Remove ads

മലയാളചലച്ചിത്ര മേഖലയിലെ ഒരു നടിയായിരുന്നു കൽപ്പന എന്നറിയപ്പെടുന്ന കൽപ്പന രഞ്ജനി (ജനനം: ഒക്ടോബർ 5, 1965 - മരണം: ജനുവരി 25, 2016). മലയാളചലച്ചിത്രങ്ങളിൽ ഹാസ്യ വേഷങ്ങളാണ് കൽപ്പന പ്രധാനമായും കൈകാര്യം ചെയ്തിട്ടുള്ളത്. തനിച്ചല്ല ഞാൻ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അറുപതാമത് ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു.[2] 2016ൽ കാർത്തി നായകനായ തോഴാ/ഊപിരി എന്ന തമിഴ്,തെലുങ്ക് ധ്വിഭാഷ ചിത്രത്തിൽ അഭിനയിക്കാനായി ഹൈദരാബാധിൽ എത്തിയതാണ് കൽപന താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ ബോധരഹിത ആയി കിടക്കുകയായിരുന്നു സിനിമയുടെ നാല് ഷോട്ടുകൾ ബാക്കി വെച്ചാണ് കൽപന യാത്രയായത് കൽപന ജനുവരി 25 ന് അന്തരിച്ചു.[3]

കല്പന എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കല്പന (വിവക്ഷകൾ) എന്ന താൾ കാണുക. കല്പന (വിവക്ഷകൾ)
വസ്തുതകൾ കൽപ്പന, ജനനം ...
കൽപ്പന
Thumb
ജനനം5 October 1965[1]
മരണം25 ജനുവരി 2016(2016-01-25) (പ്രായം 50)
മറ്റ് പേരുകൾകൽപ്പന അനിൽ
തൊഴിൽഅഭിനേത്രി
സജീവ കാലം1983 - 2016
ജീവിതപങ്കാളി(കൾ)അനിൽ കുമാർ (1998 - 2012)
കുട്ടികൾശ്രീമയി
മാതാപിതാക്ക(ൾ)ചവറ വി. പി. നായർ , വിജയലക്ഷ്മി
ബന്ധുക്കൾഉർവ്വശി, കലാരഞ്ജിനി,പ്രിൻസ് നായർ(നന്തു)
പുരസ്കാരങ്ങൾമികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം - 2012
അടയ്ക്കുക
വസ്തുതകൾ
Wiktionary
Wiktionary
കൽപ്പന എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
അടയ്ക്കുക
Remove ads

പ്രവർത്തന മേഖല

എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത് 1983-ൽ പുറത്തിറങ്ങിയ മഞ്ഞ് എന്ന ചലച്ചിത്രത്തിലൂടെയാണ് കൽപ്പന അഭിനയരംഗത്തെത്തുന്നത്. തന്റെ ഹാസ്യ അഭിനയം കൊണ്ട് ശ്രദ്ധേയയായ ഒരു നടിയാണ് കൽപ്പന. മലയാളചലച്ചിത്രത്തിലെ ഹാസ്യ രാജ്ഞി എന്നാണ് ചിലർ കൽപ്പനയെ വിശേഷിപ്പിക്കുന്നത്. അടുത്തിടെ ഉഷ ഉതുപ്പ് അഭിനയിച്ച ഒരു സംഗീത ആൽബത്തിൽ ഉതുപ്പിനോടൊപ്പം കൽപ്പന അഭിനയിച്ചിരുന്നു. ഞാൻ കൽപ്പന എന്നൊരു മലയാള പുസ്തകം കൽപ്പന പ്രസിദ്ധീകരിച്ചിട്ടുണ്ട്.[4]

കുടുംബം

നാടകപ്രവർത്തകരായ ചവറ വി. പി. നായരുടെയും വിജയലക്ഷ്മിയുടെയും മകളായി ജനിച്ച കൽപ്പന ബാലതാരമായാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 1983-ൽ ചലച്ചിത്രസംവിധായകനായ അനിൽ കുമാറിനെ വിവാഹം കഴിക്കുകയും 2012-ൽ വിവാഹമോചനം നേടുകയും ചെയ്തു. പ്രമുഖ നടികളായ ഉർവശ്ശി, കലാരഞ്ജിനി എന്നിവർ സഹോദരിമാരാണ്. കമൽ റോയ്, പ്രിൻസ് എന്നിവർ സഹോദരന്മാരാണ്.

മലയാളം സിനിമകൾ

കൂടുതൽ വിവരങ്ങൾ സിനിമ, വർഷം ...
സിനിമവർഷംവേഷം
3 വിക്കറ്റിനു 365 റൺസ്2015
ചാർലീ2015മറിയ
ലാവണ്ടർ2015
എന്നും എപ്പൊഴും2015ബിന്ദു
കാരണവർ2014ശാന്ത
ദ ഡൊൾഫിൻസ്2014
നയന2014
മലയാളക്കര റസിഡൻസി2014
ബാംഗ്ലൂർ ഡെയ്സ്2014കുട്ടൻ‘സ് അമ്മ
എ.ബി.സി.ഡി: അമേരിക്കൻ ബോൺ കൺഫ്യൂസ്ഡ് ഡെസി2013മറിയമ്മ
റേഡിയോ2013
ടീൻസ്2013
സ്പിരിറ്റ്2012പങ്കജം
വാദ്ധ്യാർ2012ശോഭ
എഴാം സുര്യൻ2012നളിനി
ഗൃഹനാഥൻ2012
തെരുവുനക്ഷത്രങ്ങൾ2012Advocate
തനിച്ചല്ല ഞാൻ2012റസിയ ബീവി
മുല്ലശ്ശേരി മാധവൻകുട്ടി നേമം പി.ഒ.2012
ഇന്ത്യൻ റുപ്പി2011മേരി
സീനിയർ മാണ്ട്രെക്ക്2010
ട്വന്റി202008സ്വർണ്ണമ്മ
അഞ്ചിൽ ഒരാൾ അർജുനൻ2007ശാന്ത
കൃത്യം2005വിക്ടോറിയ
അത്ഭുതദ്വീപ്2005മല്ലിക
ബംഗ്ലാവിൽ ഔത2005
ഫൈവ് ഫിംഗേഴ്സ്2005മേരിക്കുട്ടി
മാമ്പഴക്കാലം2004നീലിമ
വിസ്മയത്തുമ്പത്ത്2004മായ
താളമേളം2004കനകവല്ലി
വരും വരുന്നു വന്നു2003വേലക്കാരി
മിഴിരണ്ടിലും2003ശാരദ
മേൽവിലാസം ശരിയാണ്2003സരസമ്മ പി വർഗ്ഗീസ്‌
വെള്ളിത്തിര2003പുഷ്പം
ചിരിക്കുടുക്ക2002സീമന്തിനി
കാക്കേ കാക്കേ കൂടെവിടെ2002
കണ്ണകി2002കനകമ്മ
കാശില്ലാതെയും ജീവിക്കാം2002
കൃഷ്ണ ഗോപാലകൃഷ്ണ2002സുജാത
ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ2002കന്യക
ഇഷ്ടം2001മറിയാമ്മ തോമസ്
അമേരിക്കൻ അമ്മായി1999
ചന്ദാമാമ1999കൊച്ചമ്മിണി
ചാർളി ചാപ്ലിൻ1999
സ്വസ്ഥം ഗൃഹഭരണം1999സരള
ആകാശഗംഗ1999കൊച്ചുത്രേസ്യ
ആലിബാബയും ആറരക്കള്ളൻമാരും1998തങ്കി
ഗ്രാമ പഞ്ചായത്ത്1998പങ്കജാക്ഷി
ജൂനിയർ മാൻഡ്രേക്ക്1997
കല്യാണ ഉണ്ണികൾ1997ലൂസി
കോട്ടപ്പുറത്തെ കൂട്ടുകുടുംബം1997ചന്ദ്രിക
മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ1997
ന്യൂസ്പേപ്പർ ബോയ്‌1997
ഉല്ലാസപ്പൂങ്കാറ്റ്1997
എസ്ക്യൂസ് മീ ഏതു കോളേജിലാ1996
കാതിൽ ഒരു കിന്നാരം1996മണിക്കുട്ടി
കളിവീട്1996മേരി
കുടുംബക്കോടതി1996ഗുണ്ടൂർ പാർവതി
മലയാള മാസം ചിങ്ങം ഒന്ന്1996
കാട്ടിലെ തടി തേവരുടെ ആന1995കനക
കളമശ്ശേരിയിൽ കല്യാണ യോഗം1995ചെമ്പകശ്ശേരി ശകുന്തള
പൈ ബ്രദേഴ്സ്1995കോമളം
പുന്നാരം1995
സതി ലീലാവതി1995ലീലാവതി
ത്രീമെൻ ആർമി1995ഇന്ദിര ദേവി
സി.ഐ.ഡി. ഉണ്ണികൃഷ്ണൻ ബി.എ., ബി.എഡ്1994ക്ലാര
കുടുംബവിശേഷം1994ഏലിക്കുട്ടി
പിടക്കോഴി കൂവുന്ന നൂറ്റാണ്ട്1994പൊന്നമ്മ
പൂച്ചയ്ക്കാരു മണി കേട്ടും1994കാർത്തിക
സുഖം സുഖകരം1994
ബട്ടർഫ്ലൈസ്1993
ഗാന്ധർവം1993കൊട്ടാരക്കര കോമളം
ഇഞ്ചക്കാടൻ മത്തായി & സൺസ്1993അന്നക്കുട്ടി
കാബൂളിവാല1993ചന്ദ്രിക
കാവടിയാട്ടം1993
പൊന്നുച്ചാമി1993
ഉപ്പുകണ്ടം ബ്രദേഴ്‌സ്1993ഏലമ്മ
എന്നോടിഷ്ടം കൂടാമോ]1992ഭാഗ്യം
ഇൻസ്പെക്ടർ ബൽറാം1991ദാക്ഷായണി
ഇന്നത്തെ പ്രോഗ്രാം1991മിനികുട്ടി
പൂക്കാലം വരവായി1991ട്യൂഷൻ ടീച്ചർ
സൌഹ്രദം1991അന്നമ്മ
ഡോക്ടർ പശുപതി1990യൂ ഡി സി കുമാരി
കൗതുകവാർത്തകൾ1990കമലൂ
മാലയോഗം1990സുഭദ്ര
ഒരുക്കം1990ആലീസ്‌
സാന്ദ്രം1990അന്ന
ഒരു സായാഹ്നത്തിന്റെ സ്വപ്നം1989തങ്കമണി
പെരുവണ്ണാപുരത്തെ വിശേഷങ്ങൾ1989മോഹിനി
ഇത് നല്ല തമാശ1985സുന്ദരി
മഞ്ഞ്1983രശ്മി
സൂര്യപുത്രൻ2008
അടയ്ക്കുക

തമിഴ് സിനിമകൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.

Remove ads