Remove ads
From Wikipedia, the free encyclopedia
പാലക്കാട് ജില്ലയിലെ കിള്ളിക്കുറിശ്ശിമംഗലം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രം. ഒറ്റപ്പാലത്തിന് 8 കിലോമീറ്റർ അകലെയുള്ള ഈ ഗ്രാമത്തിന്റെ തെക്കേ അതിർത്തിയിലൂടെ നിള (ഭാരതപ്പുഴ) ഒഴുകുന്നു. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം . [1]
പരശുരാമൻ പ്രതിഷ്ഠിച്ച ഇവിടുത്തെ തേവരുടെ പുരാതന ക്ഷേത്രം നിർമ്മിച്ചത് ‘’ശ്രീ ശുകബ്രഹ്മർഷി’‘യാണെന്നാണ് ഐതിഹ്യം [2]. തപസ്സ് ചെയ്യുന്ന സങ്കല്പത്തിലാണ് പരമശിവൻ ഇവിടെ കുടികൊള്ളുന്നത് [3]. അതായത് ദക്ഷിണാമൂർത്തി ഭാവമാണ് കിള്ളിക്കുറിശ്ശിമംഗലത്തെ തേവരുടെ സങ്കലപ വിശ്വസം. പഞ്ചപാണ്ഡവർ തങ്ങളുടെ വനവാസക്കാലത്ത് 108 പുണ്യസ്ഥലങ്ങളിൽ പിതാവായ പാണ്ഡുവിനുവേണ്ടി പൃതുതർപ്പണം നടത്തിയത്രേ, അതിൽ നൂറ്റെട്ടാമത്തെതും അവസാനത്തേതുമായ പുണ്യസ്ഥലം ഇതായിരുന്നുവെന്നാണ് ഐതിഹ്യം. [4]
കിള്ളിക്കുറിശ്ശി ഗ്രാമത്തിന് ആ പേരു ലഭിക്കാനുണ്ടായകാരണം ഈ ക്ഷേത്രമാണത്രേ.
അതിമനോഹരമായ കേരളത്തനിമ വിളിച്ചോതുന്ന അത്രത്തോളം തന്നെ ശില്പവൈധഗ്ദ്യമാർന്ന കിള്ളിക്കുറിശ്ശിയിലെ ക്ഷേത്ര സമുച്ചയം ആരെയും അത്ഭുതപ്പെടുത്തും. പ്രകൃതിരമണീയമായ ലക്കിടിയിലെ കിള്ളിക്കുറിശ്ശിയിലാണ് മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരരുകിലൂടെ ഭാരതപ്പുഴയൊഴുകുന്നു. 1000 വർഷങ്ങൾക്ക് മുകളിൽ പഴക്കമേറിയതാണ് ഇവിടുത്തെ ക്ഷേത്ര സമുച്ചയം.
ചതുരശ്രീകോവിൽ രണ്ടു നിലയിലായി പണിതീർത്തിരിക്കുന്നു. പ്രധാന മൂർത്തിയായ പരമശിവൻ പടിഞ്ഞാറേക്ക് ദർശനം അരുളി കുടികൊള്ളുന്നു. ചെങ്കല്ലിനാൽ പണിതുയർത്തിയ ചതുരശ്രീകോവിലിന്റെ പടിഞ്ഞാറേ മുഖപ്പ് മനോഹരമായി പണിതീർത്തിരിക്കുന്നു. നമസ്കാരമണ്ഡപം ഇവിടെ പണിതിട്ടില്ല. ശ്രീകോവിലിന്റെ രണ്ടു നിലകളും ചെമ്പു പൊതിഞ്ഞിട്ടുണ്ട്.
പടിഞ്ഞാറേ നാലമ്പലത്തിനു വെളിയിലായി വലിപ്പമേറിയ ആനക്കൊട്ടിൽ നിലകൊള്ളുന്നു. ഈ ആനക്കൊട്ടിലിനകത്താണ് വലിയബലിക്കല്ലും, നന്ദികേശ്വരപ്രതിഷ്ഠയും സ്ഥിതിചെയ്യുന്നത്. നമസ്കാരമണ്ഡപമില്ലാത്തതിനാൽ ദേവവാഹനമായ നന്ദികേശ്വരപ്രതിഷ്ഠയും, ബലിക്കൽപ്പുരയില്ലാത്തതിനാൽ വലിയബലിക്കല്ലും നാലമ്പലത്തിനു പുറത്ത് പടിഞ്ഞാറേ നടയിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പിന്നീടാണ് അവിടെ ആനക്കൊട്ടിലിൽ പണിതീർത്തത്, അതിനാൽ ക്ഷേത്രത്തോളം ആനക്കൊട്ടിലിനു പഴക്കമില്ല. ഉരുളൻ തൂണുകളാൽ സമ്പന്നമാണ് ആനക്കൊട്ടിൽ. ക്ഷേത്രത്തിൽ കൊടിമരമില്ലാത്തതിനാൽ കൊടിയേറ്റ് ഉത്സവവും പതിവില്ല.
വിസ്താരമേറിയതാണ് ഇവിടുത്തെ നാലമ്പലം. നാലമ്പല ചുമരുകൾ വെട്ടുകല്ലിനാൽ പടുതുയർത്തിയിരിക്കുന്നു. കുമ്മായവും / സിമന്റും കൊണ്ട് ഭംഗിയാക്കി മിനുസപ്പെടുത്തിയ ഇവിടുത്തെ നാലമ്പലം ഓട് മേഞ്ഞിട്ടുണ്ട്. നാലമ്പലത്തിനു പുറത്തായി ചുമരിനോട് ചേർന്ന് ലക്ഷദീപം തെളിയിക്കാനായി സജ്ജീകരണം ചെയ്തിരിക്കുന്നു. നാലമ്പലത്തിന്റെ തെക്കു-കിഴക്കേ മൂലയിൽ തിടപ്പള്ളിയും പണിതീർത്തിട്ടുണ്ട്. ഇവിടെ നലമ്പലത്തിൽ ബലിക്കല്പുര പണിതീർത്തിട്ടില്ല. നാലമ്പലത്തിനു വെളിയിലാണ് വലിയബലിക്കല്ല് പ്രതിഷ്ഠിച്ചിരിക്കുന്നത്.
തൃകാല പൂജാവിധിയാണ് കിള്ളിക്കുറിശ്ശിമംഗലത്ത് പടിത്തരമായുള്ളത്.
കിള്ളിക്കുറിശ്ശി തേവർക്ക് ഉഷ:പൂജയ്ക്ക് നെയ്യ് പായസം നേദിക്കുന്നു നിത്യവും. നെയ്യ് പായസം വഴിപാട് ഇവിടുത്തെ പ്രധാന വഴിപാടുകളിൽ ഒന്നാണ്.
കദളിപ്പഴനേദ്യമാണ് മറ്റൊരു പ്രധാന നൈവേദ്യം. ഇവിടെ കദളിപ്പഴം നേദിച്ചുകഴിക്കുന്നത് ജന്മനാ സംസാരശേഷിയില്ലാത്ത കുട്ടികൾക്ക് സംസാരശേഷി കൈവരും എന്നു വിശ്വസിക്കുന്നു.
വാർഷിക ആട്ടവിശേഷങ്ങൾ ഒന്നും ഇവിടെ പടിത്തരമായിട്ടില്ല. പ്രധാനാ ആഘോഷങ്ങളിൽ പ്രമുഖമായുള്ളത്;
ലക്കിടി ജംഗ്ഷനിൽ നിന്നും 2 കിലോമീറ്റർ അകലെമാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.