Remove ads
പുഷ്പിക്കുന്ന സസ്യങ്ങൾ അഥവാ സപുഷ്പി From Wikipedia, the free encyclopedia
പുഷ്പിക്കുന്ന സസ്യങ്ങൾ അഥവാ സപുഷ്പി - Flowering plants - angiosperms - Angiospermae - Magnoliophyta. അധികം ഉയരത്തിലല്ലാതെ[അവലംബം ആവശ്യമാണ്] വളരുന്ന വിവിധങ്ങളായ പുഷ്പിക്കുന്ന സസ്യങ്ങളുടെ കൂട്ടമാണ്. വിശ്രുതമായ രീതിയിൽ വിത്ത് ഉത്പാദിപ്പിക്കുന്ന തരം സസ്യങ്ങളാണ് ഇവ. ഇത്തരത്തിലുള്ള സസ്യങ്ങൾ ഉള്ളിൽ വിത്തുകളുള്ള പഴങ്ങൾ ഉത്പാദിപ്പിക്കുന്നു. പഴങ്ങൾക്കുള്ളിലുള്ള വിത്തിലൂടെയാണ് ഇവയുടെ വിതരണം. അണ്ഡങ്ങളും വിത്തുകളും രൂപാന്തരപ്പെട്ട് ഇലകളുടെ ഉപരിതലത്തിലായി പഴങ്ങൾ വളരുന്ന തരത്തിലുള്ളതാണ് ഇവയുടെ പൂർവ്വികർ. അത്തരം സസ്യങ്ങളിൽ നിന്നും ഏകദേശം 245-202 മില്ല്യൺ വർഷങ്ങൾക്കു മുൻപ് വഴിത്തിരിഞ്ഞാണ് സപുഷ്പികൾ ആവിർഭവിച്ചതു്. എന്നാൽ 140 മില്ല്യൺ വർഷങ്ങൾക്കു മുൻപുമുതലുള്ള ഇവയുടെ സാന്നിദ്ധ്യം മാത്രമേ ഇതുവരെ തിരിച്ചറിയപ്പെട്ടിട്ടുള്ളൂ. 100 മില്ല്യൺ വർഷങ്ങൾക്കു ശേഷം അന്ത്യ ക്രിറ്റേഷ്സ് കാലഘട്ടത്തിലാണു് ആഗോളതലത്തിൽ ഇവ വ്യാപിച്ചതു്. 60–100 മില്ല്യൺ വർഷങ്ങൾക്കു ശേഷം ഇവയിൽനിന്നും കൂടുതൽ ജൈവാധിപത്യമുള്ള സസ്യങ്ങൾ ഉരുത്തിരിയുകയുമുണ്ടായി.
പുഷ്പിക്കുന്ന സസ്യങ്ങൾ Flowering plants | |
---|---|
Magnolia virginiana Sweet Bay | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | Angiospermae |
Clades | |
Amborellaceae
| |
Synonyms | |
Anthophyta |
വംശജനിതകവിഭജനസമ്പ്രദായം ഉപയോഗിച്ച് ഇത്തരം സസ്യങ്ങളുടെ എല്ലാ ക്ലേയ്ഡു് ശാഖകളും കൃത്യമായി നിർണ്ണയിക്കപ്പെട്ടിട്ടില്ല. ഉദാഹരണത്തിനു് മാഗ്നോളിഡേ ശാഖയിൽ പെട്ട 9000-ത്തോളം സ്പീഷീസുകൾ ദ്വിപത്രബീജസസ്യങ്ങളിൽ വേറിട്ടൊരു ശാഖതന്നെയാണെന്നു് ജനിതകമായി ഉറപ്പിച്ചതു് 21ആം നൂറ്റാണ്ടിലാണു്. തന്മാത്രാജനിതകപാഠങ്ങളിൽ നിന്നും കൂടുതൽ നിഗമങ്ങൾ പുറത്തുവരുന്നതോടെ ഇത്തരത്തിലുള്ള പുനർവർഗ്ഗീകരണങ്ങളും വിഭജനങ്ങളും ഇനിയും സംഭവിക്കാം.
ഗവേഷണം പുരോഗമിക്കുന്നതിനനുസരിച്ച് സസ്യകുടുംബങ്ങളുടെ വേർതിരിക്കലിലും എണ്ണത്തിലും എല്ലാം മാറ്റങ്ങൾ വരാം. ഇപ്പോഴത്തെ അവസ്ഥയിൽ സപുഷ്പികളെ 412 കുടുംബങ്ങളായി തിരിച്ചിട്ടുണ്ട്.[3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.