മലയാളചലച്ചിത്രരംഗത്തെ ഒരു സംവിധായകനും തിരക്കഥകൃത്തും From Wikipedia, the free encyclopedia
മലയാളചലച്ചിത്രരംഗത്തെ ഒരു സംവിധായകനും തിരക്കഥകൃത്തുമായിരുന്നു ലെനിൻ രാജേന്ദ്രൻ. ജനപ്രിയ ചിത്രങ്ങളുടെ രീതികളേയും താരങ്ങളേയും ഉപയോഗപ്പെടുത്തുമ്പോഴും വിപണിയുടെ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ചിത്രത്തിന്റെ മൂല്യത്തിന് പ്രാധാന്യം നൽകിയ സംവിധായകരിലൊരാളായിരുന്നു അദ്ദേഹം.[1]
തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്താണ് ലെനിൻ രാജേന്ദ്രന്റെ ജനനം. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിൽ പഠനം. പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐയുടെ സജീവപ്രവർത്തകനായിരുന്ന അദ്ദേഹം ശക്തനായ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനായി തുടർന്നു[2]. തന്റെ ആശയങ്ങൾക്ക് തിരക്കഥയിലൂടെ അദ്ദേഹം സാക്ഷാത്കാരം നൽകാൻ ശ്രമിച്ചു. 1985 ൽ ഇറങ്ങിയ "മീനമാസത്തിലെ സൂര്യൻ" എന്ന ചിത്രം ഫ്യൂഡൽ വിരുദ്ധപോരാട്ടത്തെ ഒരു കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ചിത്രമാണ്. മഴയെ സർഗാത്മകമായി തന്റെ ചിത്രങ്ങളിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള ഒരു സംവിധായകനാണ് രാജേന്ദ്രൻ. പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുന്നാളിന്റെ ജീവചരിത്ര ചിത്രമായ "സ്വാതിതിരുന്നാൾ" എന്ന ചിത്രത്തിൽ ഇതു വളരെ പ്രകടമാണ്[2] . 1992 ൽ സംവിധാനം ചെയ്ത "ദൈവത്തിന്റെ വികൃതികൾ" എം. മുകുന്ദന്റെ അതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു. കമലാ സുറയ്യയുടെ "നഷ്ടപ്പെട്ട നീലാംബരി" എന്ന കഥയെ ഉപജീവിച്ചുള്ളതായിരുന്നു 2001 ലെ "മഴ" എന്ന ചിത്രം[3]. 2003 ലെ "അന്യർ" എന്ന ചിത്രം കൈകാര്യം ചെയ്യുന്നത് കേരളത്തിലെ അപകടകരമായ വർഗീയ ധ്രുവീകരണത്തെയാണ്.
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിൽ(കെ.എസ്.എഫ്.ഇ.) ഉദ്യോഗസ്ഥാനായിരുന്നു[2].
ഭാര്യ:ഡോ.രമണി , മക്കൾ:പാർവതി ,ഗൗതമൻ[4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.