കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia
2009 മുതൽ തിരുവനന്തപുരത്ത് നിന്നുള്ള ലോക്സഭാംഗവും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമാണ് ശശി തരൂർ(ജനനം: 9 മാർച്ച് 1956)[1][2]
ശശി തരൂർ | |
---|---|
തിരുവനന്തപുരം ലോക്സഭാ അംഗം | |
പദവിയിൽ | |
ഓഫീസിൽ 16 May 2009 | |
മുൻഗാമി | പന്ന്യൻ രവീന്ദ്രൻ |
ഭൂരിപക്ഷം | 99,989 (9.9%) |
Minister of State for Human Resource Development | |
ഓഫീസിൽ 28 October 2012 – 18 May 2014 | |
പ്രധാനമന്ത്രി | മൻമോഹൻ സിംഗ് |
മുൻഗാമി | ദഗ്ഗുബതി പുരണ്ഡേശ്വരി |
പിൻഗാമി | ഉപേന്ദ്ര കുശ്വാഹ |
Minister of State for External Affairs | |
ഓഫീസിൽ 28 May 2009 – 18 April 2010 | |
പ്രധാനമന്ത്രി | മൻമോഹൻ സിംഗ് |
മുൻഗാമി | ആനന്ദ് ശർമ്മ |
പിൻഗാമി | ഇ. അഹമ്മദ് |
Under Secretary General of the United Nations for Communications and Public Information | |
ഓഫീസിൽ 1 June 2002 – 9 February 2007 | |
Secretary General | കോഫി അന്നൻ |
മുൻഗാമി | Position established |
പിൻഗാമി | Kiyotaka Akasaka |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ലണ്ടൻ, ഇംഗ്ലണ്ട് | 9 മാർച്ച് 1956
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളികൾ | തിലോത്തമ മുഖർജി (Divorced) Christa Giles
(m. 2007; div. 2010) |
കുട്ടികൾ | 2 |
വിദ്യാഭ്യാസം | St. Stephen's College, Delhi (BA) Tufts University (MA, MALD, PhD) |
വെബ്വിലാസം | Official website |
ഇന്ത്യയിൽ നിന്നുള്ള മുൻ യു.എൻ. നയതന്ത്രജ്ഞനും രാഷ്ട്രീയപ്രവർത്തകനും പതിനേഴാം ലോകസഭയിലെ എം.പി.യുമാണ് ശശി തരൂർ[3] ഐക്യരാഷ്ട്രസഭയിൽ വാർത്താവിനിമയവും പബ്ലിക് ഇൻഫർമേഷനും കൈകാര്യം ചെയ്യുന്ന അണ്ടർ സെക്രട്ടറി ജനറൽ ആയി പ്രവർത്തിച്ചിരുന്നു. കോഫി അന്നാനു ശേഷം യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഭാരതസർക്കാരിന്റെ പിന്തുണയോടെ മത്സരിച്ചെങ്കിലും അനൗദ്യോഗിക വോട്ടെടുപ്പുകൾക്ക് ശേഷം വിജയപ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ മത്സരത്തിൽ നിന്ന് പിന്മാറി. എഴുത്തുകാരനും പത്രപ്രവർത്തകനും മികച്ച പ്രസംഗകനും കൂടിയാണ് തരൂർ. ഇന്ത്യയിലെ കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി[4], കേന്ദ്ര വിദേശകാര്യ സഹമന്ത്രി[5] എന്നീ പദവികൾ തരൂർ വഹിച്ചിരുന്നു.[6][7][8] ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് കൂടിയാണ് തരൂർ.
തരൂർ ചന്ദ്രശേഖരൻ നായരുടെയും ലില്ലി തരൂരിന്റെയും ( ലില്ലി മേനോൻ ) മകനായി 1956ൽ ലണ്ടനിൽ ജനനം.[9] കൽക്കട്ടയിലും ബോംബെയിലുമായി കൗമാരം. ഇന്ത്യയിലും അമേരിക്കയിലും വിദ്യാഭ്യാസം നേടി. 1978 മുതൽ 2007 വരെ ഐക്യരാഷ്ട്രസഭയിൽ പ്രവർത്തിച്ചു വന്നു.
2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോകസഭാമണ്ഡലത്തിൽ നിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ച് 99998 വോട്ടുകൾക്ക് വിജയിച്ചു. തുടർന്ന് കേന്ദ്ര വിദേശ കാര്യ സഹ മന്ത്രിയായി. കൊച്ചി ഐ. പി. എൽ ടീമുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടർന്ന് 2010 ഏപ്രിൽ 18-ന് വിദേശകാര്യ സഹമന്ത്രി സ്ഥാനം രാജി വെച്ചു[10].2012 ഒക്ടോബർ 28-നു നടന്ന കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിൽ ശശി തരൂരിന് മാനവവിഭവശേഷി വകുപ്പും ലഭിച്ചു.[4]
ബ്രിട്ടീഷ് കൊളോണിയൽ ഭരണം ഇന്ത്യയ്ക്ക് ഗുണം ചെയ്യ്തു എന്ന വാദം തള്ളുന്ന ആൻ ഇറ ഓഫ് ഡാർക്നസ് എന്ന ഗ്രന്ഥത്തിന് 2019 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
ശശി തരൂർ എഴുതിയിട്ടുള്ള പുസ്തകങ്ങൾ വായനക്കാർക്ക് ഇന്ത്യയെ കുറിച്ചുള്ള ഗൗരവമായ അറിവുകൾ നൽകുന്നു. വിവിധ വിഷയങ്ങളിൽ രചിച്ചിട്ടുള്ള പുസ്തകങ്ങൾ വളരെ പ്രശസ്തമാണ്. അവയിൽ ചിലത് താഴെപ്പറയുന്നതാണ്:
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും വോട്ടും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും |
---|---|---|---|---|---|---|---|
2019 | തിരുവനന്തപുരം ലോകസഭാമണ്ഡലം | ശശി തരൂർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 416131 | കുമ്മനം രാജശേഖരൻ | ബി.ജെ.പി., എൻ.ഡി.എ., 316142 | സി. ദിവാകരൻ | സി.പി.ഐ., എൽ.ഡി.എഫ്., 258556 |
2014 | തിരുവനന്തപുരം ലോകസഭാമണ്ഡലം | ശശി തരൂർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 297806 | ഒ. രാജഗോപാൽ | ബി.ജെ.പി., എൻ.ഡി.എ., 282336 | ബെന്നറ്റ് എബ്രാഹം | സി.പി.ഐ., എൽ.ഡി.എഫ്., 248941 |
2009 | തിരുവനന്തപുരം ലോകസഭാമണ്ഡലം | ശശി തരൂർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 326725 | പി. രാമചന്ദ്രൻ നായർ | സി.പി.ഐ., എൽ.ഡി.എഫ്., 226727 | (1. എ. നീലലോഹിതദാസൻ നാടാർ), (2. പി.കെ. കൃഷ്ണദാസ്) | (1. ബി.എസ്.പി., 86233), (2. ബി.ജെ.പി., എൻ.ഡി.എ., 84094) |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.