ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia
കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ നേതാവും, സി.പി.ഐ(എം) പോളിറ്റ്ബ്യൂറോ അംഗവും സാംസ്കാരിക പ്രവർത്തകനുമാണ് എം.എ. ബേബി. കൊല്ലം പ്രാക്കുളം സ്വദേശി. 2006 മേയ് 18 മുതൽ 2011 മേയ് 18 വരെ കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക മന്ത്രിയായിരുന്നു. അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുവിദ്യാഭ്യാസം, സർവകലാശാലാ വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, കാർഷിക സർവ്വകലാശാല ഒഴിച്ചുള്ള സർവ്വകലാശാലകൾ, പ്രവേശന പരീക്ഷകൾ, എൻ.സി.സി., സാംസ്കാരിക കാര്യങ്ങൾ, പുരാവസ്തു, മൃഗശാലകളും കാഴ്ചബംഗ്ലാവുകളും, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു.
എം.എ. ബേബി | |
---|---|
കേരളത്തിലെ വിദ്യാഭ്യാസവകുപ്പ് മന്ത്രി | |
ഓഫീസിൽ 2006–2011 | |
മുൻഗാമി | ഇ.ടി. മുഹമ്മദ് ബഷീർ |
പിൻഗാമി | പി.കെ. അബ്ദുറബ്ബ് |
കേരള നിയമസഭ അംഗം | |
ഓഫീസിൽ 2011, 2006 | |
മുൻഗാമി | കടവൂർ ശിവദാസൻ |
പിൻഗാമി | ജെ. മെഴ്സിക്കുട്ടി അമ്മ |
മണ്ഡലം | കുണ്ടറ |
സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം | |
പദവിയിൽ | |
ഓഫീസിൽ 19 ഏപ്രിൽ 2015 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 5 ഏപ്രിൽ 1954 |
രാഷ്ട്രീയ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
പങ്കാളി | ബെറ്റി ലൂയിസ് |
1954 ഏപ്രിൽ 5 നു ജനിച്ചു. അദ്ധ്യാപകനായിരുന്ന കുന്നത്ത് പി.എം. അലക്സാണ്ടറുടെയും ലില്ലിയുടെയും എട്ടു മക്കളിൽ ഇളയവൻ. പ്രാക്കുളം എൻ.എസ്.എസ്. ഹൈസ്കൂൾ, കൊല്ലം എസ്.എൻ.കോളജ് എന്നിവിടുങ്ങളിൽ വിദ്യാഭ്യാസം.
കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ കേരള രാഷ്ട്രീയത്തിൽ പ്രവേശിച്ച ബേബി എസ്.എഫ്.ഐ, ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ, സി.പി.ഐ.(എം), എന്നീ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചു. 32-ആം വയസ്സിൽ രാജ്യസഭാംഗമായ ബേബി രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആൾക്കാരിൽ ഒരാളാണ്.[അവലംബം ആവശ്യമാണ്] സി.പി.എം കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും അംഗമായിരുന്നു. കുണ്ടറയിൽ നിന്ന് 2006-ൽ ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. [1]
1986 ലും 1992 ലും രാജ്യസഭാംഗം. ക്യൂബൻ ഐക്യദാർഢ്യ സമിതിയുടെ സ്ഥാപക കൺവീനറായിരുന്നു. ഡൽഹി കേന്ദ്രമായി സ്വരലയ എന്ന കലാസാംസ്കാരിക സംഘടന രൂപവത്കരിക്കുന്നതിൽ മുൻകയ്യെടുത്തു.
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
2014 | കൊല്ലം ലോകസഭാമണ്ഡലം | എൻ.കെ. പ്രേമചന്ദ്രൻ | ആർ.എസ്.പി., യു.ഡി.എഫ്. | എം.എ. ബേബി | സി.പി.എം., എൽ.ഡി.എഫ് |
2011 | കുണ്ടറ നിയമസഭാമണ്ഡലം | എം.എ. ബേബി | സി.പി.എം., എൽ.ഡി.എഫ് | പി. ജർമിയാസ് | കോൺഗ്രസ് ഐ., യു.ഡി.എഫ് |
2006 | കുണ്ടറ നിയമസഭാമണ്ഡലം | എം.എ. ബേബി | സി.പി.എം., എൽ.ഡി.എഫ് | കടവൂർ ശിവദാസൻ | കോൺഗ്രസ് ഐ., യു.ഡി.എഫ് |
കൈരളി ടി.വിയിൽ ഉദ്യോഗസ്ഥയായ ബെറ്റി ലൂയിസ് ആണ് ഭാര്യ. മകൻ: അശോക്
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.