ഉണ്ണി ആർ.

From Wikipedia, the free encyclopedia

ഉണ്ണി ആർ.

ഉത്തരാധുനിക മലയാള ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമാണ് ഉണ്ണി. ആർ. കാളിനാടകം, ബഹുജീവിതം, പത്തുകല്പനകൾക്കിടയിൽ രണ്ടു പേർ, ആലീസിന്റെ അത്ഭുതലോകം ,മുദ്രാരാക്ഷസം, ലീല എന്നിവ ഉണ്ണിയുടെ ശ്രദ്ധിക്കപ്പെട്ട കഥകളാണ്‌.

വസ്തുതകൾ ഉണ്ണി ആർ., ജനനം ...
ഉണ്ണി ആർ.
Thumb-->
ജനനം (1971-08-09) 9 ഓഗസ്റ്റ് 1971  (53 വയസ്സ്)
തൊഴിൽshort story writer, screenplay writer
ഭാഷMalayalam
ദേശീയതIndian
പങ്കാളിAnu Chandran
അടയ്ക്കുക

ജീവിതരേഖ

1971-ൽ കോട്ടയം ജില്ലയിലെ കുടമാളൂരിൽ ജനിച്ചു.അച്ഛൻ എൻ. പരമേശ്വരൻ നായരും, അമ്മ കെ.എ. രാധമ്മയുമാണ്‌. കുടമാളൂർ എൽ.പി. സ്കൂൾ, സി.എം.സ്. ഹൈസ്കൂൾ, സി.എം.എസ് കോളേജ് ബസേലിയസ് കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം നേടി. തിരുവനന്തപുരത്ത് പത്തൊൻപത് വർഷം ഏഷ്യാനെറ്റ് ന്യൂസിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ പൂർണ്ണമായും സാഹിത്യത്തിലും സിനിമ തിരക്കഥാ രചനയിലും സജീവം. ഭാര്യ അനു ചന്ദ്രൻ മകൾ സരസ്വതി [1]

എഴുത്തുകൾ

ചെറുകഥാ സമാഹാരങ്ങൾ

തിരക്കഥകൾ

പുരസ്ക്കാരങ്ങൾ

  • 2015-ലെ മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം മാർട്ടിൻ പ്രക്കാട്ടുമായി പങ്കിട്ടു ലഭിച്ചു. - ചാർലി[2]
  • തോമസ് മുണ്ടശ്ശേരി പുരസ്ക്കാരം
  • ഇ.പി. സുഷമ എൻഡോവ്മെന്റ് പുരസ്ക്കാരം[1]
  • കെ.എ. കൊടുങ്ങല്ലൂർ കഥാപുരസ്ക്കാരം
  • ടി.പി.കിഷോർ പുരസ്ക്കാരം
  • വി.പി. ശിവകുമാർ സ്മാരക കേളി പുരസ്ക്കാരം
  • ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം - വാങ്ക് - 2020[3]

ചിത്രശാല

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.