Remove ads
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
വിനയന്റെ സംവിധാനത്തിൽ ജയസൂര്യ, ഇന്ദ്രജിത്ത്, കാവ്യ മാധവൻ, കാർത്തിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ. ജയസൂര്യ, ഇന്ദ്രജിത്ത്, കാർത്തിക എന്നിവരുടെ ആദ്യ ചിത്രമാണിത്. ഷിർദ്ദിസായി ക്രിയേഷൻസിന്റെ ബാനറിൽ പി.കെ.ആർ. പിള്ള നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സൂര്യ സിനി ആർട്സ്, ഷിർദ്ദിസായി ക്രിയേഷൻസ്, ശിവശക്തി റിലീസ് എന്നിവർ ചേർന്ന് വിതരണം ചെയ്തിരിക്കുന്നു. ഈ ചിത്രത്തിന്റെ കഥ സംവിധായകനായ വിനയന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് കലൂർ ഡെന്നീസ് ആണ്.
ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ | |
---|---|
സംവിധാനം | വിനയൻ |
നിർമ്മാണം | പി.കെ.ആർ. പിള്ള |
കഥ | വിനയൻ |
തിരക്കഥ | കലൂർ ഡെന്നീസ് |
അഭിനേതാക്കൾ | ജയസൂര്യ ഇന്ദ്രജിത്ത് കാവ്യ മാധവൻ കാർത്തിക |
സംഗീതം | മോഹൻ സിതാര |
ഗാനരചന | യൂസഫലി കേച്ചേരി വിനയൻ |
ഛായാഗ്രഹണം | ഉത്പൽ വി. നായനാർ |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | ഷിർദ്ദി സായ് ക്രിയേഷൻസ് |
വിതരണം | സൂര്യ സിനി ആർട്സ് ഷിർദ്ദിസായി ക്രിയേഷൻസ് ശിവശക്തി റിലീസ് |
റിലീസിങ് തീയതി | 2002 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാവ് | കഥാപാത്രം |
---|---|
ജയസൂര്യ | ബോബി |
ഇന്ദ്രജിത്ത് | ശ്യാം ഗോപാൽ വർമ്മ |
സുധീഷ് | ടോമി |
ഹരിശ്രീ അശോകൻ | കൊച്ചുകുട്ടൻ |
കൊച്ചിൻ ഹനീഫ | പുഞ്ചിരി പുഷ്പരാജ് |
ജഗദീഷ് | കരുണൻ |
സായി കുമാർ | രാജശേഖരവർമ്മ |
റിസബാവ | മുകുന്ദവർമ്മ |
മാള അരവിന്ദൻ | മൂപ്പൻ |
രാജൻ പി. ദേവ് | ചെല്ലപ്പ ചെട്ടിയാർ |
ഇന്ദ്രൻസ് | മാധവൻ |
ശിവജി | ഡി.വൈ.എസ്.പി. |
കാവ്യ മാധവൻ | ഗോപിക |
കാർത്തിക | ആനി |
ബിന്ദു പണിക്കർ | ത്രേസ്യാമ്മ |
കൽപ്പന | കന്യക |
ഗാനങ്ങൾ : യൂസഫലി കേച്ചേരി വിനയൻ
ഈണം :മോഹൻ സിതാര
വിപണനം:സൂര്യ സിനി ഓഡിയോസ്, ബ്ലൂമൂൺ ഓഡിയോസ്, റാഫാ ഇന്റർനാഷണൽ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
സ്വപ്നങ്ങൾ | എം.ജി. ശ്രീകുമാർ | ||
അധരം മധുരം | സുദീപ് കുമാർ | ||
എനിക്കും ഒരു നാവുണ്ടെങ്കിൽ | കെ.ജെ. യേശുദാസ്, സുജാത മോഹൻ | ||
നീല നിലാവേ | കെ.ജെ. യേശുദാസ് | ||
മാനിന്റെ മിഴിയുള്ള | എം.ജി. ശ്രീകുമാർ | ||
മുല്ലയ്ക്ക് കല്യാണപ്രായമായെന്ന് | എം.ജി. ശ്രീകുമാർ , സുജാത മോഹൻ, സുദീപ് കുമാർ | ||
നീല നിലാവേ | സുജാത മോഹൻ | ||
എനിക്കും ഒരു നാവുണ്ടെങ്കിൽ | കെ.ജെ. യേശുദാസ് |
അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | ഉത്പൽ വി. നായനാർ |
ചിത്രസംയോജനം | ജി. മുരളി |
കല | ബാവ |
ചമയം | പട്ടണം ഷാ |
വസ്ത്രാലങ്കാരം | മനോജ് ആലപ്പുഴ |
നൃത്തം | കല, ജോൺ ബാബു |
സംഘട്ടനം | മാഫിയ ശശി |
പരസ്യകല | ആർട്ടോൺ ബാബു |
എഫക്റ്റ്സ് | മുരുകേഷ് |
നിർമ്മാണ നിയന്ത്രണം | രാജൻ ഫിലിപ്പ് |
ലെയ്സൻ | മാത്യു ജെ. നേര്യംപറമ്പിൽ |
== ബോക്സ് ഓഫീസിൽ ==
== ബോക്സ് ഓഫീസ് ==
ഈ സിനിമക്ക് റിലീസ് ദിവസം തന്നെ പ്രേക്ഷകരിൽ നിന്നും വളരെ നല്ല അഭിപ്രായമാണ് കിട്ടിയത്.കേരളത്തിലെ 6 തീയേറ്ററുകളിൽ 100 ദിവസങ്ങളിൽ അധികം സിനിമ വിജയകരമായി ഓടി.2002 ലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഊമ പെണ്ണിന് ഉരിയാടപയ്യൻ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.