പൂങ്കുന്നം ശിവക്ഷേത്രം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പൂങ്കുന്നത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് പൂങ്കുന്നം ശിവക്ഷേത്രം. വടക്കുന്നാഥക്ഷേത്രവുമായി അഭേദ്യബന്ധമുള്ള ക്ഷേത്രമാണിത്. വടക്കുംനാഥക്ഷേത്രത്തിലേക്ക് കുടികൊണ്ട ദേവനും ദേവിയും തന്നെയാണ് ഇവിടെയെന്നു വിശ്വസിക്കുന്നു. 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ പൂങ്കുന്നത്ത് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു[1]. ശിവാലയനാമസ്തോത്രത്തിൽ, 'പൊങ്ങണം' എന്നാണ് സ്ഥലം അറിയപ്പെടുന്നത്.
ഈ ക്ഷേത്രത്തിലെ ശിവലിംഗം സ്വയംഭൂവാണ്. ഇവിടെ കുടികൊണ്ടിരുന്ന ശിവ-പാർവ്വതീമാർ ഇതിലും അനുയോജ്യമായ സ്ഥല കണ്ടെത്താൻ തങ്ങളുടെ ഭൂതഗണങ്ങളിൽ ഒരാളായ സിംഹോദരനോടു പറഞ്ഞുവത്രേ. സിംഹോദരൻ പിന്നീട് കണ്ടു പിടിച്ച സ്ഥലമാണ് വടക്കുംനാഥക്ഷേത്രം. സിംഹോദരൻ തിരിച്ചു വരാൻ വൈകിയെന്നും സിംഹോദരനെ അന്വേഷിച്ച് ശിവപാർവ്വതിമാർ പുറപ്പെട്ട് വടക്കുംനാഥക്ഷേത്രത്തിൽ കുടികൊണ്ടുവെന്നും ഐതിഹ്യം. അതായത് വടക്കുംനാഥനും ദേവി പാർവ്വതിയും ഇവിടെ പൂങ്കുന്നത്താണ് ആദ്യം കുടികൊണ്ടത് എന്നുവിശ്വസിക്കുന്നു. പിന്നീട് ദേവ-ദേവി ചൈതന്യം മനസ്സിലാക്കി പൂങ്കുന്നത്തും വടക്കുന്നാഥത്തും ക്ഷേത്രം പണിതുവെന്നുമാണ് വിശ്വാസം.
വടക്കുംനാഥക്ഷേത്രത്തിലേതുപോലെതന്നെ ഇവിടെയും ശിവദർശനം പടിഞ്ഞാറേക്ക് തന്നെയാണ്. അതുപോലെതന്നെ അതേ ശ്രീകോവിലിൽ കിഴക്കു ദർശനം നൽകി പാർവ്വതീദേവിയും കുടികൊള്ളുന്നു. ഇവിടെയും അർദ്ധനാരീശ്വരനായി രൗദ്രഭാവത്തിലാണ് ശിവൻ വാഴുന്നത്. എന്നാൽ ശിവലിംഗം നെയ്യിട്ടുമൂടിയിട്ടില്ല. ഇവിടുത്തെ ശ്രീകോവിൽ വളരെ വലിപ്പമേറിയതാണ്. പടിഞ്ഞാറേ നടയിൽ ചതുരാകൃതിയിൽ നമസ്കാര മണ്ഡപവും പണിതീർത്തിട്ടുണ്ട്. നാലമ്പലവും ബലിക്കൽപുരയും എല്ലാം കേരളാശൈലിയിൽ തന്നെയാണ് പണിതിരിക്കുന്നത്.
പടിഞ്ഞാറ് ഭാഗത്ത് ഇരുനിലയിൽ ക്ഷേത്രഗോപുരം പണിതീർത്തിരിക്കുന്നു. ഈ ഗോപുരം അടുത്തിടക്ക് പണിതതാണ്. ഗോപുരത്തിൽ പണിതീർത്തിരിക്കുന്ന ദേവശില്പങ്ങൾ ഗോപുരത്തിനു ഭംഗി വർദ്ധിപ്പിക്കുന്നുണ്ട്.
ഇവരിൽ ഗണപതിയൊഴികെയുള്ളവരുടെ സ്ഥാനം നാലമ്പലത്തിന് പുറത്താണ്. പാർത്ഥസാരഥിഭാവത്തിലുള്ള ശ്രീകൃഷ്ണപ്രതിഷ്ഠ ക്ഷേത്രത്തിലെ ഒരു ആകർഷണമാണ്.
തൃശ്ശൂർ പൂങ്കുന്നം ജംഗ്ഷനരുകിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുകൂടെ തൃശ്ശൂർ-കുറ്റിപ്പുറം സംസ്ഥാനപാത കടന്നുപോകുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.