംഗം പ്രതിഷ്ഠിച്ചത് അഗസ്ത്യമഹർഷിയാണ് .
ശിവ പരിണയ കഥയുമായി ബന്ധപ്പെട്ടാണ് മാത്തൂർ ശിവക്ഷേത്രം ഉണ്ടായത് . അഗസ്ത്യന് ശിവ ശിവപാർവതീ ദർശനം ലഭിച്ചത് ഇവിടെ വെച്ചാണത്രേ. ശിവപാർവതീ പരിണയം നടക്കുന്ന സമയത്ത് ഭൂമിയുടെ ഭാരം താങ്ങാനാവാതെ ചൊരിയുകയും ചെയ്തു തുടർന്ന് ഭഗവാൻ പരമശിവൻ്റെ ഉപദേശപ്രകാരം കുംഭസംഭവൻ ആകാശമാർഗേണ പോകവേ മാതാരണ്യത്തിലെത്തി ഭൂമിയുടെ ഭാരവും ചരിവുകളുംജ്ഞാനദൃഷ്ടിയിലൂടെ മനസ്സിലാക്കി ഭാരം നിയന്ത്രിച്ച് ഭൂമിയുടെ സ്ഥിതി അതേപടി നിലനിർത്തുകയും ചെയ്തുവത്രേ. തുടർന്ന് ശിവൻ പാർവ്വതി പരിണയം കാണിച്ചുകൊടുത്തു അഗസ്ത്യന് ദർശനം ലഭിക്കുകയും ചെയ്തു അഗസ്ത്യന് ശിവ ദർശനം ലഭിച്ച സ്ഥലത്ത് തപസ് ചെയ്ത് രുദ്രാക്ഷ ശിലയിൽ ശിവസാന്നിധ്യം ആവാഹിച്ച് കുടിയിരുത്തി പ്രതിഷ്ഠിക്കുകയും ചെയ്തു. ശിവൻ്റെ ദൃഷ്ടി പതിക്കുന്നതിനായും കുറക്കുന്നതിനായും പടിഞ്ഞാറ് അഭിമുഖമായി ദർശനമായി പടിഞ്ഞാറ്ദിശയിലേക്ക് തൊട്ടടുത്ത കുളത്തിൽ നോക്കി ഭക്തർക്ക് ലഭിക്കുന്ന വിധത്തിലാണ് അഗസ്ത്യാമുനി ശിവലിംഗം രുദ്രാക്ഷശിലയിൽ ആവാഹിച്ച് പ്രതിഷ്ഠിച്ചത്. ഇവിടെ ശിവൻ ഉഗ്രമൂർത്തിയല്ല മറിച്ച് ശാന്തസ്വരൂപനായ മൂർത്തിയാണ് അതായതു അർദ്ധനാരീശ്വരൻ, സദാശിവൻ , ദക്ഷിണാമൂർത്തി എന്നീ ഭാവങ്ങളിലാണ് ഭഗവാൻ ശിവൻ ഇവിടെ കുടികൊള്ളുന്നത്.
തൃശ്ശൂർ പന്നിത്തടം ഗ്രാമത്തിൽ ചാവക്കാട് - വടക്കാഞ്ചേരി റോഡിനു പടിഞ്ഞാറു ഭാഗത്തായി മാത്തൂർ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നു [2]. മുൻപ് ദേശാധിപത്യമുള്ള ക്ഷേത്രമായിരുന്നു ഇത്. ക്ഷേത്ര നിർമ്മിതി അതിനുതകുംവിധം പ്രൗഢഗംഭീരമായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. വളരെ വിശാലമാണ് ഇവിടുത്തെ ശ്രീകോവിൽ. വർത്തുളാകൃതിയിൽ നല്ല ഉയരത്തിൽ ഒറ്റ നിലയിൽ കിഴക്കും പടിഞ്ഞാറും ദർശനം വരും വിധമാണ് ശ്രീകോവിൽ നിർമ്മിതി. ശ്രീകോവിലിനു പടിഞ്ഞാറു വശത്ത് ചെറിയ നമസ്കാര മണ്ഡപം നിർമ്മിച്ചിട്ടുണ്ട്. ഈ രണ്ടു നിർമ്മിതികളും വളരെ പഴക്കമേറിയതാണ്. എന്നാൽ നാലമ്പലവും മറ്റും അത്ര പഴക്കമുള്ളവയല്ല. പടിഞ്ഞാറു വശത്തുമാത്രമെ നാലമ്പലം പൂർണ്ണമായി നിർമ്മിച്ചിട്ടുള്ളു. നാലമ്പലത്തിനു പുറത്തായി വലിയ ബലിക്കല്ല് പ്രതിഷ്ഠിച്ചിട്ടുണ്ട്. നാലമ്പലത്തിനുള്ളിൽ തന്നെ തിടപ്പള്ളിയും ക്ഷേത്രക്കിണറും കാണാം. ദ്രാവിഡീയ-കേരളാ ശില്പ വൈദഗ്ദ്ധ്യം ശ്രികോവിലിന്റെ നിർമ്മിതിയിൽ കാണാൻ സാധിക്കും. ഏകദേശം 1500 വർഷങ്ങളുടെ പഴക്കേറിയ ഈ ക്ഷേത്ര സമുച്ചയം രണ്ടാം ചേരസാമ്രാജ്യത്തിന്റെ സംഭാവനയാവാം.
അർദ്ധനാരീശ്വര സങ്കല്പത്തിൽ കിഴക്ക് പാർവ്വതിയും പടിഞ്ഞാറ് ശിവലിംഗ പ്രതിഷ്ഠയുമാണ് ഇവിടുത്തെ പ്രധാനമൂർത്തികൾ. പടിഞ്ഞാറു ദർശനമാണങ്കിലും ശിവൻ ഇവിടെ സദാശിവനായ ശാന്തരൂപിയാണ്. പടിഞ്ഞാറുവശത്തുള്ള ക്ഷേത്രക്കുളത്തിലേക്കാണ് ശിവദർശനം. ക്ഷേത്രേശന്റെ രൗദ്രതകുറക്കാനാവാം പടിഞ്ഞാറു ഭാഗത്ത് കുളം നിർമ്മിച്ചിരിക്കുന്നത്. ഉപദേവന്മാരായി ദക്ഷിണാമൂർത്തിയും, ശാസ്താവും, ഗണപതിയും, നാഗയക്ഷിയും ഉണ്ട്.
തൃശൂരിൽ, കുന്നംകുളം- വടക്കാഞ്ചേരി റോഡിലായി പന്നിത്തടം ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്.[3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.