കേരളത്തിലെ രാഷ്ട്രീയപ്രവർത്തകൻ From Wikipedia, the free encyclopedia
2014 മുതൽ കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗവും മുൻ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയും രാജ്യസഭ അംഗവുമായിരുന്ന കേരളത്തിൽ നിന്നുള്ള ആർ.എസ്.പി നേതാവാണ് എൻ.കെ. പ്രേമചന്ദ്രൻ (ജനനം: 25 മേയ് 1960 )
എൻ.കെ. പ്രേമചന്ദ്രൻ | |
---|---|
ലോക്സഭാംഗം | |
ഓഫീസിൽ 2014, 2019 – തുടരുന്നു | |
മണ്ഡലം | കൊല്ലം |
ജലവിഭവ വകുപ്പ് മന്ത്രി, കേരളം | |
ഓഫീസിൽ 18 മേയ്, 2006 – 16 മേയ്, 2011 | |
പിൻഗാമി | പി.ജെ. ജോസഫ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | വർക്കല നാവായിക്കുളം, തിരുവനന്തപുരം | മേയ് 25, 1960
രാഷ്ട്രീയ കക്ഷി | ആർ.എസ്.പി |
പങ്കാളി | ഡോ. എസ്. ഗീത |
കുട്ടികൾ | 1 മകൻ |
തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിലെ നാവായിക്കുളത്ത് എൻ.കൃഷ്ണപിള്ളയുടെയും മഹേശ്വരിയമ്മയുടെയും മകനായി 1960 മെയ് 25-ന് ജനിച്ചു. കൊല്ലം ഫാത്തിമ മാതാ കോളേജിൽ നിന്ന് ശാസ്ത്രബിരുദം നേടിയ ശേഷം തിരുവനന്തപുരം ഗവണ്മെന്റ് കോളേജിൽ നിയമ പഠനത്തിന് ചേർന്നു. 1985-ൽ കേരള സർവ്വകലാശാലയിലെ ഒന്നാം റാങ്കോടെ നിയമബിരുദം നേടി.[1]
ആർ.എസ്.പിയുടെ വിദ്യാർത്ഥി വിഭാഗമായ ഓൾ ഇന്ത്യ പ്രോഗ്രസ്സീവ് സ്റ്റുഡൻ്റ്സ് യൂണിയൻ (എ.ഐ.പി.എസ്.യു) വഴിയാണ് പൊതുരംഗ പ്രവേശനം. ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ പ്രേമചന്ദ്രൻ ആർ.എസ്.പിയുടെ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ്[2].
പ്രധാന പദവികളിൽ
2019-ൽ സി.പി.എമ്മിൻ്റെ മുൻ രാജ്യസഭാംഗമായ കെ.എൻ. ബാലഗോപാൽനെ തോൽപ്പിച്ച് വീണ്ടും കൊല്ലത്ത് നിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.[8]
റവലൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർ.എസ്.പി)
വർഷം | മണ്ഡലം | വിജയി | പാർട്ടി | മുഖ്യ എതിരാളി | പാർട്ടി |
---|---|---|---|---|---|
2019 | കൊല്ലം ലോകസഭാമണ്ഡലം | എൻ.കെ. പ്രേമചന്ദ്രൻ | ആർ.എസ്.പി., യു.ഡി.എഫ്. | കെ.എൻ. ബാലഗോപാൽ | സി.പി.എം., എൽ.ഡി.എഫ് |
2014 | കൊല്ലം ലോകസഭാമണ്ഡലം | എൻ.കെ. പ്രേമചന്ദ്രൻ | ആർ.എസ്.പി., യു.ഡി.എഫ്. | എം.എ. ബേബി | സി.പി.എം., എൽ.ഡി.എഫ് |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.