അപ്പോസൈനേസീ
From Wikipedia, the free encyclopedia
Remove ads
ഒരു സസ്യകുടുംബമാണ് അപ്പോസൈനേസീ. 155 ജീനസുകളും ആയിരത്തിലധികം സ്പീഷീസും ഇതിൽ ഉൾപ്പെടുന്നു. ഈ കുടുംബത്തിൽ വൃക്ഷങ്ങളും കുറ്റിച്ചെടികളും ആരോഹികളും ഔഷധികളും ഉണ്ട്. പാൽനിറത്തിൽ വിഷമയമുള്ള കറ (latex) ഈ കുടുംബത്തിലെ സസ്യങ്ങളുടെ സവിശേഷതയാണ്.
ഇലകൾ സരളം, സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. അപൂർവമായേ അനുപർണങ്ങൾ കാണപ്പെടുന്നുള്ളു. പുഷ്പങ്ങൾ ഒറ്റയായും അസീമാക്ഷി (racemose) പുഷ്പമഞ്ജരിയായും ഉണ്ടാകുന്നു. സഹപത്രങ്ങളും സഹപത്രകങ്ങളുമുണ്ടായിരിക്കും. പുഷ്പങ്ങൾ ദ്വിലിംഗിയാണ്. സ്വതന്ത്രമായ അഞ്ച് ബാഹ്യദളങ്ങളുണ്ട്. അഞ്ച് സംയുക്തദളങ്ങളും. ദളഫലകം ദളനാളിയോടു ചേരുന്ന ഭാഗത്ത് ലോമങ്ങളോ ശല്ക്കങ്ങളോ ചെറുമുഴകളോ കാണപ്പെടുന്നു. അഞ്ചുകേസരങ്ങളുണ്ട്; കേസര തന്തുക്കൾ ദളങ്ങളിൽ ഒട്ടിച്ചേർന്നിരിക്കുന്നു. വർത്തിക സരളം, വർത്തികാഗ്രം കട്ടിയുള്ളതാണ്. കായ് ഡ്രൂപ്പോ, ബെറിയോ, ഒരു ജോഡി ഫോളിക്കിളോ ആയിരിക്കും. വിത്തുകൾ ലോമഗുച്ഛിതമാണ്.
ഒതളം, സർപ്പഗന്ധി, കോളാമ്പിപ്പൂവ്, നിത്യകല്യാണി (vinca-rosea), കാര (carissa), കുരുട്ടുപാല, കുടകപ്പാല, നന്ത്യാർവട്ടം, മഞ്ഞ അരളി, ചുവന്ന അരളി, പാമ്പുംകൊല്ലി എന്നീ സസ്യങ്ങൾ അപ്പോസൈനേസീ കുടുംബത്തിൽപ്പെടുന്നു.
Remove ads
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads