From Wikipedia, the free encyclopedia
മലയാളത്തിലെ ഒരു ചലച്ചിത്രനിർമ്മാതാവും സംവിധായകനുമായിരുന്നു കുഞ്ചാക്കോ. (English: Kunchacko) (1910 ഫെബ്രുവരി 19 – 1976 ജൂൺ 15). കയർ വ്യവസായി ആയിരുന്ന അദ്ദേഹം 1946-ൽ ചലച്ചിത്രരംഗത്തേക്കു കടന്നു. കേരളത്തിലെ ആദ്യ ചലച്ചിത്ര സ്റ്റുഡിയോ ആയിരുന്ന ഉദയാ സ്റ്റുഡിയോയുടെ സഹ സ്ഥാപകനുമാണ് കുഞ്ചാക്കോ. ചലച്ചിത്രനടനും നിർമ്മാതാവും സംവിധായകനുമായിരുന്ന ബോബൻ കുഞ്ചാക്കോ ഇദ്ദേഹത്തിന്റെ പുത്രനും മലയാളചലച്ചിത്രതാരമായ കുഞ്ചാക്കോ ബോബൻ ചെറുമകനുമാണു്. ആദ്യത്തെ ചിത്രം വെള്ളിനക്ഷത്രം. 75-ലധികം ചിത്രങ്ങൾ നിർമിച്ചു. ജീവിതനൗക, നല്ലതങ്ക, ഉണ്ണിയാർച്ച, പാലാട്ടുകോമൻ എന്നിവ ഇതിൽ പ്രശസ്തങ്ങളാണ്. നിരവധി മലയാളചലച്ചിത്രതാരങ്ങളെ വാർത്തെടുത്തു. ഇദ്ദേഹത്തിന്റെ മറ്റൊരു വ്യവസായ സംരംഭമാണ് എക്‌സൽ ഗ്ലാസ് ഫാക്ടറി.
കുഞ്ചാക്കോ | |
---|---|
ജനനം | 1912 |
മരണം | 15 ജൂലൈ 1976 |
തൊഴിൽ | ചലച്ചിത്രനിർമ്മാതാവ്, സംവിധായകൻ |
സജീവ കാലം | 1947-1976 |
ജീവിതപങ്കാളി(കൾ) | അന്നമ്മ ചക്കോ |
കുട്ടികൾ | 4 |
മാതാപിതാക്ക(ൾ) | മാണി ചാക്കോ, ഏലിയാമ്മ |
ബന്ധുക്കൾ | നവോദയ അപ്പച്ചൻ (സഹോദരൻ) ബോബൻ കുഞ്ചാക്കോ (പുത്രൻ) കുഞ്ചാക്കോ ബോബൻ (പേരക്കുട്ടി) |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.