Remove ads
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
കൊടുങ്ങല്ലൂരിലെ ചരിത്രപ്രസിദ്ധമായ പഴയ നഗരമാണ് തിരുവഞ്ചിക്കുളം. ചേരചക്രവർത്തിമാരുടെ തലസ്ഥാനം ആയിരുന്നു; പ്രത്യേകിച്ച് ചേരൻ ചെങ്കുട്ടുവന്റെ. ഇവിടത്തെ ശിവക്ഷേത്രം പ്രസിദ്ധമാണ്. ശൈവസിദ്ധന്മാരായ അറുപത്തിമൂവർ പാടിപ്പുകഴ്ത്തിയ 274 ക്ഷേത്രങ്ങളിൽ ഏക കേരളീയക്ഷേത്രം ഇതാണ്. ഇന്ന് കൊടുങ്ങല്ലൂർ നഗരസഭയിൽ പെടുന്ന ഒരു പ്രദേശമാണ് തിരുവഞ്ചിക്കുളം. കിഴക്ക് കൊടുങ്ങല്ലൂർ കായലും തെക്ക് കോട്ടപ്പുറവും പടിഞ്ഞാറ് അഞ്ചപ്പാലവും വടക്ക് ശൃംഗപുരവുമാണ് അതിരുകൾ. ചേരരാജാക്കന്മാരുടെ തലസ്ഥാനമായ വഞ്ചിമുത്തൂർ എന്ന സ്ഥലം ഇതാണ്. പ്രശസ്തമായ മേൽത്തളി ശിവക്ഷേത്രം, ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിയായ ചേരമാൻ പെരുമാൾ ജുമാ മസ്ജിദ് എന്നിവയും ഇവിടെ സ്ഥിതിചെയ്യുന്നു.
തിരുവഞ്ചിക്കുളം | |
---|---|
Location | തൃശ്ശൂർ ജില്ല, കേരളം, ഇന്ത്യ |
Coordinates | 10°12′37″N 76°12′23″E |
Built | 9th century |
Type | Cultural |
State Party | ഇന്ത്യ |
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രം. മുഖ്യ പ്രതിഷ്ഠ 7-ആം നൂറ്റാണ്ടിൽ. ശൈവരുടെ 274 തിരുപ്പതികളിൽ കേരളത്തിലെ ഏക ശൈവതിരുപ്പതിയാണ് തിരുവഞ്ചിക്കുളം. ഏറ്റവും കൂടുതൽ ഉപദേവതകളുള്ള ക്ഷേത്രം. 28 ഉപദേവതകൾ. ഇവിടുത്തെ ശക്തിപഞ്ചാക്ഷരി വിഗ്രഹവും അപൂർവഭാവത്തിലുള്ളതാണ്. ക്ഷേത്രത്തിലെ ദമ്പതിപൂജ പ്രസിദ്ധമാണ്. മംഗല്യസിദ്ധിക്കും സന്താനലബ്ധിക്കും പള്ളിയറ തൊഴുക ഫലവത്താണെന്ന് പ്രബലമായ വിശ്വാസമുണ്ട്. പൂജ കഴിഞ്ഞാൽ ശിവനേയും പാർവ്വതിദേവിയേയും പള്ളിയറ കോവിലിലേക്ക് എഴുന്നള്ളിക്കും. പള്ളിയറയിൽ തലയണയും കിടക്കയും മാത്രമേയുള്ളു. പള്ളിയറ ദർശനം മംഗല്യത്തിനും സന്താനലബ്ധിക്കും വഴിതെളിക്കുമെന്നാണ് വിശ്വാസം. വെളുത്ത വാവിനാണ് മുഖ്യം. കുറച്ചുകാലം മുന്പുവരെ ഈ എഴുന്നള്ളിപ്പിനുമുന്നിൽ ദേവദാസികൾ നൃത്തം ചെയ്തിരുന്നു.
ചേരമാൻ പെരുമാളുടെ കൊട്ടാരമുണ്ടായിരുന്നതായി കരുതപ്പെടുന്ന ചേരമാൻ പറമ്പിനടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെ കാണുന്ന രണ്ട് പ്രതിമകൾ സുന്ദരമൂർത്തി നായനാരുടേതും ചേരമാൻ പെരുമാൾ നായനാരുടേതും ആണെന്ന് പറയപ്പെടുന്നു. ചുവർ ചിത്രങ്ങൾ, ദാരു ശില്പങ്ങൾ, ശിലാ പ്രതിമകൾ എന്നിവയാൽ സമ്പന്നമാണ് ഈ ക്ഷേത്രം. ഇവിടെ ഒരു ബുദ്ധസ്തൂപമുണ്ടായിരുന്നുവെന്നും വിശ്വാസമുണ്ട്. എല്ലാക്കാലത്തും പൂക്കുന്ന ഒരു കണിക്കൊന്നയും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിന്റെ ജീർണോദ്ധാരണത്തെക്കുറിച്ച് 1801-ലും 31-ലും രചിച്ച ലിഖിതങ്ങൾ തറച്ചുവരിൽ കാണാം
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.