ശകുന്തള (ചലച്ചിത്രം)
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
എക്സൽ പ്രൊഡക്ഷനു വേണ്ടി എം. കുഞ്ചാക്കോ ഉദയാസ്റ്റുഡിയോയിൽ വച്ചു നിർമിച്ച മലയാളചലച്ചിത്രമാണ് ശകുന്തള. മഹാനായ കവി കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തെ ആസ്പദമാക്കി തോപ്പിൽ ഭാസിയാണ് കഥയെഴുയത്. തിരക്കഥയും സംഭാഷണവും ലളിതാംബിക അന്തർജനവും തയ്യാറാക്കി. 1965 നവംബർ 13-നു ശകുന്തള പ്രദർശനം തുടങ്ങി.[1]
ശകുന്തള | |
---|---|
![]() | |
സംവിധാനം | എം. കുഞ്ചാക്കോ |
നിർമ്മാണം | എം. കുഞ്ചാക്കോ |
രചന | തോപ്പിൽ ഭാസി |
തിരക്കഥ | ലളിതാംബിക അന്തർജനം |
അഭിനേതാക്കൾ | സത്യൻ പ്രേം നസീർ തിക്കുറിശ്ശി ആറന്മുള പൊന്നമ്മ കെ.ആർ. വിജയ പ്രേമ |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
സ്റ്റുഡിയോ | ഉദയാ |
റിലീസിങ് തീയതി | 13/11/1965 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കളും കഥാപാത്രങ്ങളും
- സത്യൻ - കണ്വമഹർഷി
- പ്രേം നസീർ - ദുഷ്യന്തൻ
- തിക്കുറിശ്ശി സുകുമാരൻ നായർ - കശ്യപ മഹർഷി
- കൊട്ടാരക്കര ശ്രീധരൻ നായർ - ദുർവ്വാസാവ്
- എസ്.പി. പിള്ള - മുക്കുവൻ
- അടൂർ ഭാസി - മാഡവ്യൻ
- ബഹദൂർ - മുക്കുവൻ
- മണവാളൻ ജോസഫ് - രത്നവ്യാപാരി
- കാലയ്ക്കൽ കുമാരൻ - സേനാനായകൻ
- കെ.ആർ. വിജയ - ശകുന്തള
- രാജശ്രീ (സീനിയർ) - മേനക
- പ്രേമ (സീനിയർ) - അനസൂയ
- ആറന്മുള പൊന്നമ്മ - ഗൗതമി
- അടൂർ പങ്കജം -
- റാണി - പ്രിയംവദ.[2]
പിന്നണിഗായകർ
അണിയറപ്രവർത്തകർ
- ബാനർ - ഉദയാ പ്രൊഡക്ഷൻസ്
- വിതരണം - എക്സൽ ഫിലിംസ്
- തിരക്കഥ - ലളിതാംബിക അന്തർജനം
- സംഭാഷണം - തോപ്പിൽ ഭാസി
- സംവിധാനം - എം കുഞ്ചാക്കോ
- നിർമ്മാണം - എം കുഞ്ചാക്കോ
- ഛായാഗ്രഹണം - കൃഷ്ണൻകുട്ടി
- വരികൾ - വയലാർ രാമവർമ്മ
- സംഗീതം - ജി ദേവരാജൻ
ഈ ചിത്രത്തിലെ ഗാനങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.