മാണി ദാമോദര ചാക്യാർ

ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia

മാണി ദാമോദര ചാക്യാർ

കേരളത്തിലെ പ്രശസ്ത കൂത്ത്-കൂടിയാട്ടം കലാകാരനാണ് മാണി ദാമോദര ചാക്യാർ. (ജനനം - 1946) പ്രശസ്ത കൂത്ത്-കൂടിയാട്ടം കലാകാരനായിരുന്ന നാട്യാചാര്യ വിദൂഷകരത്നം പത്മശ്രീ മാണി മാധവ ചാക്യാരുടെ അനന്തരവനും ശിഷ്യനുമാണ് അദ്ദേഹം. കൂടിയാട്ടത്തിലും കൂത്തിലും അദ്ദേഹം പുകൾപെറ്റ മാണി സമ്പ്രദായം പിന്തുടരുന്നു.

വസ്തുതകൾ മാണി ദാമോദര ചാക്യാർ, ജനനം ...
മാണി ദാമോദര ചാക്യാർ
Thumb
ഗുരു മാണി ദാമോദര ചാക്യാർ
ജനനം
മാണി ദാമോദര ചാക്യാർ
സജീവ കാലം1960-
അവാർഡുകൾകേരള സംഗീതനാടക അക്കാദമി പുരസ്കാരം : 2000
അടയ്ക്കുക

ആദ്യജീ‍വിതം

Thumb
കേരളത്തിനു പുറത്തുള്ള ആദ്യത്തെ കൂടിയാട്ട അവതരണം - മദ്രാസ് 1962.

30 വർഷത്തോളം പരമ്പരാഗത രീതിയിൽ ഗുരു മാണി മാധവ ചാക്യാരുടെ നേരിട്ടുള്ള ശിക്ഷണത്തിൽ അദ്ദേഹം കൂത്തും കൂടിയാട്ടവും പഠിച്ചു. സംസ്കൃതവും നാട്യശാസ്ത്രവും അദ്ദേഹം ഈ രീതിയിൽ അഭ്യസിച്ചു. സംസ്കൃത സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് അദ്ദേഹം.

ഗുരു പത്മശ്രീ മാണി മാധവ ചാക്യാരുടെ കേരളത്തിനു പുറത്ത് ആദ്യമായി കൂടിയാട്ടം അവതരിപ്പിച്ച സംഘത്തിലെ അംഗമായിരുന്നു അദ്ദേഹം. മദ്രാസിൽ 1962-ൽ നടന്ന തോരണയുദ്ധം കൂടിയാട്ടം എന്ന ഈ പ്രദർശനത്തിൽ അദ്ദേഹം വിഭീഷണന്റെ വേഷമണിഞ്ഞു. അദ്ദേഹത്തിന്റെ ഗുരുവായ മാണി മാധവ ചാക്യാർ രാവണന്റെ വേഷവും. അംഗുലീയാംഗം', മാറ്റവിലാ‍സ പ്രഹസനം, മന്ത്രാങ്കം, ഏഴാമങ്കം ( ആശ്ചര്യചൂഢാമണിയിലെ ഏഴാമദ്ധ്യായം) തുടങ്ങിയ പരമ്പരാഗതമായ ഭക്തിനിർഭരമായ കൂടിയാട്ടങ്ങളുടെ വക്താവാണ് അദ്ദേഹം. ഈ കൂത്ത്-കൂടിയാട്ടങ്ങൾ അദ്ദേഹം ദശാബ്ദങ്ങളായി കേരളത്തിലെ പല പ്രശസ്ത ക്ഷേത്രങ്ങളിലും അവതരിപ്പിച്ചുവരുന്നു. കൊട്ടിയൂർ, കണ്ണൂരിലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, തൃശൂരിലെ തൃപ്രയാർ, തൃശൂരിലെ പെരുവണ്ണം മഹാദേവ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ അദ്ദേഹം കൂത്തും കൂടിയാട്ടവും അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ പല ക്ഷേത്രങ്ങളിലും മാണി കുടുംബത്തിനു മാത്രമേ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കുവാനുള്ള അവകാശമുള്ളൂ.

കലാജീവിതം

ഗുരു മാണി മാധവ ചാക്യാരുമൊത്ത് ഇന്ത്യയിലെമ്പാടും അദ്ദേഹം കൂടിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. സ്വപ്നവാസവദത്തം, നാഗനന്ദം, ശുഭദ്രാധനഞ്ജയം തുടങ്ങിയ കൂടിയാട്ടങ്ങളിൽ അദ്ദേഹം നായകവേഷവും വിദൂഷക വേഷവും അണിഞ്ഞിട്ടുണ്ട്. കൂടിയാട്ടത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഗുരു മാണി മാധവ ചാക്യാർ കാളിദാസന്റെ മാളവികാഗ്നിമിത്രവും വിക്രമോർവ്വശീയവും ചിട്ടപ്പെടുത്തിയപ്പോൾ ഇവയിൽ നായകവേഷം അണിയുവാൻ അദ്ദേഹം തിരഞ്ഞെടുത്തത് മാണി ദാമോദര ചാക്യാരെ ആയിരുന്നു. ഗുരു മാണി മാധവ ചാക്യാരുടെ മേൽനോട്ടത്തിൽ അദ്ദേഹം ഉജ്ജയിനിലെ കാളിദാ‍സ അക്കാദമിയിൽ ഈ കൂടിയാട്ട നാടകങ്ങൾ അവതരിപ്പിച്ചു.

Thumb
സ്വപ്നവാസവദത്തം കൂടിയാട്ടത്തിൽ മാണി ദാമോദര ചാക്യാർ നായക (ഉദയന രാജാ) വേഷം അണിയുന്നു

ഗുരു മാണി മാധവ ചാക്യാരുടെ കൂടിയാട്ട സംഘത്തിൽ അംഗമായിരുന്നു അദ്ദേഹം. ദില്ലി, ബനാറസ്, ബോംബെ, ഉജ്ജയിൻ, ഭോപ്പാൽ, മദ്രാസ്, തുടങ്ങിയ പല സ്ഥലങ്ങളിലും ഈ സംഘം കൂടിയാട്ടം അവതരിപ്പിച്ചു. പല സമ്മേളനങ്ങളിലും ബാംഗ്ലൂർ, ബനാറസ്, തൃശ്ശൂർ, തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന ലോക സംസ്കൃത സമ്മേളനം തുടങ്ങിയ പല സെമിനാറുകളിലും അദ്ദേഹം കൂടിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ

ദില്ലിയിലെ ദേശീയ മാനവശേഷി വികസന മന്ത്രാലയത്തിൽ‍ നിന്നും സ്കോളർഷിപ് ലഭിച്ച ആദ്യത്തെ കൂടിയാട്ടം വിദ്യാർത്ഥിയായിരുന്നു മാണി ദാമോദര ചാക്യാർ. പിന്നീട് ജൂനിയർ, സീനിയർ ഫെല്ലോഷിപ്പുകളും ഇതേ മന്ത്രാലയത്തിൽ നിന്നും അദ്ദേഹത്തിനു ലഭിച്ചു. പല ക്ഷേത്രങ്ങളിൽ നിന്നും സാംസ്കാരിക സംഘടനകളിൽ നിന്നും അദ്ദേഹത്തിന് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ കൂടിയാട്ടത്തിനുള്ള പുരസ്കാരം 2000-ൽ അദ്ദേഹത്തിനു ലഭിച്ചു.

ഇതും കാണുക

Thumb
മാറ്റവിലാസപ്രഹസനത്തിൽ മാണി ദാമോദര ചാക്യാർ കാപാലി വേഷം അവതരിപ്പിക്കുന്നു.

അനുബന്ധം

പുറത്തുനിന്നുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.