തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ മലയാള ചലച്ചിത്ര അഭിനേതാവാണ് രൺജി പണിക്കർ. (ജനനം: 23 സെപ്റ്റംബർ 1960) സുരേഷ് ഗോപി നായകനായി അഭിനയിച്ച് 2005-ൽ റിലീസായി മലയാളത്തിലെ സൂപ്പർഹിറ്റായ ഭരത് ചന്ദ്രൻ ഐ.പി.എസ്, 2008-ൽ റിലീസായി മമ്മൂട്ടി പോലീസായി അഭിനയിച്ച രൗദ്രം എന്നീ സിനിമകളുടെ തിരക്കഥ എഴുതിയതും നിർമ്മിച്ച് സംവിധാനം ചെയ്തതും രൺജി പണിക്കരാണ്.[1][2][3][4][5][6][7]
വസ്തുതകൾ രൺജി പണിക്കർ, ജനനം ...
രൺജി പണിക്കർ |
---|
ജനനം | (1960-09-23) 23 സെപ്റ്റംബർ 1960 (63 വയസ്സ്)
നെടുമുടി, കുട്ടനാട്, ആലപ്പുഴ ജില്ല |
---|
തൊഴിൽ | - സംവിധാനം
- കഥാകൃത്ത്
- തിരക്കഥ
- നിർമ്മാണം
- അഭിനേതാവ്
|
---|
സജീവ കാലം | 1990-തുടരുന്നു |
---|
ജീവിതപങ്കാളി(കൾ) | അനീറ്റ മരിയം തോമസ് |
---|
കുട്ടികൾ | നിതിൻ, നിഖിൽ |
---|
അടയ്ക്കുക
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നെടുമുടിയിൽ കേശവപണിക്കരുടേയും ലീലാമണിയമ്മയുടേയും മകനായി 1960 സെപ്റ്റംബർ 23ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യസത്തിനു ശേഷം ആലപ്പുഴ എസ്.ഡി.കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബിൽ നിന്ന് ജേർണലിസത്തിൽ ബിരുദവും കാര്യവട്ടം കേരള യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ജേർണലിസത്തിൽ മാസ്റ്റർ ബിരുദവും നേടി.
ഒരു പത്രപ്രവർത്തകനായി ജീവിതമാരംഭിച്ച രൺജി പണിക്കർ ചിത്രഭൂമിയിൽ ജോലി ചെയ്തിരുന്ന കാലത്ത് സംവിധായകൻ ഷാജി കൈലാസിനെ പരിചയപ്പെട്ടതാണ് രൺജിയുടെ ജീവിതത്തിലെ വഴിത്തിരിവ്. അവർ തമ്മിലുള്ള സൗഹൃദം രൺജിയെ സിനിമയിലെത്തിച്ചു.
ഷാജി കൈലാസിൻ്റെ സംവിധാനത്തിൽ 1990-ൽ റിലീസായ ഡോ.പശുപതി എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയാണ് രൺജി പണിക്കർ സിനിമയിലെത്തുന്നത്. തുടർന്ന് ഷാജി കൈലാസ് - രൺജി പണിക്കർ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ചു. പൊളിറ്റിക്കൽ-ആക്ഷൻ ചിത്രങ്ങളായിരുന്നു ഇതിലേറെയും. ഇവർക്കൊപ്പം സുരേഷ് ഗോപി കൂടിചേർന്നതോടെ ആക്ഷൻ സിനിമകൾക്ക് മലയാളത്തിൽ 1990-കൾ മുതൽ പുതിയ ഒരു ചലനം കൈവന്നു.
രൺജി പണിക്കരുടെ തിരക്കഥകളിലെ തീപ്പൊരി സംഭാഷണങ്ങളായിരുന്നു ഈ സിനിമകളിലെ പ്രധാന ആകർഷണം. അതുവരെ പ്രതിനായകനും ഉപനായകനുമായി അഭിനയിച്ചിരുന്ന സുരേഷ് ഗോപിയെ സൂപ്പർ താര പദവിയിലേയ്ക്ക് ഉയർത്തിവിട്ടതും രൺജി പണിക്കരുടെ തിരക്കഥകളാണ്. ഷാജി കൈലാസിനെ കൂടാതെ സംവിധായകൻ ജോഷിയ്ക്ക് വേണ്ടിയും രൺജി പണിക്കർ തിരക്കഥകൾ രചിച്ചു.
രണ്ട് സിനിമകൾ നിർമ്മിച്ച് സംവിധാനം ചെയ്ത രൺജി പണിക്കർ ഇപ്പോൾ തിരക്കഥാരചനയിൽ നിന്ന് അവധിയെടുത്ത് മലയാള ചലച്ചിത്ര അഭിനേതാവായി വെള്ളിത്തിരയിൽ സജീവമാണ്. നിരവധി സിനിമകളിൽ സ്വഭാവനടനായി വേഷമിട്ട അദ്ദേഹം നായകവേഷങ്ങളും ചെയ്തിട്ടുണ്ട്.
സ്വകാര്യ ജീവിതം
- ഭാര്യ : അനീറ്റ മരിയം തോമസ്
- മക്കൾ : നിതിൻ, നിഖിൽ
- നിതിൻ സിനിമ സംവിധായകനായി രണ്ട് സിനിമകൾ ചെയ്തു.
- കസബ (2016)
- കാവൽ (2021)[8]
- നിഖിൽ മലയാള ചലച്ചിത്ര അഭിനേതാവാണ്.
സംവിധാനം ചെയ്ത സിനിമകൾ
- രൗദ്രം 2008
- ഭരത്ചന്ദ്രൻ ഐ.പി.എസ് 2005
ആലപിച്ച ഗാനം
- എൻ തല ചുറ്റണ്...
- (സിനിമ : അലമാര 2016)
എഴുതിയ ഗാനങ്ങൾ
- ശ്രീപാർവ്വതി പാഹിമാം...
- ചില്ലു ജാലകത്തിനപ്പുറം...
- എള്ളോളം മാരിക്കീറ്...
- (സിനിമ : രുദ്രാക്ഷം 1994)[9][10]
- തലസ്ഥാനം 1992
- സ്ഥലത്തെ പ്രധാന പയ്യൻസ് 1993
- ഏകലവ്യൻ 1993
- മാഫിയ 1993
- കമ്മീഷണർ 1994
- പകിട 2014
- ഓം ശാന്തി ഓശാന 2014
- മണിരത്നം 2014
- ഞാൻ 2014
- കസിൻസ് 2014
- പിക്കറ്റ് 43 2015
- അട് 2015
- എന്നും എപ്പോഴും 2015
- അയാൾ ഞാനല്ല 2015
- ഹരം 2015
- ലോഹം 2015
- പ്രേമം 2015
- അച്ഛാ ദിൻ 2015
- ഞാൻ സംവിധാനം ചെയ്യും 2015
- ജംനാപ്യാരി 2015
- രാജമ്മ @ യാഹൂ 2015
- അനാർക്കലി 2015
- ചാർലി 2015
- പാവാട 2016
- ജേക്കബ്ബിൻ്റെ സ്വർഗരാജ്യം 2016
- വള്ളീം തെറ്റി പുള്ളീം തെറ്റി 2016
- പാ.വ 2016
- മോഹവലയം 2016
- അങ്ങനെ തന്നെ നേതാവെ അഞ്ചെട്ടെണ്ണം പിന്നാലെ 2016
- വെൽക്കം ടു സെൻട്രൽ ജയിൽ 2016
- ഒരു മുത്തശ്ശി ഗദ 2016
- ഒപ്പം 2016
- തോപ്പിൽ ജോപ്പൻ 2016
- ആനന്ദം 2016
- ക്യാംപസ് ഡയറി 2016
- ഒരേ മുഖം 2016
- ജോർജേട്ടൻസ് പൂരം 2017
- കടംകഥ 2017
- സമർപ്പണം 2017
- ജമിനി 2017
- അലമാര 2017
- 1971 : ബിയോണ്ട് ദി ബോർഡർ 2017
- സഖാവ് 2017
- ഗോധ 2017
- ക്ലിൻറ് 2017
- പുത്തൻപണം 2017
- രാമലീല 2017
- വിശ്വാസപൂർവ്വം മൻസൂർ 2017
- ഒരു സിനിമാക്കാരൻ 2017
- റോൾ മോഡൽ 2017
- വില്ലൻ 2017
- സോളോ 2017
- മാസ്റ്റർപീസ് 2017
- കഥ പറഞ്ഞ കഥ 2018
- ക്യാപ്റ്റൻ 2018
- ആമി 2018
- കൃഷ്ണ 2018
- വള്ളിക്കുടിലിലെ വെള്ളക്കാരൻ 2018
- കിണർ 2018
- എബ്രഹാമിൻ്റെ സന്തതികൾ 2018
- കുട്ടനാടൻ മാർപ്പാപ്പ 2018
- നാം 2018
- ഭയാനകം 2018
- എൻ്റെ ഉമ്മാൻ്റെ പേര് 2018
- വിജയ് സൂപ്പറും പൗർണമിയും 2019
- കോടതി സമക്ഷം ബാലൻ വക്കീൽ 2019
- മാർഗംകളി 2019
- സകലകലാശാല 2019
- കളിക്കൂട്ടുകാർ 2019
- പെങ്ങളില 2019
- അതിരൻ 2019
- ഒരു യമണ്ടൻ പ്രേമകഥ 2019
- സച്ചിൻ 2019
- ലവ് ആക്ഷൻ ഡ്രാമാ 2019
- ഉൾട്ട 2019
- താക്കോൽ 2019
- ഫോറൻസിക് 2020
- കോളാമ്പി 2021
- മഢി 2021
- കാവൽ 2021
- നാരദൻ 2021
- സി.ബി.ഐ 5 ദി ബ്രെയിൻ 2022
- കൂമൻ 2022[11][12]
വർഷം | ചിത്രം | സംവിധായകൻ | അഭിനേതാക്കൾ | സംവിധാനം | രചന | |
2012 | ദി കിംഗ് ആന്റ് ദി കമ്മിഷ്ണർ | ഷാജി കൈലാസ് | മമ്മൂട്ടി, സുരേഷ് ഗോപി, ജനാർദ്ദനൻ, സായ്കുമാർ, Jayan Cherthala | അല്ല | അതെ |
|
2008 | രൗദ്രം | സ്വയം | മമ്മൂട്ടി, സായ്കുമാർ, രാജൻ പി. ദേവ്, വിജയരാഘവൻ | അതെ | അതെ |
|
2005 | ഭരത്ചന്ദ്രൻ ഐ.പി.എസ്. | സ്വയം | സുരേഷ് ഗോപി, ലാലു അലക്സ്, സായ്കുമാർ, ശ്രേയ റെഡ്ഡി, മധു വാര്യർ | അതെ | അതെ |
|
2001 | ദുബായ് | ജോഷി | മമ്മൂട്ടി, നെടുമുടി വേണു, എൻ. എഫ്. വർഗീസ്, ജനാർദ്ദനൻ | അല്ല | അതെ |
|
2001 | പ്രജ | ജോഷി | മോഹൻലാൽ, ഐശ്വര്യ, കൊച്ചിൻ ഹനീഫ, ബാബു നമ്പൂതിരി, എൻ. എഫ്. വർഗീസ് | അല്ല | അതെ |
|
1999 | പത്രം | ജോഷി | സുരേഷ് ഗോപി, മഞ്ജു വാര്യർ, മുരളി, എൻ. എഫ്. വർഗീസ് | അല്ല | അതെ | |
1997 | ലേലം | ജോഷി | സുരേഷ് ഗോപി, എം.ജി. സോമൻ, നന്ദിനി | അല്ല | അതെ |
|
1995 | ദി കിംഗ് | ഷാജി കൈലാസ് | മമ്മൂട്ടി, മുരളി, വാണി വിശ്വനാഥ് | അല്ല | അതെ |
|
1994 | കമ്മീഷണർ | ഷാജി കൈലാസ് | സുരേഷ് ഗോപി, ശോഭന, വിജയരാഘവൻ, രതീഷ് | അല്ല | അതെ |
|
1993 | മാഫിയ | ഷാജി കൈലാസ് | സുരേഷ് ഗോപി, ഗീത, എം.ജി. സോമൻ, ബാബു ആന്റണി | അല്ല | അതെ | |
1993 | ഏകലവ്യൻ | ഷാജി കൈലാസ് | സുരേഷ് ഗോപി, നരേന്ദ്രപ്രസാദ്, ഗീത, വിജയരാഘവൻ, സിദ്ദിഖ് | അല്ല | അതെ |
|
1993 | സ്ഥലത്തെ പ്രധാന പയ്യൻസ് | ഷാജി കൈലാസ് | ജഗദീഷ്, നരേന്ദ്രപ്രസാദ്, സിദ്ദിഖ്, ജനാർദ്ദനൻ | അല്ല | അതെ |
|
1992 | തലസ്ഥാനം (ചലച്ചിത്രം) | ഷാജി കൈലാസ് | സുരേഷ് ഗോപി, നരേന്ദ്രപ്രസാദ്, ഗീത, വിജയകുമാർ, ഇടവേള ബാബു | അല്ല | അതെ |
|
1991 | ആകാശക്കോട്ടയിലെ സുൽത്താൻ | ജയരാജ് | ശ്രീനിവാസൻ, ശരണ്യ, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, കെപിഎസി ലളിത | അല്ല | അതെ | |
1990 | ഡോ. പശുപതി | ഷാജി കൈലാസ് | ഇന്നസെന്റ്, പാർവതി, ജഗതി, കുതിരവട്ടം പപ്പു, ജഗദീഷ്, നെടുമുടി വേണു | അല്ല | അതെ |
|