ഇന്ത്യയിലെ ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനം From Wikipedia, the free encyclopedia
സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ (എസ് എഫ് ഐ), ഇന്ത്യയിലെ ഏറ്റവും വലിയ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയാണ്.
![]() | |
ചുരുക്കപ്പേര് | എസ് എഫ് ഐ |
---|---|
ആപ്തവാക്യം | സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം |
രൂപീകരണം | 1970 |
തരം | വിദ്യാർത്ഥി സംഘടന |
പദവി | Active |
ആസ്ഥാനം | ഇന്ത്യ |
അംഗത്വം | 40,78,473 |
ദേശീയ അധ്യക്ഷൻ | വി പി സാനു |
ജനറൽ സെക്രട്ടറി | മയൂഖ് ബിശ്വാസ് |
ഉപ അധ്യക്ഷൻ | നിതീഷ് നാരായണൻ, പ്രതികൂർ റഹ്മാൻ, വൈ രാമു, , കെ അനുശ്രീ |
ജോയിന്റ് സെക്രട്ടറി | ശ്രീജൻ ഭട്ടാചാര്യ, ദീപ്സിത ധർ, ദീനീത് ദണ്ഡ, ആദർശ് എം സജി, പി എം ആർഷോ, |
വെബ്സൈറ്റ് | sficec |
1970 ഡിസംബർ 27 മുതൽ 30 വരെ തിരുവനതപുരത്ത് ചേർന്ന അഖിലേന്ത്യാ സമ്മേളനത്തിൽ ആണ് ഇന്ത്യൻ വിദ്യാർത്ഥി ഫെഡറേഷൻ (എസ് എഫ് ഐ) രൂപീകരിച്ചത്.[1] ബിമൻ ബോസ് ആയിരുന്നു സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി. [2] സി.ഭാസ്ക്കരൻ അഖിലേന്ത്യാ അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു.[3]
വെള്ള പശ്ചാത്തലത്തിൽ മുകളിൽ ഇടത്തേ മൂലയിൽ അഞ്ച് കോണുകളോടുകൂടിയ ചുവന്ന നക്ഷത്രചിഹ്നവും മധ്യത്തിൽ ചുവപ്പുനിറത്തിൽ ഒന്നിനു കീഴെ മറ്റൊന്നായി സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നീ വാക്കുകൾ എഴുതിയതുമായിരിക്കും. പതാക അതിന്റെ നീളവും വീതിയും 3:2 എന്ന അനുപാതത്തിലായിരിക്കും.[4]
നിലവിൽ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനുവും, ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസുമാണ്.[5]
എസ്.എഫ്.ഐ യുടെ മുൻകാല ദേശീയ നേതൃത്വം : [6][7][8][9][10][11][12][13][14][15][16][17][18][19]
No. | Year | Place of Conference | President | general secretary |
---|---|---|---|---|
1 | 1970 | തിരുവനന്തപുരം | സി. ഭാസ്കരൻ | ബിമൻ ബോസ് |
2 | 1973 | ഡൽഹി (കേന്ദ്രകമ്മിറ്റിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു) | പ്രകാശ് കാരാട്ട് | ബിമൻ ബോസ് |
3 | 1974 | കൊൽക്കത്ത | പ്രകാശ് കാരാട്ട് | ബിമൻ ബോസ് |
4 | 1976 | കൊൽക്കത്ത (കേന്ദ്രകമ്മിറ്റിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു) | പ്രകാശ് കാരാട്ട് | സുഭാഷ് ചക്രബർത്തി |
5 | 1978 | പാറ്റ്ന | എം. എ ബേബി | നേപ്പാൾ ദേബ് ഭട്ടാചര്യ |
6 | 1981 | ബോംബെ | എം. എ ബേബി | നേപ്പാൾ ദേബ് ഭട്ടാചര്യ |
7 | 1984 | ഡംഡം | സീതാറാം യച്ചൂരി | നേപ്പാൾ ദേബ് ഭട്ടാചര്യ |
8 | 1986 | വിജയവാഡ | എ വിജയരാഘവൻ | നീലോത്പൽ ബസു |
9 | 1989 | കൊൽക്കത്ത | എ വിജയരാഘവൻ | നീലോത്പൽ ബസു |
10 | 1993 | തിരുവനന്തപുരം | വൈ. ബി. റാവു | സുജൻ ചക്രവർത്തി |
11 | 1997 | മിഡ്നാപ്പൂർ | കെ.എൻ. ബാലഗോപാൽ | ബ്രട്ടിൻ സെൻഗുപ്ത |
12 | 2000 | ചെന്നൈ | പി. കൃഷ്ണപ്രസാദ് | സമിക്ക് ലാഹിരി |
13 | 2003 | കോഴിക്കോട് | കെ.കെ രാഗേഷ് | കല്ലോൾ റോയ് |
14 | 2005 | ഹൈദരാബാദ് | ആർ അരുൺകുമാർ | കെ.കെ രാഗേഷ് |
15 | 2008 | സാൾട്ട് ലേക്ക് | പി.കെ ബിജു | റിതബ്രത ബാനർജി |
16 | 2012 | മധുരൈ | വി. ശിവദാസൻ | റിതബ്രത ബാനർജി |
17 | 2016 | സിക്കർ | വി പി സാനു | വിക്രം സിംഗ് |
18 | 2018 | ഷിംല | വി പി സാനു | മയൂഖ് ബിശ്വാസ് |
എസ്.എഫ്.ഐയുടെ കേരള ഘടകത്തിന്റെ സെക്രട്ടറി പി എം ആർഷോ
(എറണാകുളം ) പ്രസിഡന്റ് അനുശ്രീ. കെ (കണ്ണൂർ ).[20]
ഇടതുപക്ഷ ചായ്വുള്ള വിദ്യാർത്ഥി സംഘടനയാണ് എസ്.എഫ്.ഐ[21]. വിദ്യാഭ്യാസരംഗത്തെ സ്വകാര്യവൽക്കരണ നയങ്ങളെ ഈ പ്രസ്ഥാനം ശക്തമായി എതിർക്കുന്നു.[22][23] സംഘപരിവാർ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ കാവിവത്കരണ നയങ്ങളേയും എസ്.എഫ്.ഐ എതിർക്കുന്നു.[22] അസമത്വ രഹിതമായ, മതേത രത്ത്വ സമൂഹമാണ് എസ്.എഫ്.ഐയുടെ കാഴ്ചപ്പാട്.[22]
സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നിവയെയാണ് സംഘടന ലക്ഷ്യങ്ങളായി ഉയർത്തിക്കാട്ടുന്നത്.[23]
അഖിലേന്ത്യാ തലത്തിൽ "സ്റ്റുഡന്റ് സ്ട്രഗിൾ" എന്ന ഇംഗ്ലീഷ് മാസികയും "ഛാത്ര സംഘർഷ്" എന്ന ഹിന്ദി മാസികയും എസ്.എഫ്.ഐ. പ്രസിദ്ധീകരിക്കുന്നുണ്ട്.[23] 1973-ലാണ് ഈ മാസികകൾ പുറത്തിറങ്ങി തുടങ്ങിയത്.[24] കേരളത്തിൽ വിദ്യാർത്ഥികളുടെ വർത്തമാനകാല അവസ്ഥകളെക്കുറിച്ചും ഇന്ത്യൻ വിദ്യാഭ്യാസരംഗത്തും അതുവഴി ഭാവി പൗരന്മാരെ സൃഷ്ടിയ്ക്കേണ്ടതെങ്ങനെയെന്നുമൊക്കെ വ്യക്തമായ കാഴ്ച്ചപ്പാടോടു കൂടിയ ലേഖനങ്ങൾ അടങ്ങുന്ന മലയാളത്തിലുള്ള സ്റ്റുഡെന്റ് മാസികയും എസ്.എഫ്.ഐ പുറത്തിറക്കുന്നുണ്ട്.[25][24]
സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ കേരളം, പശ്ചിമബംഗാൾ, ത്രിപുര, ആന്ധ്ര പ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ സർവ്വകലാശാലകളിലെ വിദ്യാർത്ഥി യൂണിയനുകൾ നയിച്ചിട്ടുണ്ട്.
കേരളത്തിലെ പ്രബലമായ വിദ്യാർത്ഥി സംഘടനയാണ് എസ്.എഫ്.ഐ.[26] ബഹുഭൂരിപക്ഷം കോളേജുകളുടെയും വിദ്യാർത്ഥി യൂണിയനുകൾ എസ്.എഫ്.ഐ യുടെ നിയന്ത്രണത്തിലുമാണ്.[26] കേരളത്തിനു പുറമെ പശ്ചിമ ബംഗാൾ,ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലും എസ്.എഫ്.ഐ ക്ക് ശക്തമായ സ്വാധീനമാണുള്ളത്.
Seamless Wikipedia browsing. On steroids.