Remove ads
2015 മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
2015 ൽ പുറത്തിങ്ങിയ മലയാള ചലച്ചിത്രമാണ് ചാർലി. മാർട്ടിൻ പ്രക്കാട്ട്[1] സംവിധാനവും സഹ നിർമ്മാണവും ചെയ്യുന്ന ഈ സിനിമയിൽ ദുൽഖർ സൽമാൻ,പാർവ്വതി മേനോൻ,അപർണ ഗോപിനാഥ്[2],[3] എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നു. ഫൈന്റിങ് സിനിമയുടെ ബാനറിൽ ഷെബിൻ ബക്കർ, ജോജു ജോർജ് എന്നിവർ നിർമ്മിക്കുന്ന ഈ സിനിമയിൽ സംഗീതം സംവിധാനം ചെയ്തത് ഗോപി സുന്ദറും വരികളെഴുതിയത് റഫീക്ക് അഹമ്മദും ആണ്. ജോമോൻ ടി ജോൺ ആണ് ഈ സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത്. 2015 ഡിസംബർ 24ന് ചാർലി പ്രദർശനത്തിനെത്തി. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും അനുകൂലമായ പ്രതികരണമാണ് ഈ ചലച്ചിത്രത്തിനു ലഭിച്ചത്. 46ആമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ, മികച്ച ഛായാഗ്രാഹകൻ എന്നിവയുൾപ്പടെ 8 അവാർഡുകൾ ചാർലി സ്വന്തമാക്കി[4].
ചാർലി | |
---|---|
സംവിധാനം | മാർട്ടിൻ പ്രക്കാട്ട് |
നിർമ്മാണം | ഷെബിൻ ബക്കർ ജോജു ജോർജ് മാർട്ടിൻ പ്രക്കാട്ട് |
രചന | ഉണ്ണി ആർ. മാർട്ടിൻ പ്രക്കാട്ട് |
അഭിനേതാക്കൾ | ദുൽഖർ സൽമാൻ പാർവ്വതി മേനോൻ അപർണ ഗോപിനാഥ് |
സംഗീതം | ഗോപി സുന്ദർ |
ഛായാഗ്രഹണം | ജോമോൻ ടി ജോൺ |
ചിത്രസംയോജനം | മഹേഷ് നാരായണൻ |
സ്റ്റുഡിയോ | ഫൈന്റിങ് സിനിമ |
വിതരണം | പ്ലേയ് ഹൗസ് റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 129 മിനിറ്റ് |
തന്നിഷ്ടപ്രകാരം ജീവിക്കണമെന്നാഗ്രഹിക്കുന്ന പെൺകുട്ടിയാണ് ടെസ്സ (പാർവതി). വീട്ടുകാർ അവളെ കല്യാണം കഴിച്ച് അയക്കാൻ ശ്രമിക്കുമ്പോൾ അതിന് വകവെക്കാതെ അവൾ വീട് വിട്ടിറങ്ങുന്നു. അവളുടെ സുഹൃത്തിൻറെ സഹായത്തോടെ നഗരത്തിൽ ഒരു മുറി വാടകക്കെടുക്കുന്നു. ആ മുറി നേരത്തെ ചാർളി (ദുൽഖർ സൽമാൻ) ഉപയോഗിച്ചതായിരുന്നു. നാടകീയമായി ഊരുചുറ്റുന്നയാളാണയാൾ. തുടക്കത്തിൽ ആ റൂം ടെസ്സക്ക് ഇഷ്ടമായില്ലെങ്കിൽ ആ മുറി വൃത്തിയാക്കുന്നതിനിടെ ചാർളിയുടെ ഒരു ചിത്രം അവിടെ നിന്ന് ലഭിക്കുന്നു. അതവളുടെ ഉത്കണ്ഠ വർദ്ദിപ്പിക്കുന്നു. ന്യൂ ഇയറിൻറെ രാത്രിയിൽ ചാർളിയുടെ മുറിയിൽ മോഷ്ടാവ് കയറിയതുമായ വരകളും ആ ചിത്രത്തിലുണ്ട്.പിന്നീട് ആ കള്ളനെ പിന്തുടർന്ന ചാർളി ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറുന്നു. അതിനിടെ ആ വീട്ടിൽ ആത്മഹത്യ ചെയ്യുന്ന സ്ത്രീയെയാണ് ഓടിളക്കി കിടക്കാൻ നോക്കുമ്പോൾ അവർ കാണുന്നത്. പിന്നീട് ചാർളിയെ അന്വേഷിച്ചുള്ള യാത്രകളാണ് ടെസ്സ നടത്തുന്നത്. ഒടുവിൽ തൃശ്ശൂർ പൂരത്തിന്റെ പശ്ചാത്തലത്തിൽ ചാർളിയെ ടെസ്സ കാണുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്.
2015 മെയ് മാസം 25-ന് ഇടുക്കിയിൽ വച്ച് ചാർലിയുടെ ചിത്രീകരണം ആരംഭിച്ചു. ഈ സിനിമയിലെ നായകന്റെ രൂപം ഒരു പുതിയ പരീക്ഷണം ആണെന്നാണ് സംവിധായകൻ അഭിപ്രായപ്പെട്ടത്. കൊച്ചി, മൂന്നാർ, ഗുജറാത്ത് എന്നിവിടങ്ങളിൽ വച്ച് ചിത്രീകരിച്ച ചാർലി 2015 സെപ്റ്റംബറിൽ പൂർത്തിയായി.[1][5] 2015 ജൂൺ 15-ന് സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി.
ചാർലി | ||||
---|---|---|---|---|
ഗാനം by ഗോപി സുന്ദർ | ||||
Released | 7 ഡിസംബർ 2015 | |||
Recorded | 2015 | |||
Genre | സംഗീതം | |||
Length | 27:37 | |||
Label | Muzik 247 | |||
ഗോപി സുന്ദർ chronology | ||||
|
റഫീക്ക് അഹമ്മദ് എഴുതിയ ആറു പാട്ടുകൾക്ക് ഗോപി സുന്ദറാണ് ഈണം നൽകിയത്. 2015 ഡിസംബർ 7-ന് പാട്ടുകൾ റിലീസ് ചെയ്തു.[6]
ഗാനം | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | പാടിയവർ) | ദൈർഘ്യം | |||||||
1. | "അകലെ..." | മാൽഗുഡി ശുഭ | 3:59 | |||||||
2. | "പുലരികളോ..." | ശക്തിശ്രീ ഗോപാലൻ,മുഹമ്മദ് മക്ക്ബൂൽ മൻസൂർ | 5:46 | |||||||
3. | "പുതുമഴയായി..." | ശ്രേയ ഘോഷാൽ | 4:33 | |||||||
4. | "ഒരു കരി മുകിലിന്..." | വിജയ് പ്രകാശ് | 4:41 | |||||||
5. | "സ്നേഹം നീ നാഥാ..." | രാജലക്ഷ്മി | 4:05 | |||||||
6. | "പുതുമഴയായി..." | ദിവ്യ എസ് മേനോൻ | 4:33 | |||||||
ആകെ ദൈർഘ്യം: |
27:37 |
2017-ൽ ഈ ചിത്രം മറാത്തിയിൽ ദേവ എന്ന പേരിലും 2021-ൽ തമിഴിൽ മാര എന്ന പേരിലും റീമേക്ക് ചെയ്തു.
ജിത്തു കെ ജയൻ സംവിധാനം ചെയ്ത് കള്ളൻ ഡിസൂസ എന്ന പേരിൽ ഒരു സ്പിൻ-ഓഫ് ജനുവരി 21, 2022 ന് പുറത്തിറങ്ങി. സൗബിൻ ഷാഹിർ കള്ളൻ ഡിസൂസയായി വീണ്ടും അഭിനയിക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.