From Wikipedia, the free encyclopedia
സപുഷ്പികളുൾപ്പെടുന്ന ഒരു സസ്യകുടുംബമാണ് ഒക്നേസീ (Ochnaceae).[2] 38 ഓളം ജീനസ്സുകളിലായി ഏകദേശം 550 ഓളം സ്പീഷിസുകളും ഉൾപ്പെടുന്ന ഈ സസ്യകുടുംബത്തിൽ ച്ചെടികളും ചെറുമരങ്ങളും മരങ്ങളും ഉൾപ്പെടുന്നു.[3]
ഒക്നേസീ | |
---|---|
സ്വർണ്ണച്ചെമ്പകം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Ochnaceae DC.[1] |
Genera | |
See text |
സാധാരണയായി ലഘുപത്രത്തോടുകൂടിയവയാണ് ഇവയുടെ ഇലകൾ, എന്നാൽ ചില സ്പീഷിസുകൾക്ക് ബഹുപത്രത്തോടു കൂടിയ ഇലകളാണുള്ളത്. തണ്ടിൽ ഏകാന്തരന്യാസത്തിൽ (alternate) ക്രമീകരിച്ചതും ഞെട്ടോടു കൂടിയവയുമാണ്. ഇവയുടെ നിത്യഹരിതമായ ഇലകൾ ജാലികാസിരാവിന്യാസത്തോടു കൂടിയവയും മിനുസമുള്ളതുമാണ്. ഉപപർണ്ണങ്ങളോടു കൂടിയ ഇവയുടെ ഇലവക്കുകൾ പൂർണ്ണമായും ദാന്തുരമായും കാണപ്പെടാറുണ്ട്.
ഈ സസ്യകുടുംബത്തിൽ 38 ഓളം ജീനസ്സുകളിലായി 1800ഓളം സ്പീഷിസുകളാണുള്ളത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.