ലൈത്രേസി

സപുഷ്പികളുൾപ്പെടുന്ന ഒരു സസ്യ കുടുംബം From Wikipedia, the free encyclopedia

ലൈത്രേസി

സപുഷ്പികളുൾപ്പെടുന്ന ഒരു സസ്യ കുടുംബമാണ് ലൈത്രേസി (Lythraceae). 31 ജീനസ്സുകളിലായി 620 സ്പീഷിസുകളും ഉൾപ്പെടുന്ന ഈ സസ്യകുടുംബത്തിൽ കുറ്റിച്ചെടികളും വൃക്ഷങ്ങളും ഉണ്ട്. കുഫിയ(257 സ്പീഷിസുകൾ), ലാഗർസ്ട്രോയ്മ്യ (56 സ്പീഷിസുകൾ), നെസിയെ (50 സ്പീഷിസുകൾ), റൊട്ടാല (45 സ്പീഷിസുകൾ), ലൈത്രം(35 സ്പീഷിസുകൾ)[2][3] എന്നിവയാണ് പ്രധാന ജീനസ്സുകൾ. ലൈത്രേസി സസ്യകുടുംബത്തിലെ സസ്യങ്ങൾ ലോകമെങ്ങും കാണപ്പെടുന്നു. കൂടുതൽ സ്പീഷിസുകൾ ഉഷ്മമേഖലകളിലാണ് കാണപ്പെടാറെങ്കിലും ചില സ്പീഷിസുകൾ മിതോഷ്ണ മേഖലകളിലും വളരാറുണ്ട്. കേരളീയർക്ക് പരിചിതങ്ങളായ മൈലാഞ്ചി, മാതളനാരകം തുടങ്ങിയ സസ്യങ്ങൾ ലൈത്രേസി സസ്യകുടുംബത്തിലാണ് പെടുന്നത്. സസ്യശാസ്ത്ര പരമായി ലൈത്രേസി കുടുംബത്തിലെ സസ്യങ്ങളുടെ ഇലകൾ അഭിന്യാസ (opposite phyllotaxis) ജോടികളായിരിക്കും . പലപ്പോഴും പുഷ്പദലങ്ങൾ ചുളിവുകളോടു കൂടിയായിരിക്കും.

വസ്തുതകൾ ലൈത്രേസി, Scientific classification ...
ലൈത്രേസി
Thumb
Lythrum salicaria
Scientific classification
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Lythraceae

J.St.-Hil.[1]
Genera

31 (27); see text.

അടയ്ക്കുക

സ്വഭാവസവിശേഷതകൾ

ലൈത്രേസി കുടുംബത്തിൽ കുറ്റിച്ചെടികളും വൃക്ഷങ്ങളും ഉണ്ട്, വൃക്ഷങ്ങളുടെ മരവുരി (തോൽ)അടർന്ന് പോകുന്ന തരത്തിലുള്ളവയാണ്.[4]
ഇലകൾ- ലൈത്രേസി കുടുംബത്തിലെ സസ്യങ്ങളുടെ ഇലകൾ അഭിന്യാസ (opposite phyllotaxis)രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. സമാന്തരസിരാവിന്യാസത്തോടു കൂടിയവയും, ഉപപർണ്ണങ്ങൾ വളരെ ശോഷിച്ച് ഇല്ലാത്ത അവസ്തയിലോ, ഒരു നാരു പോലെയോ കാണപ്പെടുന്നു.[3],[4]
പൂക്കൾ- ദ്വിലിംഗ സ്വഭാവത്തോടു കൂടിയ ഇവയുടെ പൂക്കൾ സമമിതി (പാതികളായി വിഭജിക്കാവുന്ന- bilaterally symmetric)പാലികുന്നവയാണ്. ലൈത്രേസി സ്പീഷിസുകളുടെ പൂക്കൾ നാലിതൾ, ആറിതൾ, എട്ടിതൾ എന്നീ രീതിയിൽ കീണപ്പെടാറുണ്ട്.വിദളങ്ങൾ പരസ്പരം വെവ്വേറെ നിൽക്കുന്നവയോ അല്ലെങ്കിൽ ഭാഗീകമായി കൂടിച്ചേർന്നിരിക്കുന്നവയോ ആയിരിക്കും. പുഷ്പദലങ്ങൾ ചുളിവുകളോടു കൂടിയവയും പരസ്പരം വെവ്വേറെ നിൽക്കുന്നവയും പരസ്പരം കവിഞ്ഞു നിൽക്കുന്നവയുമാണ്. പുംബീജപ്രധാനമായ കേസരങ്ങൾ(stamen) പലവലിപ്പത്തോടു കൂടിയവയാണ്. ഒട്ടുമിക്ക സ്പീഷിസുകളിലും പൊങ്ങിയ അണ്ഡാശയം (superior Ovary), ചില സസ്യങ്ങളിൽ ഭാഗീകമായി താഴ്ന്നതും (semi-inferior,) വളരെ വിരളമായി താഴ്ന്ന അണ്ഡാശയത്തോടു കൂടിയവയും ഉണ്ട്. അണ്ഡാശയത്തിനകത്തു് രണ്ടുമുതൽ ധാരാളം അണ്ഡകോശങ്ങൾ (Ovules) കാണപ്പെടുന്നു.[3]

ചിത്രശാല

ഉപകുടുംബങ്ങളും ജീനസ്സുകളും

ഈ സസ്യകുടുംബത്തിന് അഞ്ച് ഉപകുടുംബങ്ങളും 31ജീനസ്സുകളുമാണുള്ളത്. അവ താഴെ കൊടുക്കുന്നു.

  • ഉപകുടുംബം ലൈത്രോയ്ഡെ- 27 ജീനസ്സുകളുൾപ്പെടുന്നതാണ് ഈ ഉപകുടുംബം
  • അഡിനാരിയ
  • അമ്മാനിയ
  • ക്യാപ്റോണിയ
  • ക്രെനിയെ
  • കുഫിയ
  • ഡികൊഡോൺ
  • ഡിഡിപ്ലിസ്
  • ഡിപ്ലുസോഡോൺ
  • ഗാൽപിനിയ
  • ഗിനോറിയ
  • ഹൈടിയ
  • ഹെമിയ
  • ഹിയോനൻന്തേര
  • കൊഹ്നേറിയ
  • ലഫ്യോൻസിയ
  • ലേഗർസ്ട്രോമിയെ
  • ലവ്സോണിയ
  • ലോർട്ടെല്ല
  • ലൈത്രം
  • നെസിയെ
  • പെഹ്റിയ
  • പെംഫിസ്
  • ഫൈസോകാലിമ്മ
  • പ്ലൂറോഫോറ
  • ' റൊട്ടാല
  • ടോട്രാക്സിസ്
  • വുഡ് ഫോർബിയ
  • ഉപകുടുംബം പ്യൂണികോയ്ഡെ- ഒരു ജീനസ്സാണ് ഈ ഉപകുടുംബത്തിനുള്ളത്.
  • പ്യൂണിക്ക
  • ഉപകുടുംബം സൊന്നെറാറ്റോയിഡെ -ഒരു ജീനസ്സാണ് ഈ ഉപകുടുംബത്തിനുള്ളത്.
  • സൊന്നെറാഷ്യ
  • ഉപകുടുംബം ദ്വാബാന്ഗോയ്ഡെ -1 ഒരു ജീനസ്സാണ് ഈ ഉപകുടുംബത്തിനുള്ളത്.
  • ദ്വാബാന്ഗ
  • ഉപകുടുംബം ട്രാപ്പോയ്ഡെ - 1 ഒരു ജീനസ്സാണ് ഈ ഉപകുടുംബത്തിനുള്ളത്.
  • ട്രാപ്പ

അവലംബം

കൂടുതൽ വായനക്ക്

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.