Remove ads
From Wikipedia, the free encyclopedia
കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു പട്ടണം ആണ് ഏറ്റുമാനൂർ. കോട്ടയം നഗരത്തിൽ നിന്ന് 12 കിലോ മീറ്റർ അകലെ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു.ചെറുകിട വ്യവസായവും കൃഷിയുമാണ് പ്രധാനം. ചെറുനഗരമായ ഏറ്റുമാനൂരിൽ റെയിൽവേ സ്റ്റേഷനുമുണ്ട്. സ്വർണ്ണത്തിൽ നിർമ്മിച്ചിരിക്കുന്ന 7½ പൊന്നാനയ്ക്കും ചുവർചിത്രങ്ങൾക്കും പ്രസിദ്ധമായ ഏറ്റുമാനൂർ മഹാദേവക്ഷേത്രം ഇവിടത്തെ ഒരു പ്രശസ്തമായ തീർത്ഥാടനകേന്ദ്രമാണ് . കേരള സംസ്ഥാന പാത 1 (എം.സി. റോഡ് അഥവാ മെയിൻ സെൻട്രൽ റോഡ്) ഏറ്റുമാനൂർ വഴി കടന്നുപോവുന്നുണ്ട്.
ഏറ്റുമാനൂർ | |
9.6681°N 76.5514°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം |
ഭരണസ്ഥാപനം(ങ്ങൾ) | ഏറ്റുമാനൂർ മുനിസിപ്പൽ കോർപറേഷൻ |
' | |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
ഏറ്റുമണ്ണ് എന്നാൽ നദികൾ കര കവിഞ്ഞും വെള്ളപ്പൊക്കത്തിലും ഒഴുക്കിൽപ്പെട്ടു കുത്തിമറിഞ്ഞുവരുന്ന പാറക്കഷ്ണങ്ങളും മണലും മണ്ണുമാണ്.
ഏറ്റുമണ്ണൂർ പില്ക്കാലത്ത് ഏറ്റുമാനൂർ ആയതായിരിക്കും
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം ഏറ്റുമാനൂരിനടുത്ത് അതിരമ്പുഴയിലാണ്
കേരളത്തിലെ അതിപ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ഏറ്റുമാനൂർ മഹാദേവക്ഷേത്രം. പുരാതനകേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിലൊന്നായ ഇവിടെയുള്ള പ്രതിഷ്ഠ, ഉഗ്രഭാവത്തിലുള്ള ശിവനാണ്. കേരളത്തിലെ ഏറ്റവും പേരുകേട്ട ശിവക്ഷേത്രങ്ങളിലൊന്നായ ഇവിടത്തെ പ്രതിഷ്ഠ നടത്തിയത്, ഖരൻ എന്ന അസുരനാണെന്നും അതല്ല, ഖരപ്രകാശൻ എന്ന മഹർഷിയാണെന്നും ഐതിഹ്യങ്ങളുണ്ട്. വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളിലെയും ഇവിടത്തെയും പ്രതിഷ്ഠകൾ ഒരേ ദിവസമാണ് നടത്തിയതെന്നും അവയിൽ ഖരൻ ഇടതുകയ്യിൽ പിടിച്ചിരുന്ന ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠിച്ചതെന്നുമാണ് വിശ്വാസം. എം.സി. റോഡിന്റെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രധാനമൂർത്തിയായ ശിവൻ, പടിഞ്ഞാറോട്ട് ദർശനം നൽകി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഉപദേവതകളായി ദക്ഷിണാമൂർത്തി, ഗണപതി, ശാസ്താവ്, ദുർഗ്ഗ, നാഗദൈവങ്ങൾ, യക്ഷിയമ്മ എന്നിവർക്കും ഇവിടെ പ്രതിഷ്ഠകളുണ്ട്. കൂടാതെ, തൊട്ടടുത്ത് പ്രത്യേകം ക്ഷേത്രത്തിൽ ശ്രീകൃഷ്ണനും കുടികൊള്ളുന്നു. കുംഭമാസത്തിൽ തിരുവാതിര നാളിൽ ആറാട്ടായി സമാപിയ്ക്കുന്ന പത്തുദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. ഇതിനിടയിൽ, എട്ടാം ദിവസം അർദ്ധരാത്രി നടക്കുന്ന ഏഴരപ്പൊന്നാന ദർശനം അതിവിശേഷമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലാണ് ഈ മഹാക്ഷേത്രം.
സെന്റ് ബോനിഫസ് ദേവാലയം പട്ടിത്താനം
സെൻറ് മേരീസ് ഫൊറോന ചർച്ച്, അതിരമ്പുഴ.
St.Sebastians church, Cheruvandoor.
St.Joseph’s Knanaya Catholic Church, Kaithamala Juma masjid Ettumanoor, അൽ മദീന ജുമാ മസ്ജിദ് പാറക്കണ്ടം [1]
വളരെ നല്ല ജനങ്ങൾ
ഏറ്റുമാനൂർ എം എൽ എ ആയ സി പി എമ്മിലെ ശ്രീ വി എൻ വാസവൻ കേരളാ സർക്കാരിൻ്റെ സഹകരണ- രെജിസ്ട്രേഷൻ മന്ത്രികൂടിയാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.