ഒരു ആദ്യകാല മലയാളചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് ജെ. ശശികുമാർ (ജ. 1927 ഒക്ടോബർ 14 - മ.2014 ജൂലൈ 17). ഒരു തമിഴ് ചിത്രം ഉൾപ്പെടെ 141 ചിത്രങ്ങളാണ് ഇദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്[1][2]. ലോകത്ത് ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകൻ എന്ന പ്രത്യേകത ഇദ്ദേഹത്തിനുണ്ട്. കൂടാതെ, ഒരു നടനെ (പ്രേം നസീർ) നായകനാക്കി ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്ത വ്യക്തിയും ഇദ്ദേഹമാണ്. ഇദ്ദേഹം സംവിധാനം ചെയ്ത ഭൂരിപക്ഷം ചിത്രങ്ങളും വിജയിച്ചതിനാൽ ഹിറ്റ്മേക്കർ എന്ന അപരനാമവും ഇദ്ദേഹത്തിനുണ്ട്.

വസ്തുതകൾ ജെ. ശശികുമാർ, ജനനം ...
ജെ. ശശികുമാർ
Thumb
ജെ ശശികുമാർ
ജനനം
ജോൺ വർക്കി നമ്പ്യാട്ടുശ്ശേരിൽ

(1927-10-14)ഒക്ടോബർ 14, 1927
പൂന്തോപ്പ്, ആലപ്പുഴ
മരണം17 ജൂലൈ 2014(2014-07-17) (പ്രായം 86)
കൊച്ചി
ദേശീയത{ind}
വിദ്യാഭ്യാസംധനതത്വശാസ്ത്രം
തൊഴിൽചലച്ചിത്രസംവിധാനം
അറിയപ്പെടുന്നത്ചലച്ചിത്രസംവിധായകൻ
തിരക്കഥാകൃത്ത്
ജീവിതപങ്കാളി(കൾ)ത്രേസ്യാമ്മ
കുട്ടികൾഉഷാ തോമസ്
ജോർജ് ജോൺ
ഷീല റോബിൻ
മാതാപിതാക്ക(ൾ)എ.എൽ. വർക്കി
മറിയാമ്മ
അടയ്ക്കുക

ജീവിതരേഖ

1927 ഒക്ടോബർ 14-ന് ആലപ്പുഴ ജില്ലയിലെ പൂന്തോപ്പിൽ എൻ.എൽ. വർക്കിയുടെയും മറിയാമ്മയുടെയും എട്ടുമക്കളിൽ മൂന്നാമനായി ജനിച്ചു. ജോൺ എന്നായിരുന്നു മാതാപിതാക്കൾ അദ്ദേഹത്തിനു നൽകിയ നാമം. പിന്നീട് കുടുംബം പൂന്തോപ്പിൽ നിന്നും ആലപ്പുഴയിലേക്കു താമസം മാറി. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മാന്നാനം സെന്റ്എഫ്രേംസ് സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം നടത്തി. വിദ്യാഭ്യാസ സമയത്ത് ഫാ. മെക്കിൾ പ്രാ എന്ന മെക്സിക്കൻ രക്തസാക്ഷിയെക്കുറിച്ച് വായിച്ച പുസ്തകത്തിൽ നിന്നും ഉൾക്കൊണ്ട പ്രേരണയാൽ ജീവാർപ്പണം എന്ന നാടകം എഴുതി അവതരിപ്പിച്ചു. എറണാകുളം തേവര കോളേജിലും ആലപ്പുഴ എസ്.ഡി. കോളേജിലുമായി കോളേജ് വിദ്യാഭ്യാസം നടത്തി. എസ്.ഡി. കോളേജിൽ ധനതത്വശാസ്ത്രം പഠിച്ച കാലയളവിൽ നാടകത്തിലും സ്പോർട്സിലും സജീവമായിരുന്നു.

സർവകലാശാലാ തലത്തിൽ വിജയം വരിച്ചതിനാൽ പൊലീസിൽ ചേരാൻ സാഹചര്യം ഒത്തുവന്നെങ്കിലും വീട്ടുകാരുടെ എതിർപ്പുമൂലം അതിൽ നിന്നും പി‌ൻവാങ്ങി നാടകരംഗത്തു സജീവമായി. 1954 കാലഘട്ടത്തിൽ അടൂർ പാർത്ഥസാരഥി തിയറ്റേഴ്സിൽ ജഗതി എൻ.കെ. ആചാരിയുടെ നാടകത്തിൽ അഭിനയിച്ചു. പിന്നീട് ചില ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

വാർദ്ധക്യസഹജമായ അസുഖങ്ങൾ ഒരുപാട് അലട്ടിയ ശശികുമാർ, 87-ആം വയസ്സിൽ 2014 ജൂലൈ 17-ന് കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ വച്ച് അന്തരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം, എറണാകുളം രാജേന്ദ്രമൈതാനത്ത് പൊതുദർശനത്തിന് വച്ചശേഷം വിലാപയാത്രയായി ആലപ്പുഴയിലേയ്ക്ക് കൊണ്ടുപോകുകയും അവിടെയുള്ള സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിയ്ക്കുകയും ചെയ്തു. ശശികുമാറിന്റെ ഭാര്യ ത്രേസ്യാമ്മയും മകൻ ഷാജിയും നേരത്തേ മരിച്ചുകഴിഞ്ഞിരുന്നു. ഷാജിയെക്കൂടാതെ രണ്ട് പെണ്മക്കളും അദ്ദേഹത്തിനുണ്ടായിരുന്നു.

ചലച്ചിത്രജീവിതം

ഉദയായുടെ നിർമ്മാണത്തിൽ പ്രേംനസീറിനെ നായകനാക്കി 1952-ൽ പുറത്തിറങ്ങിയ വിശപ്പിന്റെ വിളി എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു. ഉദയാ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയുമായുള്ള സൗഹൃദത്തിൽ നിന്നുമാണ് ഈ അവസരം ലഭിച്ചത്[3]. ജോൺ എന്ന പേരിനു സുഖമില്ല എന്ന കാരണത്താൽ കുഞ്ചാക്കോയും കെ.വി. കോശിയും തിക്കുറിശ്ശിയെ സമീപിക്കുകയും അദ്ദേഹം നിരവധി പേരുകൾ കുറിയിടുകയും ചെയ്തു. ഇതിൽ നിന്നും കുഞ്ചാക്കോ കുറിയെടുത്താണ് ജോൺ എന്ന നാമം ശശികുമാർ എന്നാക്കിയത്[3]. പ്രേംനസീറിന്റെയും ബഹദൂറിന്റെയും ഉമ്മറിന്റെയും പേരുകൾ ഇതോടൊപ്പമാണ് കുറിയെടുത്തത്. എന്നാൽ ഉമ്മറിനായി തിരഞ്ഞെടുക്കപ്പെട്ട സ്നേഹജാൻ എന്ന നാമം അദ്ദേഹം ഉമ്മ എന്ന ഒരു ചിത്രത്തിൽ മാത്രമാണ് ഉപയോഗിച്ചത്. തിരമാല, ആശാദീപം, വേലക്കാരൻ തുടങ്ങിയ ചില ചിത്രങ്ങളിൽ ശശികുമാർ അഭിനയിച്ചു. വേലക്കാരൻ എന്ന ചിത്രത്തിൽ യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫിന്റെ പിതാവായിട്ടാണ് അഭിനയിച്ചത്.

ഒരു ദിവസം മൂന്നു ചിത്രം വരെ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ 1980-ൽ മാത്രം 13 ചിത്രം സംവിധാനം ചെയ്തു. സേതുബന്ധനം, പ്രവാഹം, സിന്ധു തുടങ്ങിയ ചിത്രങ്ങൾ ആ വർഷത്തെ വൻവിജയങ്ങളായിരുന്നു. ഡോളർ എന്ന ചിത്രമാണ് നിലവിൽ അവസാനമായി സംവിധാനം ചെയ്തത്. ഈ ചിത്രത്തിലാണ് പദ്മിനി എന്ന നടി അവസാനമായി അഭിനയിച്ചത്. 130 മലയാളചലച്ചിത്രങ്ങളും ഒരു തമിഴ് ചിത്രവും സംവിധാനം ചെയ്ത ഇദ്ദേഹം പ്രേംനസീറിനെ നായകനാക്കി മാത്രം 84 ചിത്രങ്ങളും അതോടൊപ്പം ഷീലയെ നായികയാക്കി 47 ചിത്രങ്ങളും സംവിധാനം ചെയ്തു.

വിമൽ കുമാറിന്റെ ഉമ്മ എന്ന 1960-ലെ ചിത്രത്തിൽ സഹസംവിധായകനായി പ്രവർത്തിച്ചു. ഹിന്ദി ചലച്ചിത്രമായ രാമരാജ്യത്തിന്റെ മലയാളത്തിലെ തിരക്കഥ രചിച്ചത് ഇദ്ദേഹമാണ്. സീത എന്ന ഈ ചിത്രത്തിലൂടെയാണ് ആദ്യമായി തിരക്കഥ തയ്യാറാക്കിയത്. തുടർന്ന് പ്രേംനസീറിന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരം മെറിലാൻഡ് സ്റ്റുഡിയോയിൽ പ്രവേശിച്ചു. അവിടെ ആദ്യമായി ക്രിസ്മസ് രാത്രി എന്ന ടി.കെ. ബാലചന്ദ്രൻ നായകനായ ചിത്രത്തിലാണ് പ്രവർത്തിച്ചത്. ചെന്നൈയിലെ തോമസ് പിക്ചേഴ്സിന്റെ ഒരാൾകൂടി കള്ളനായി എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര സംവിധായകനായത്. എന്നാൽ രണ്ടാമത് സംവിധാനം ചെയ്ത കുടുംബിനി എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിലെ ആദ്യ ശബ്ദചലച്ചിത്രമായ ബാലനിലെ നായകനായി അഭിനയിച്ച കെ.കെ. അരൂരിന്റെ അവസാന ചിത്രമായിരുന്നു ഇത്. ജയഭാരതി, കവിയൂർ പൊന്നമ്മ എന്നിവർ ശശികുമാറിന്റെ ചിത്രത്തിലൂടെയാണ് അഭിനയം ആരംഭിച്ചത്.

പുരസ്കാരം

സംവിധാനം ചെയ്ത ചിത്രങ്ങൾ[4]

കൂടുതൽ വിവരങ്ങൾ ക്ര.നം., ചിത്രം ...
ക്ര.നം.ചിത്രംവർഷംനിർമ്മാണംതാരം
1കുടുംബിനി1964പി.എ. തോമസ്പ്രേം നസീർ ഷീല
2ജീവിതയാത്ര1965മാസ്റർ ഗണേഷ് കൊട്ടാരക്കരപ്രേം നസീർ അംബിക
3തൊമ്മന്റെ മക്കൾ1965കാശിനാഥൻമധു (നടൻ‌),ഷീല അംബിക,സത്യൻ
4പോർട്ടർ കുഞ്ഞാലി1965പി.എ. തോമസ്പ്രേം നസീർ,ഷീല
5കൂട്ടുകാർ1966ഭരതൻപ്രേം നസീർഷീലഅംബിക
6കണ്മണികൾ1966പി രാമകൃഷ്ണൻപ്രേം നസീർശാരദ
7പെണ്മക്കൾ1966കെ.പി. കൊട്ടാരക്കരഷീലഅംബിക
8ബാല്യകാലസഖി1967എച്ച് എച്ച് ഇബ്രാഹിംപ്രേം നസീർ,ഷീല
9കാവാലം ചുണ്ടൻ1967വി പി എം മാണിക്ക്യംസത്യൻ,ശാരദ
10വിദ്യാർത്ഥി1968കെ.പി. കൊട്ടാരക്കരപ്രേം നസീർ,ജയഭാരതി,ഷീല
11വെളുത്ത കത്രീന1968പി ബാൽത്തസാർപ്രേം നസീർ,ജയഭാരതി
12ലവ് ഇൻ കേരള1968കെ.പി. കൊട്ടാരക്കരപ്രേം നസീർ,ഷീല
13രഹസ്യം1969കെ.പി. കൊട്ടാരക്കരപ്രേം നസീർ,ജയഭാരതി,ഷീല
14റസ്റ്റ് ഹൗസ്1969കെ.പി. കൊട്ടാരക്കരപ്രേം നസീർ
15രക്തപുഷ്പം1970കെ.പി. കൊട്ടാരക്കരപ്രേം നസീർ
16ബോബനും മോളിയും1971രവി ഏബ്രഹാം
17ലങ്കാദഹനം1971കെ.പി. കൊട്ടാരക്കരപ്രേം നസീർ
18പുഷ്പാഞ്ജലി1972പിവി സത്യം ,മുഹമ്മദ്‌ ആസം (ആസം ഭായ്)
19അന്വേഷണം1972മുഹമ്മദ്‌ ആസം (ആസം ഭായ്)
20മറവിൽ തിരിവ് സൂക്ഷിക്കുക1972ആർ‌ എസ് രാജൻ
21ബ്രഹ്മചാരി1972തിരുപ്പതി ചെട്ടിയാർ ,എസ്‌ എസ്‌ ടി സുബ്രഹ്മണ്യൻ ,എസ്‌ എസ്‌ ടി ലക്ഷ്മണൻ
22പഞ്ചവടി1973വി എം ചാണ്ടി
23പത്‌മവ്യൂഹം1973വി എം ചാണ്ടി, സി സി ബേബിപ്രേം നസീർ
24തെക്കൻകാറ്റ്1973ആർ.എസ്. പ്രഭു
25തനിനിറം1973മുഹമ്മദ്‌ ആസം (ആസം ഭായ്)
26ദിവ്യദർശനം1973ഭാരതിമേനോൻ
27തിരുവാഭരണം1973ഇ. കെ. ത്യാഗരാജൻ
28ഇന്റർവ്യൂ1973തിരുപ്പതി ചെട്ടിയാർ
29സേതുബന്ധനം1974ആർ സോമനാഥൻ
30പൂന്തേനരുവി1974വി എം ചാണ്ടി ,സി സി ബേബി
31നൈറ്റ്‌ ഡ്യൂട്ടി1974തിരുപ്പതി ചെട്ടിയാർ
32പഞ്ചതന്ത്രം1974ഇ. കെ. ത്യാഗരാജൻ
33പുലിവാല്1975വി എം ചാണ്ടി
34സിന്ധു1975ആർ സോമനാഥൻ
35ചട്ടമ്പിക്കല്ല്യാണി1975ശ്രീകുമാരൻ തമ്പി
36ആലിബാബായും 41 കള്ളന്മാരും1975ഹരി പോത്തൻ
37പാലാഴി മഥനം1975ഇ. കെ. ത്യാഗരാജൻ
38പത്മരാഗം1975വി എം ചാണ്ടി
39ആരണ്യകാണ്ഡം1975ആർ.എസ്. പ്രഭു
40പിക്‌നിക്1975സി സി ബേബി ,വി എം ചാണ്ടി
41അഭിമാനം1975ആർ.എസ്. പ്രഭു
42സമ്മാനം1975തിരുപ്പതി ചെട്ടിയാർ
43പ്രവാഹം1975ആർ സോമനാഥൻ
44അമൃതവാഹിനി1976ആർ.എസ്. പ്രഭു
45സ്വിമ്മിംഗ്‌ പൂൾ1976തയ്യിൽ കുഞ്ഞിക്കണ്ടൻ
46അജയനും വിജയനും1976കെ എൻ എസ് ജാഫർഷാ
47കാമധേനു1976ഹസ്സൻ ,പി‌‌എച്ച് റഷീദ്
48പിക്‌ പോക്കറ്റ്‌1976ശ്രീ മഹേശ്വരി ആർട്സ്
49കായംകുളം കൊച്ചുണ്ണിയുടെ മകൻ1976തിരുപ്പതി ചെട്ടിയാർ
50പുഷ്പശരം1976അൻവർ ക്രിയേഷൻസ്
51മുറ്റത്തെ മുല്ല1977തിരുപ്പതി ചെട്ടിയാർ
52സഖാക്കളേ മുന്നോട്ട്1977ടി കെ ബാലചന്ദ്രൻ
53തുറുപ്പു ഗുലാൻ1977ശ്രീകുമാരൻ തമ്പി
54ചതുർവ്വേദം1977എസ് എസ് ആർ കലൈവാണൻ
55മോഹവും മുക്തിയും1977എം എസ് നാഗരാജൻ ,പി എസ് ശേഖർ
56രണ്ട് ലോകം1977ഹരി പോത്തൻ
57മിനിമോൾ1977എൻ ജി ജോൺ
58വിഷുക്കണി1977ആർ എം സുന്ദരം
59അക്ഷയപാത്രം1977ശ്രീകുമാരൻ തമ്പി
60രതിമന്മഥൻ1977എം എ റഹ്മാൻ ,നസീമ കബീർ
61ലക്ഷ്മി1977ഇ. കെ. ത്യാഗരാജൻ
62അപരാജിത1977ആർ.എസ്. പ്രഭു
63പരിവർത്തനം1977എൻ സി മേനോൻ
64വരദക്ഷിണ1977സ്റ്റാൻലി
65പഞ്ചാമൃതം1977ഇ. കെ. ത്യാഗരാജൻ
66നിനക്കു ഞാനും എനിക്കു നീയും1978തിരുപ്പതി ചെട്ടിയാർ
67മുക്കുവനെ സ്നേഹിച്ച ഭൂതം1978സുദർശനം മൂവി മേക്കേഴ്സ്
67അനുഭൂതികളുടെ നിമിഷം1978ആർ.എസ്. പ്രഭു
68മറ്റൊരു കർണ്ണൻ1978എൻ അച്യുതൻ
69കൽപ്പവൃക്ഷം1978ടി കെ കെ നമ്പ്യാർ
70നിവേദ്യം1978മേക്ക് അപ്പ് മൂവീസ്
71ശത്രുസംഹാരം1978ശ്രീ കല്പന ഫിലിംസ്
72കന്യക1978ശ്രീ ശാർക്കരേശ്വരി ഫിലിംസ്മധു, ജയൻ ഷീല
73ജയിക്കാനായ്‌ ജനിച്ചവൻ1978ശ്രീകുമാരൻ തമ്പി
74മുദ്രമോതിരം1978ഇ. കെ. ത്യാഗരാജൻ
75ഭാര്യയും കാമുകിയും1978ഷണ്മുഖരത്നാ ഫിലിംസ്
76ചൂള1979ശശികുമാർ
77നിത്യ വസന്തം1979മുരഹരി ഫിലിംസ്
78മാനവധർമ്മം1979പ്രതാപചന്ദ്രൻ ,ഐ എം ബഷീർ
79ഓർമ്മയിൽ നീ മാത്രം1979ആർ ദേവരാജൻ
80വെള്ളായണി പരമു1979ഇ. കെ. ത്യാഗരാജൻ
81ദേവദാസി1979അടൂർ പദ്മകുമാർ
82ഒരു വർഷം ഒരു മാസം1980ശശികുമാർഎം.ജി. സോമൻ ജയഭാരതി ശങ്കരാടി
83തീനാളങ്ങൾ1980പാപ്പനംകോട് ലക്ഷ്മണൻജയൻ, സീമ, ഷീല
84കരിപുരണ്ട ജീവിതങ്ങൾ1980ടി കെ കെ നമ്പ്യാർ
85പ്രകടനം1980പ്രതാപചന്ദ്രൻ
86ഇത്തിക്കരപ്പക്കി1980ഇ. കെ. ത്യാഗരാജൻ
87ധ്രുവസംഗമം1981റീന എം ജോൺ
88തീക്കളി1981പി സ്റ്റാൻലിപ്രേം നസീർ,ജയഭാരതി ശങ്കരാടി
89എല്ലാം നിനക്കു വേണ്ടി1981ടി.ഇ. വാസുദേവൻപ്രേം നസീർശ്രീവിദ്യ സുകുമാരൻ
90കൊടുമുടികൾ1981ടി കെ കെ നമ്പ്യാർ
91അട്ടിമറി1981പുഷ്പരാജൻ
92സൂര്യൻ1982ബി എസ് സി ബാബു
93നാഗമഠത്തു തമ്പുരാട്ടി1982ഇ. കെ. ത്യാഗരാജൻ
94കോരിത്തരിച്ച നാൾ1982ടി കെ കെ നമ്പ്യാർ
95മദ്രാസിലെ മോൻ1982മണി മല്യത്ത്
96ജംബുലിംഗം1982ഇ. കെ. ത്യാഗരാജൻ
97കെണി1982പ്രേം നവാസ്‌
98തുറന്ന ജയിൽ1982തോം സബാസ്റ്യൻ
99പോസ്റ്റ്മോർട്ടം1982പുഷ്പരാജൻ
100യുദ്ധം1983കെ.പി. കൊട്ടാരക്കര
101അറബിക്കടൽ1983അമ്പലത്തറ ദിവാകരൻ
102ചക്രവാളം ചുവന്നപ്പോൾ1983സൂര്യ പ്രൊഡക്ഷൻസ്
103കാട്ടരുവി1983എ‌ എസ് മുസലിയാർ
104കൊലകൊമ്പൻ1983ലീല രാജൻ
105പൗരുഷം1983പോൾസൺ ,പ്രസാദ്
106ആട്ടക്കലാശം1983ജോയ് തോമസ്പ്രേം നസീർ ലക്ഷ്മി
107മഹാബലിഇ. കെ. ത്യാഗരാജൻ
108സന്ധ്യാവന്ദനം1983ഡി ഫിലിപ്പ്
109മകളേ മാപ്പു തരൂ1984ഇ. കെ. ത്യാഗരാജൻ
110ഇവിടെ തുടങ്ങുന്നു1984മോഹൻ
111സ്വന്തമെവിടെ ബന്ധമെവിടെ1984റോയൽ അച്ചങ്കുഞ്ഞ് ,ജോസ്‌‌കുട്ടി ചെറുപുഷ്പം
112ഏഴുമുതൽ ഒമ്പതുവരെ1985പി കെ ആർ പിള്ള
113പത്താമുദയം1985ബാലകൃഷ്ണൻ നായർ
114മകൻ എന്റെ മകൻ1985ജോയ് തോമസ്
115മൗനനൊമ്പരം1985ജോസ്‌‌കുട്ടി ചെറുപുഷ്പം
116എന്റെ കാണാക്കുയിൽ1985പ്രേംപ്രകാശ് ,എഞി സിറിയാക്ക ,തോമസ് കോര
117അഴിയാത്ത ബന്ധങ്ങൾ1985അച്ചൻ‌കുഞ്ഞ്
118ഇനിയും കുരുക്ഷേത്രം1986ജോഷി മാത്യു ,അച്ചാരി ,തോമസ് നിധേരി
119അകലങ്ങളിൽ1986ജോസ്‌‌കുട്ടി ചെറുപുഷ്പം
120ശോഭരാജ്‌1986പി കെ ആർ പിള്ള
121കുഞ്ഞാറ്റക്കിളികൾ1986പ്രേംപ്രകാശ് ,എൻ ജെ സിറിയക് ,തോമസ് കോര
122മനസ്സിലൊരു മണിമുത്ത്‌1986റോയൽ അച്ചങ്കുഞ്ഞ്
123എന്റെ എന്റേതുമാത്രം1986ബീജീസ്
124ഇതെന്റെ നീതി1987ശ്രീലക്ഷ്മി ക്രിയേഷൻസ്
125ജൈത്രയാത്ര1987ശ്രീലക്ഷ്മി ക്രിയേഷൻസ്
126നാഗപഞ്ചമി1989ആനന്ദ് മൂവീ ആർട്സ്
127രാജവാഴ്ച1990മാരുതി പിക്ചേർസ്
128പാടാത്ത വീണയും പാടും1990ഹേമാംബിക മൂവീസ്
അടയ്ക്കുക

ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.