മലയാളചലച്ചിത്രരംഗത്തെ ഒരു ഛായാഗ്രാഹകനായിരുന്നു കെ. രാമചന്ദ്രബാബു. 125-ലേറെ മലയാളചലച്ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവ്വഹിച്ച അദ്ദേഹം തമിഴ്, തെലുഗു, ഹിന്ദി, അറബി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.[1] നിരവധി ഡോക്യുമെന്ററികളുടെയും പരസ്യചിത്രങ്ങളുടെയും ഛായാഗ്രഹണവും നിർവ്വഹിച്ച അദ്ദേഹത്തിന് നാലു തവണ മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചിട്ടുണ്ട്. 2019 ഡിസംബർ 21-ന് ഹൃദയാഘാതം മൂലം അദ്ദേഹം അന്തരിച്ചു.

വസ്തുതകൾ രാമചന്ദ്രബാബു, ജനനം ...
രാമചന്ദ്രബാബു
Thumb
ജനനം
കെ രാമചന്ദ്രബാബു

(1947-12-15)ഡിസംബർ 15, 1947
മധുരാന്തകം, തമിഴ് നാട്, ഇന്ത്യ
മരണം21 ഡിസംബർ 2019(2019-12-21) (പ്രായം 72)
ദേശീയതഇന്ത്യൻ
കലാലയംഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, പൂന
തൊഴിൽചലച്ചിത്ര ഛായാഗ്രാഹകൻ
സജീവ കാലം1971–2019
സ്ഥാനപ്പേര്ഐ.എസ്.സി.
ജീവിതപങ്കാളി(കൾ)കെ. ലതികാറാണി
കുട്ടികൾഅഭിഷേക് ആർ. ബാബു
അഭിലാഷ് ആർ. ബാബു
മാതാപിതാക്ക(ൾ)കെ.പി. കുഞ്ഞൻ പിള്ള
പി.കെ പത്മിനി
ബന്ധുക്കൾരവി. കെ. ചന്ദ്രൻ
പുരസ്കാരങ്ങൾകേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം – 4 തവണ
വെബ്സൈറ്റ്www.ramachandrababu.com
അടയ്ക്കുക

ജീവിതരേഖ

തമിഴ് നാട്ടിലെ ചെങ്കൽപ്പട്ട് ജില്ലയിലെ മധുരാന്തകത്തിൽ 1947 ഡിസംബർ 15-നാണ് കെ.പി. കുഞ്ഞൻ പിള്ള-പി.കെ പത്മിനിദമ്പതികളുടെ പുത്രനായി രാമചന്ദ്രബാബു ജനിച്ചത്. ലതികാറാണി ആണ് ഭാര്യ, സോഫ്റ്റ് വെയർ എഞ്ചിനീർ മാരായ അഭിഷേക്, അഭിലാഷ് എന്നിവർ മക്കളാണ്. പ്രശസ്ത ഛായാഗ്രാഹകൻ രവി. കെ. ചന്ദ്രൻ സഹോദരനാണ്. അഡ്വ. രാജേന്ദ്രബാബു,(ചെന്നൈ), ശശിധരൻ, യതീന്ദ്രസ്റ്റാലിൻ,ഇന്ദ്രാ സുകുമാരൻ, ചന്ദ്രകല ആർ എസ് കുമാർ, അരുൺ കുമാർ എന്നിവർ കൂടപ്പിറപ്പുകളാണ്.[2] 1966-ൽ മദ്രാസ് ലൊയോള കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ഛായാഗ്രഹണം പഠിക്കുന്നതിനായി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്കു പോയി. അവിടെവച്ച് പിൽക്കാലത്ത് സംവിധായകരായി മാറിയ ബാലു മഹേന്ദ്ര, ജോൺ എബ്രഹാം, കെ.ജി. ജോർജ്ജ് എന്നിവരുമായി അദ്ദേഹം സൗഹൃദത്തിലായി.[3] 1971-ൽ ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി.

കോഴ്സ് പൂർത്തിയാക്കുന്നതിനു മുൻപു തന്നെ 1972-ൽ പുറത്തിറങ്ങിയ വിദ്യാർത്ഥികളേ ഇതിലേ ഇതിലേ എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചു.[4] ജോൺ എബ്രഹാമിന്റെയും തിരക്കഥാകൃത്തായ എം. ആസാദിന്റെയും ആദ്യചിത്രം കൂടിയായിരുന്നു അത്. നിർമ്മാല്യം (1973), സ്വപ്നാടനം (1976) എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചതോടെ അദ്ദേഹം ചലച്ചിത്രരംഗത്ത് ഛായാഗ്രാഹകനായി ശ്രദ്ധിക്കപ്പെട്ടു. യഥാക്രമം എം.ടി. വാസുദേവൻ നായർ, കെ.ജി. ജോർജ്ജ് എന്നിവരുടെ ആദ്യ സംവിധാനസംരംഭങ്ങളായിരുന്നു ഇവ.

രാമു കാര്യാട്ട് സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ ദ്വീപ് ആണ് രാമചന്ദ്രബാബുവിന്റെ ആദ്യ ബഹുവർണ്ണചിത്രം (ഈസ്റ്റ്മാൻ കളർ). ഈ ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹനകനുള്ള ആദ്യ സംസ്ഥാന ചലച്ചിത്രപുരസ്കാരം അദ്ദേഹം നേടി. ഭരതൻ സംവിധാനം ചെയ്ത രതിനിർവേദം (1978), ചാമരം (1980), ഹരിഹരൻ സംവിധാനം ചെയ്ത ഒരു വടക്കൻ വീരഗാഥ എന്നീ ചിത്രങ്ങളിലൂടെ മൂന്നു തവണ കൂടി സംസ്ഥാന പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

ഛായാഗ്രഹണത്തിലെ സാങ്കേതിക പുരോഗതികൾ മലയാളസിനിമയിലേക്കു കൊണ്ടുവരുന്നതിൽ രാമചന്ദ്രബാബു ഒരു മുഖ്യപങ്കു വഹിച്ചു. ദക്ഷിണേന്ത്യയിൽ ചിത്രീകരിച്ച ആദ്യ സിനിമാസ്കോപ് ചലച്ചിത്രമായ അലാവുദീനും അത്ഭുതവിളക്കും (1979) എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് രാമചന്ദ്രബാബുവാണ്. ഐ.വി. ശശി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കമലഹാസൻ, രജനികാന്ത്, ജയഭാരതി തുടങ്ങിയ പ്രമുഖതാരങ്ങൾ അഭിനയിച്ചുവെങ്കിലും ചിത്രത്തിന്റെ റിലീസ് വൈകി. മറ്റൊരു സിനിമാസ്കോപ് ചിത്രമായ തച്ചോളി അമ്പു (1978) അതിനേക്കാൾ മുൻപ് പുറത്തിറങ്ങുകയും ദക്ഷിണേന്ത്യയിലെ ആദ്യ സിനിമാസ്കോപ് ചിത്രമെന്ന ഖ്യാതി പ്രസ്തുത ചിത്രം സ്വന്തമാക്കുകയും ചെയ്തു.[4][5] മലയാളത്തിലെ ആദ്യ 70mm ചലച്ചിത്രമായ പടയോട്ടത്തിന്റെ (1982) ഛായാഗ്രാഹകനും രാമചന്ദ്രബാബുവാണ്. തച്ചോളി അമ്പുവിന്റെ നിർമ്മാതാക്കളായ നവോദയ നിർമ്മിച്ച് ജിജോ പുന്നൂസ് സംവിധാനം ചെയ്ത ഈ ചിത്രം സിനിമാസ്കോപ്പിൽ ചിത്രീകരിച്ച ശേഷം സാങ്കേതികവിദ്യയുടെ സഹായത്താൽ 70mm-ലേക്ക് മാറ്റുകയായിരുന്നു.[6]

ചലച്ചിത്രങ്ങൾ

കൂടുതൽ വിവരങ്ങൾ നം., വർഷം ...
നം. വർഷം ഭാഷ ചലച്ചിത്രം സംവിധായകൻ
11972മലയാളംവിദ്യാർഥികളെ ഇതിലെ ഇതിലെജോൺ എബ്രഹാം
21973മലയാളംറാഗിംഗ്എൻ.എൻ. പിഷാരടി
31973മലയാളംമനസ്സ്‌ഹമീദ് കാക്കരശ്ശേരി
41973മലയാളംനിർമ്മാല്യംഎം.ടി. വാസുദേവൻ നായർ
51976മലയാളംഅഗ്നിപുഷ്പംജേസി
61976മലയാളംസൃഷ്ടികെ.ടി. മുഹമ്മദ്
71976മലയാളംസ്വപ്നടാനംകെ.ജി. ജോർജ്ജ്
81976മലയാളംരാജാങ്കണംജേസി
91977മലയാളംദ്വീപ്രാമു കാര്യാട്ട്
101977മലയാളംഅമ്മേ അനുപമേകെ.എസ്. സേതുമാധവൻ
111977മലയാളംവീട്‌ ഒരു സ്വർഗ്ഗംജേസി
121977മലയാളംഇതാ ഇവിടെ വരെഐ.വി. ശശി
131977മലയാളംസ്നേഹ യമുനബൽത്താസർ
141977തെലുഗുതൊലിരേയി ഗഡിചിന്തികെ.എസ്. രാമ റെഡ്ഡി
151977മലയാളംരണ്ട് ലോകംജെ. ശശികുമാർ
161978മലയാളംരതിനിർവേദംഭരതൻ
171977തമിഴ്അഗ്രഹാരത്തിൽ കഴുതൈജോൺ എബ്രഹാം
181978മലയാളംഏകാകിനിജി.എസ്. പണിക്കർ
191978മലയാളംവാടകയ്ക്കൊരു ഹൃദയംഐ.വി. ശശി
201978മലയാളംഓണപ്പുടവകെ.ജി. ജോർജ്ജ്
211978മലയാളംമണ്ണ്കെ.ജി. ജോർജ്ജ്
221978മലയാളംബന്ധനംഎം.ടി. വാസുദേവൻ നായർ
231978മലയാളംഉദയം കിഴക്കു തന്നെപി.എൻ. മേനോൻ
241978മലയാളംനക്ഷത്രങ്ങളേ കാവൽകെ.എസ്. സേതുമാധവൻ
251979മലയാളംഅലാവുദ്ദീനും അത്ഭുതവിളക്കുംഐ.വി. ശശി
261979തമിഴ്അലാവുദീനും അർപുതവിളക്കുംഐ.വി. ശശി
271979തമിഴ്ഒരേയ് വാനം ഒരേയ് ഭൂമിഐ.വി. ശശി
281979തമിഴ്ദേവതൈപി.എൻ. മേനോൻ
291979മലയാളംഏഴാം കടലിൻ അക്കരെഐ.വി. ശശി
301980മലയാളംവിൽക്കാനുണ്ട് സ്വപ്നങ്ങൾഎം. ആസാദ്
311980മലയാളംകാന്തവലയംഐ.വി. ശശി
321980മലയാളംചാമരംഭരതൻ
331980മലയാളംശിശിരത്തിൽ ഒരു വസന്തംകേയാർ
341980ഹിന്ദിപഠിതഐ.വി. ശശി
351980മലയാളംമേളകെ.ജി. ജോർജ്ജ്
361980തമിഴ്സാവിത്രിഭരതൻ
371981മലയാളംനിദ്രഭരതൻ
381981മലയാളംമണിയൻ പിള്ള അഥവാ മണിയൻ പിള്ളബാലചന്ദ്രമേനോൻ
391981മലയാളംകോലങ്ങൾകെ.ജി. ജോർജ്ജ്
401982മലയാളംയവനികകെ.ജി. ജോർജ്ജ്
411982മലയാളംപാളങ്ങൾഭരതൻ
421982മലയാളംആലോലംമോഹൻ
431982മലയാളംപടയോട്ടംജിജോ പുന്നൂസ്
441982മലയാളംമർമ്മരംഭരതൻ
451982മലയാളംവാരിക്കുഴിഎം.ടി. വാസുദേവൻ നായർ
461982മലയാളംഇന്നല്ലെങ്കിൽ നാളെഐ.വി. ശശി
471983മലയാളംസന്ധ്യയ്ക്കു വിരിഞ്ഞ പൂവ്‌പി.ജി. വിശ്വംഭരൻ
481983മലയാളംഈറ്റില്ലംഫാസിൽ
491983മലയാളംപിൻനിലാവ്പി.ജി. വിശ്വംഭരൻ
501983മലയാളംസാഗരം ശാന്തംപി.ജി. വിശ്വംഭരൻ
511983മലയാളംമറക്കില്ലൊരിക്കലുംഫാസിൽ
521983മലയാളംഒന്നു ചിരിക്കൂപി.ജി. വിശ്വംഭരൻ
531984മലയാളംഒന്നാണു നമ്മൾപി.ജി. വിശ്വംഭരൻ
541984മലയാളംആദാമിന്റെ വാരിയെല്ല്കെ.ജി. ജോർജ്ജ്
551984മലയാളംഉണരൂമണിരത്നം
561984മലയാളംഒരു കൊച്ചു കഥ ആരും പറയാത്ത കഥപി.ജി. വിശ്വംഭരൻ
571985മലയാളംവെള്ളരിക്കാപ്പട്ടണംതോമസ് ബെർളി
581985തമിഴ്പാടും വാനമ്പാടിജയകുമാർ
591985തമിഴ്പകൽ നിലാവ്മണിരത്നം
601985മലയാളംഇവിടെ ഈ തീരത്ത്പി.ജി. വിശ്വംഭരൻ
611985മലയാളംഈ ലോകം ഇവിടെ കുറെ മനുഷ്യർപി.ജി. വിശ്വംഭരൻ
621985മലയാളംദൈവത്തെയോർത്ത്ആർ. ഗോപി
631986മലയാളംഇതിലെ ഇനിയും വരൂപി.ജി. വിശ്വംഭരൻ
641986തമിഴ്മന്ദിര പുന്നഗൈതമിഴ് അഴകൻ
651986മലയാളംഎന്ന് നാഥന്റെ നിമ്മിസാജൻ
661988മലയാളംഅച്ചുവേട്ടന്റെ വീട്ബാലചന്ദ്രമേനോൻ
671988മലയാളംകനകാംബരങ്ങൾഎൻ. ശങ്കരൻനായർ
681988മലയാളംപുരവൃത്തംലെനിൻ രാജേന്ദ്രൻ
691988മലയാളംഊഴംഹരികുമാർ
701988മലയാളംമറ്റൊരാൾകെ.ജി. ജോർജ്ജ്
711989തമിഴ്കാതൽ ഏനും നദിയിനിലെഎം.കെ.ഐ. സുകുമാരൻ
721989മലയാളംഒരു വടക്കൻ വീരഗാഥഹരിഹരൻ
731989മലയാളംഉത്തരംപവിത്രൻ
741989മലയാളംഅശോകന്റെ അശ്വതിക്കുട്ടിക്ക്വിജയൻ കാരോട്ട്
751990മലയാളംബ്രഹ്മരക്ഷസ്സ്വിജയൻ കാരോട്ട്
761990മലയാളംഈ കണ്ണിക്കൂടികെ.ജി. ജോർജ്ജ്
771990മലയാളംരാധാമാധവംസുരേഷ് ഉണ്ണിത്താൻ
781991മലയാളംമന്മഥശരങ്ങൾബേബി
791991മലയാളംമുഖചിത്രംസുരേഷ് ഉണ്ണിത്താൻ
801991മലയാളംകടിഞ്ഞൂൽ കല്യാണംരാജസേനൻ
811991മലയാളംനീലഗിരിഐ.വി. ശശി
821991മലയാളംഇരിക്കൂ എം.ഡി. അകത്തുണ്ട്പി.ജി. വിശ്വംഭരൻ
831992മലയാളംആധാരംജോർജ്ജ് കിത്തു
841992മലയാളംപൊന്നുരുക്കും പക്ഷിവൈശാഖൻ
851992മലയാളംഎന്റെ പൊന്നുതമ്പുരാൻഎ.ടി. അബു
861992മലയാളംമുഖമുദ്രഅലി അക്ബർ
871992മലയാളംഫസ്റ്റ് ബെൽപി.ജി. വിശ്വംഭരൻ
881992മലയാളംസവിധംജോർജ്ജ് കിത്തു
891992മലയാളംസൂര്യഗായത്രിഅനിൽ
901993മലയാളംവെങ്കലംഭരതൻ
911993മലയാളംആലവട്ടംരാജു അംബരൻ
921993മലയാളംപ്രവാചകൻപി.ജി. വിശ്വംഭരൻ
931993മലയാളംഗസൽകമൽ
941993മലയാളംബന്ധുക്കൾ ശത്രുക്കൾശ്രീകാരൻ തമ്പി
951993മലയാളംഭൂമിഗീതംകമൽ
961994മലയാളംകുടുംബവിശേഷംഅനിൽ ബാബു
971994മലയാളംനന്ദിനി ഓപ്പോൾമോഹൻ കുപ്ലേരി
981994മലയാളംഗമനംശ്രീപ്രകാശ്
991995മലയാളംസർഗ്ഗവസന്തംഅനിൽ ദാസ്
1001995മലയാളംസമുദായംഅമ്പിളി
1011995മലയാളംതോവാളപ്പൂക്കൾസുരേഷ് ഉണ്ണിത്താൻ
1021996മലയാളംസല്ലാപംസുന്ദർദാസ്
1031996മലയാളംഹാർബർഅനിൽ ബാബു
1041996മലയാളംകുങ്കുമച്ചെപ്പ്തുളസീദാസ്
1051997മലയാളംകുടമാറ്റംസുന്ദർദാസ്
1061997മലയാളംകാരുണ്യംലോഹിതദാസ്
1071997മലയാളംഋഷ്യശൃംഗൻസുരേഷ് ഉണ്ണിത്താൻ
1081998മലയാളംകന്മദംലോഹിതദാസ്
1091998മലയാളംഇലവങ്കോടുദേശംകെ.ജി. ജോർജ്ജ്
1101999മലയാളംആകാശഗംഗവിനയൻ
1111999മലയാളംസാഫല്യംജി.എസ്. വിജയൻ
1121999മലയാളംഇംഗ്ലീഷ് മീഡിയംപ്രദീപ് ചോക്ലി
1132000മലയാളംവർണ്ണക്കാഴ്ചകൾസുന്ദർദാസ്
1142002മലയാളംപുത്തൂരംപുത്രി ഉണ്ണിയാർച്ചപി.ജി. വിശ്വംഭരൻ
1152002മലയാളംനക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരിരാജസേനൻ
1162003ഇംഗ്ലീഷ്ബിയോണ്ട് ദ സോൾരാജീവ് അഞ്ചൽ
1172003മലയാളംസ്വപ്നം കൊണ്ട്‌ തൂലഭരംരാജസേനൻ
1182004മലയാളംകണ്ണിനും കണ്ണാടിക്കുംസുന്ദർദാസ്
1192004മലയാളംഅഗ്നിനക്ഷത്രംകരീം
1202005മലയാളംകല്യാണക്കുറിമാനംഉദയകുമാർ
1212005മലയാളംഉടയോൻഭദ്രൻ
1222005മലയാളംമയൂഖംഹരിഹരൻ
1232006അറബിഅൽ ബൂംഖാലിദ് അൽ സദ്ജാലി
1242007മലയാളംഭരതൻഅനിൽ ദാസ്
1252008മലയാളംമിഴികൾ സാക്ഷിഅശോക് ആർ. നാഥ്
1262008ഇംഗ്ലീഷ്പകൽ നക്ഷത്രങ്ങൾമാർക്ക് റേറ്ററിംഗ്
1272008മലയാളംയുഗപുരുഷൻരാജീവ് നാഥ്
1282010മലയാളംകടാക്ഷംആർ. സുകുമാരൻ
1292010മലയാളംഇങ്ങനെയും ഒരാൾശശി പറവൂർ
1302010മലയാളംപൈറേറ്റ്സ് ബ്ലഡ്കബീർ റാവുത്തർ
1312011മലയാളംവെൺശംഖുപോൽഅശോക് ആർ. നാഥ്
അടയ്ക്കുക
പുറത്തിറങ്ങാത്ത ചലച്ചിത്രങ്ങൾ
  1. കാതൽ വിടുതലൈ (തമിഴ്) – സംവിധാനം: ജയകുമാർ
  2. പുതിയ സ്വരങ്ങൾ (തമിഴ്) – സംവിധാനം: വിജയൻ
  3. പുതുമഴത്തുള്ളികൾ (മലയാളം) – സംവിധാനം: രാഘവൻ
  4. കവാടം (മലയാളം) – സംവിധാനം: കെ.ആർ. ജോഷി

പുരസ്കാരങ്ങൾ

വഹിച്ച സ്ഥാനങ്ങൾ

  • ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ – 1997 അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഇന്ത്യ)
  • ടെക്നിക്കൽ കമ്മിറ്റി അംഗം – 1999 അന്തർദേശീയ ചലച്ചിത്രോത്സവം (കേരളം)
  • ജൂറി – കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാര കമ്മിറ്റി 1998
  • ജൂറി – പത്മരാജൻ ചലച്ചിത്രപുരസ്കാര കമ്മിറ്റി 1998
  • ജൂറി – ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാര കമ്മിറ്റി 2002
  • ജൂറി – ജോൺ എബ്രഹാം ചലച്ചിത്രപുരസ്കാര കമ്മിറ്റി 2003
  • റിസോഴ്സ് പേഴ്സൺ – മാക്റ്റ ചലച്ചിത്ര കളരി
  • ജൂറി – എസ്.ഐ.സി.എ. പുരസ്കാരങ്ങൾ 2002
  • എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം – 2003 കേരള ചലച്ചിത്ര അക്കാദമി
  • ജൂറി – അരവിന്ദൻ പുരസ്കാരം 2004
  • ജൂറി – മാതൃഭൂമി ചലച്ചിത്രപുരസ്കാരങ്ങൾ 2003
  • ജൂറി – എസ്.ഐ.സി.എ. പുരസ്കാരങ്ങൾ 2006
  • ജൂറി – ജെ.സി. ദാനിയേൽ പുരസ്കാരം 2009
  • പ്രസിഡന്റ് – ഇന്ത്യൻ സൊസൈറ്റി ഓഫ് സിനിമാറ്റോഗ്രാഫേഴ്സ്
  • വൈസ് ചെയർമാൻ – മാക്റ്റ
  • ജനറൽ സെക്രട്ടറി – മാക്റ്റ
  • പ്രസിഡന്റ് – മാക്റ്റ സിനിമാറ്റോഗ്രാഫേഴ്സ് യൂണിയൻ
  • വൈസ് പ്രസിഡന്റ് – മാക്റ്റ ഫെഡറേഷൻ
  • പ്രസിഡന്റ് – മാക്റ്റ ഫെഡറേഷൻ

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.