മാർട്ടിൻ പ്രക്കാട്ട്

From Wikipedia, the free encyclopedia

മലയാളചലച്ചിത്ര സംവിധായകനും നിശ്ചലചിത്ര ഛായാഗ്രാഹകനുമാണ് മാർട്ടിൻ പ്രക്കാട്ട്. ബെസ്റ്റ് ആക്ടർ, എബിസിഡി എന്നീ ചിത്രങ്ങളാണ് ഇദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്.[1] മുൻപ് വനിത മാസികയിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചിരുന്നു. ചങ്ങനാശേരി സ്വദേശിയായ ഇദ്ദേഹം മമ്മൂട്ടി നായകനായി ലൗ ഇൻ സിംഗപ്പൂർ എന്ന കോമഡി ചിത്രത്തിൽ സഹസംവിധായകനായി പ്രവർത്തിച്ചു.[2] പിന്നീട് മമ്മൂട്ടിയെത്തന്നെ നായകനാക്കി ബെസ്റ്റ് ആക്ടർ സംവിധാനം ചെയ്തു.

വസ്തുതകൾ മാർട്ടിൻ പ്രക്കാട്ട്, ജനനം ...
മാർട്ടിൻ പ്രക്കാട്ട്
ജനനം
തൊഴിൽചലച്ചിത്രസം‌വിധാനം
അടയ്ക്കുക

പുരസ്കാരങ്ങൾ

  • 2015-ലെ മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - ചാർലി[3]
  • 2015-ലെ മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഉണ്ണി ആറുമായി പങ്കിട്ടു ലഭിച്ചു. - ചാർലി[3]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.