ഇണപ്രാവുകൾ

മലയാള ചലച്ചിത്രം From Wikipedia, the free encyclopedia

ഇണപ്രാവുകൾ

എം. കുഞ്ചാക്കോ സംവിധാനം ചെയ്ത് 1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇണപ്രാവുകൾ. സത്യൻ, പ്രേംനസീർ, കൊട്ടാരക്കര ശ്രീധരൻ നായർ, തിക്കുറിശ്ശി സുകുമാരൻ നായർ, ശാരദ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. നടി ശാരദയുടെ ആദ്യ ചിത്രം ആണ് ഇണപ്രാവുകൾ. കഥയും തിരകഥയും എഴുതിയത് വിഘ്യാത കഥാകൃത്ത്‌ മുട്ടത്തുവർക്കിയാണ്. വയലാർ രാമവർമ്മ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വി. ദക്ഷിണാമൂർത്തിയാണ്.

വസ്തുതകൾ ഇണപ്രാവുകൾ, സംവിധാനം ...
ഇണപ്രാവുകൾ
Thumb
പോസ്റ്റർ
സംവിധാനംഎം. കുഞ്ചാക്കോ
നിർമ്മാണംഎം. കുഞ്ചാക്കോ
രചനമുട്ടത്തുവർക്കി
അഭിനേതാക്കൾസത്യൻ
പ്രേംനസീർ
കൊട്ടാരക്കര ശ്രീധരൻ നായർ
ശാരദ
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനവയലാർ
സ്റ്റുഡിയോഉദയാ സ്റ്റുഡിയോ
വിതരണംഎക്സൽ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • ഏപ്രിൽ 10, 1965 (1965-04-10)
രാജ്യംഇന്ത്യ
ഭാഷമലയാളം
അടയ്ക്കുക

അഭിനേതാക്കൾ

സംഗീതം

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് വയലാർ രാമവർമ്മ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വി. ദക്ഷിണാമൂർത്തി. 

കൂടുതൽ വിവരങ്ങൾ ഗാനങ്ങൾ, # ...
ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "കാക്ക തമ്പുരാട്ടി കറുത്ത" (രാഗം: ആഭേരി)കെ.ജെ. യേശുദാസ്  
2. "അക്കരയ്ക്കുണ്ടോ അക്കരയ്ക്കുണ്ടോ"  എ എം രാജ  
3. "കുരുത്തോലപ്പെരുന്നാളിനു"  കെ.ജെ. യേശുദാസ്, പി. സുശീല  
4. "വിരിഞ്ഞതെന്തിന്‌ വിരിഞ്ഞതെന്തിന്‌"  പി. സുശീല  
5. "ഇച്ചിരിപൂവലൻ"  പി. ലീല, കോറസ്  
6. "കരിവള കരിവള കുപ്പിവള"  പി. ബി. ശ്രിനിവാസ്, പി. ലീല  
7. "പത്തുപറ വിത്തുപാട"  സി. ഒ. ആന്റോ, എൽ. ആർ. ഈശ്വരി, കോറസ്  
അടയ്ക്കുക

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.