പിറവം
എറണാകുളം ജില്ലയിലെ ഒരു പട്ടണം From Wikipedia, the free encyclopedia
എറണാകുളം ജില്ലയിലെ ഒരു പട്ടണം From Wikipedia, the free encyclopedia
9°51′0″N 76°30′0″E എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലുള്ള ഒരു പട്ടണമാണ് പിറവം. ജില്ലയുടെ തെക്കേ അറ്റത്തായി കോട്ടയം ജില്ലയുടെ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. മൂവാറ്റുപുഴയാർ പിറവത്ത് കൂടി കടന്നു പോകുന്നു. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്റ്ററി Archived 2013-10-08 at the Wayback Machine. പിറവത്തിനടുത്തുള്ള വെള്ളൂരിലാണ് സ്ഥിതി ചെയ്യുന്നത്. കൂത്താട്ടുകുളമാണ് അടുത്തുള്ള മറ്റൊരു പട്ടണം.
പഴയ വടക്കുംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്ന പിറവം പിന്നീട് തിരുവിതാംകൂറിന്റെ ഭാഗമായി. പഴയ കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും അതിർത്തി കൂടിയായിരുന്നു പിറവം. തിരുവിതാംകൂറിലെ എണ്ണപ്പെട്ട സാംസ്കാരിക കേന്ദ്രമായിരുന്നു പിറവം. അന്നത്തെ ആയോധനാഭ്യാസ കേന്ദ്രങ്ങളായിരുന്ന കളരികളുടെ ബാക്കിപ്പത്രം ഭൂതകാലത്തിന്റെ ഓർമ്മപോലെ ഇന്നും ഇവിടെ കാണാം. ചാലാശ്ശേരി ഗുരുക്കന്മാരും അവർ കളരിപ്പയറ്റു പഠിപ്പിച്ചുകൊണ്ടിരുന്ന കളരികളും പരദേവതമാരെ കുടിയിരുത്തിയിരിക്കുന്ന കുടുംബക്ഷേത്രങ്ങളും പോയകാലത്തിന്റെ പ്രൗഢിയെ വിളിച്ചോതുന്നുണ്ട്. ആട്ടക്കഥ, ചാക്യാർകൂത്ത് എന്നിവ രാജകുടുംബങ്ങളുമായി ബന്ധപ്പെട്ട് ഇവിടെ വളർച്ച പ്രാപിച്ചിരുന്നു. പിറവത്തെ മുടിയേറ്റ് സംഘം വളരെ പ്രസിദ്ധമാണ്. പുരാതന കാലം മുതൽ തന്നെ പ്രശസ്തമായ പാഴൂർ പടിപ്പുര സ്ഥിതി ചെയ്യുന്നത് പിറവത്താണ്. രാജാക്കന്മാരുടെ പള്ളി എന്നറിയപ്പെടുന്ന പിറവം വലിയപള്ളി (യാക്കോബായ പള്ളി) ഈ പ്രദേശത്തെ പുരാതന ക്രൈസ്തവ ദേവാലയങ്ങളിലൊന്നാണ്. ശ്രീശങ്കരാചാര്യരുടെ ഉപനയനവും സമാവർത്തനവും നടത്തിയ മേല്പാഴൂർ മന ഈ പഞ്ചായത്തിലാണ്.
പിറവത്തിനു ചുറ്റുമുള്ള സ്ഥലങ്ങൾ പാഴൂര്‍, കളമ്പൂര്,ഓണക്കൂര്‍, കാരൂര്‍,തുടങ്ങിയ ഊരുകളാണ്. ഈ ഊരുകളാൽ ചുറ്റപ്പെട്ട പുരം അഥവാ ചെറിയ പട്ടണം ആണ് പിന്നീട് പിറവം ആയത് എന്ന് കരുതപ്പെടുന്നു.
ഉണ്ണിയേശുവിനെ സന്ദർശിക്കാൻ പോയ മൂന്നു രാജാക്കന്മാരുടെ പള്ളിയാണ് ഇന്ന് പിറവത്തുള്ള ഏറ്റവും വലിയ സ്ഥാപനം. അതിനോടു ബന്ധപ്പെടുത്തി പിറവിയുമായി ബന്ധപ്പെട്ട് എങ്ങനെയോ പിറവം ഉണ്ടായി എന്ന് പറയാറുണ്ടെങ്കിലും അതിന് ഉപോദ്ബലകമായ ഐതിഹ്യകഥകൾ പോലും ഇല്ല.
ക്രിസ്തുവിൻറെ പിറവിയുമായി ബന്ധപ്പെട്ടാണ് പിറവം എന്ന പേര് വന്നത് എന്നൊരു ഐതിഹ്യം നിലവിലുണ്ട്[1].
ടൂറിസം സ്ഥലങ്ങൾ
ഷോപ്പിംഗ് മാളുകളും തീയറ്ററും
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.