ഐരാണിക്കുളം മഹാദേവക്ഷേത്രം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
പരശുരാമനാൽ സ്ഥാപിതമായ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ ഐരാണിക്കുളം മഹാദേവക്ഷേത്രം തൃശൂർ ജില്ലയിൽ മാളയിൽ നിന്നും ഏകദേശം ആറുകിലോമീറ്റർ ദൂരത്തിൽ കുണ്ടൂർക്ക് പോകുന്ന വഴിയിൽ ഐരാണിക്കുളം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തിൽ രണ്ട് പ്രധാനമൂർത്തികളുണ്ട്. രണ്ടും പരമശിവൻ തന്നെയാണ്. ഒന്ന് ലിംഗരൂപമാണെങ്കിൽ മറ്റേത് വിഗ്രഹരൂപമാണെന്ന വ്യത്യാസമുണ്ട്. ശിവന് വിഗ്രഹരൂപത്തിൽ പ്രതിഷ്ഠ അപൂർവ്വമാണെന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാകുന്നു. വിഗ്രഹരൂപത്തിലുള്ള ശിവനോടൊപ്പം അതേ പീഠത്തിൽ പാർവ്വതീദേവിയുടെയും സുബ്രഹ്മണ്യസ്വാമിയുടെയും പ്രതിഷ്ഠകളുമുണ്ട്. ഇത് മറ്റൊരു വലിയ പ്രത്യേകതയാണ്. രണ്ട് പ്രതിഷ്ഠകൾക്കും പ്രത്യേകമായി നാലമ്പലങ്ങളും ബലിക്കല്ലുകളും കൊടിമരങ്ങളുമുണ്ടെന്നത് വലിയ പ്രത്യേകതയാണ്. ഉപദേവതകളായി ഗണപതി, സപ്തമാതൃക്കൾ, വീരഭദ്രൻ, ശാസ്താവ്, ഭുവനേശ്വരി, നാഗദൈവങ്ങൾ എന്നിവരും സമീപം പ്രത്യേകം ക്ഷേത്രത്തിൽ മഹാവിഷ്ണുവും സാന്നിദ്ധ്യമരുളുന്നു. ധനുമാസത്തിലെ തിരുവാതിര നാളിൽ ആറാട്ടായി എട്ടുദിവസത്തെ കൊടിയേറ്റുത്സവമാണ് ക്ഷേത്രത്തിലുള്ളത്. കൂടാതെ ശിവരാത്രി, നവരാത്രി, വിഷു, മണ്ഡലകാലം തുടങ്ങിയവയും അതിവിശേഷമായി ആചരിച്ചുവരുന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
ഐരാണിക്കുളം മഹാദേവക്ഷേത്രം | |
---|---|
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കേരളം |
ജില്ല: | തൃശ്ശൂർ |
സ്ഥാനം: | ഐരാണിക്കുളം, മാള |
നിർദേശാങ്കം: | 10.204614°N 76.2760127°E |
വാസ്തുശൈലി, സംസ്കാരം | |
വാസ്തുശൈലി: | കേരളീയ ശൈലി |
ക്ഷേത്രത്തിൽ രണ്ട് പ്രധാന പ്രതിഷ്ഠകളുണ്ട്, തെക്കേടത്തപ്പനും വടക്കേടത്തപ്പനും. രണ്ടും ശിവൻ തന്നെയാണ്. കിഴക്കോട്ടാണ് ദർശനം.സമീപകാലത്തു നടന്ന പുനരുദ്ധാരണത്തിൽ തകർന്ന വിഗ്രഹം മാറ്റി പഞ്ചലോഹത്തിൽ പുതിയതു പ്രതിഷ്ഠിച്ചു. തെക്കേടത്തപ്പൻ സാമാന്യം വലിയ വൃത്താകൃതിയിലുള്ള രണ്ടുനില ശ്രീകോവിലിലുള്ള ശിവലിംഗ പ്രതിഷ്ഠയാണ്. വടക്കേടത്തപ്പന്റെ ശ്രീകോവിലിൽ ശിവനും പാർവ്വതിയും സുബ്രഹ്മണ്യനും ഒരേ പീഠത്തിൽ വസിക്കുന്നു. മൂന്നും പഞ്ചലോഹ വിഗ്രഹങ്ങളാണ്. കേരളത്തിലെന്നല്ല, ഭാരതത്തിലെത്തന്നെ അപൂർവ്വമായിട്ടുള്ള വിഗ്രഹരൂപത്തിലെ ശിവപ്രതിഷ്ഠകളിൽ ഒന്നാണ് ഇത്. നിലയില്ലാത്ത ചതുരാകൃതിയിലുള്ള ശ്രീകോവിലാണ്.
ക്ഷേത്രത്തിൽ നിന്നും ക്ഷേത്രവ്യവസ്ഥ ലംഘിക്കുന്നവർക്കുള്ള ശിക്ഷ, ക്ഷേത്രത്തിന് ദാനം കിട്ടിയ സ്വത്തുവിവരം മുതലായവ രേഖപ്പെടുത്തിയ ധാരാളം ശിലാലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്.[1] അറുപത്തിനാലു ഗ്രാമങ്ങളിൽ ഒന്നായ ഐരാണിക്കുളം ഗ്രാമത്തിന്റെ ഗ്രാമക്ഷേത്രമാണ് ഇത്. ചേരന്മാരുടെ ഭരണം ദുർബ്ബലമായപ്പോൾ ക്ഷേത്രഭരണം നമ്പൂതിരിമാരുടെ കയ്യിലായി. എന്നാൽ അവർ തമ്മിലുള്ള ആഭ്യന്തരകലഹം മൂത്തപ്പോൾ ഭരണകർത്താക്കളായിരുന്ന ഇല്ലക്കാർ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് രണ്ട് പ്രതിഷ്ഠ നടത്തിയെന്നും അതിനാലാണ് ക്ഷേത്രത്തിൽ രണ്ട് ശിവപ്രതിഷ്ഠ വന്നതെന്നും പറയപ്പെടുന്നു. അവ തെക്കേടത്തപ്പനെന്നും വടക്കേടത്തപ്പനെന്നും അറിയപ്പെടുന്നു.
ആദ്യകാലത്ത് വൃശ്ചികമാസത്തിലെ തിരുവാതിര കൊടികയറി ധനുമാസത്തിലെ തിരുവാതിര ആറാട്ടായി 28 ദിവസത്തെ ഉത്സവമുണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. എന്നാൽ ഇന്ന് ധനുമാസത്തിലെ തിരുവാതിര ആറാട്ടായി 8 ദിവസം മാത്രമേ ഉത്സവം കൊണ്ടാടുന്നുള്ളൂ. ഇവ കൂടാതെ കുംഭമാസത്തിലെ ശിവരാത്രി, കന്നിമാസത്തിലെ നവരാത്രി, മേടമാസത്തിലെ വിഷുക്കണി എന്നിവയും വിശേഷങ്ങളാണ്.
തന്ത്രി താമരശ്ശേരി മേയ്ക്കാടാണ്. ഗണപതിയും നാഗദൈവങ്ങളും ശാസ്താവും ഭഗവതിയും ഉപദേവതകൾ. കൂടാതെ വടക്കുഭാഗത്ത് കീഴ്തൃക്കോവിലിൽ മഹാവിഷ്ണുവും വാണരുളുന്നു. ക്ഷേത്രത്തിൽ നിത്യവും മൂന്നുനേരം പൂജയുണ്ട്. ആദ്യം തെക്കേടത്തപ്പന്നാണ് പൂജ. അതിനുശേഷമേ മറ്റുള്ള ദേവന്മാർക്ക് പൂജയുള്ളൂ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.