From Wikipedia, the free encyclopedia
മലയാളചലച്ചിത്രരംഗത്തെ ഒരു ഛായാഗ്രാഹകനായിരുന്നു കെ. രാമചന്ദ്രബാബു. 125-ലേറെ മലയാളചലച്ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവ്വഹിച്ച അദ്ദേഹം തമിഴ്, തെലുഗു, ഹിന്ദി, അറബി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.[1] നിരവധി ഡോക്യുമെന്ററികളുടെയും പരസ്യചിത്രങ്ങളുടെയും ഛായാഗ്രഹണവും നിർവ്വഹിച്ച അദ്ദേഹത്തിന് നാലു തവണ മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചിട്ടുണ്ട്. 2019 ഡിസംബർ 21-ന് ഹൃദയാഘാതം മൂലം അദ്ദേഹം അന്തരിച്ചു.
രാമചന്ദ്രബാബു | |
---|---|
ജനനം | കെ രാമചന്ദ്രബാബു ഡിസംബർ 15, 1947 |
മരണം | 21 ഡിസംബർ 2019 72) | (പ്രായം
ദേശീയത | ഇന്ത്യൻ |
കലാലയം | ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, പൂന |
തൊഴിൽ | ചലച്ചിത്ര ഛായാഗ്രാഹകൻ |
സജീവ കാലം | 1971–2019 |
സ്ഥാനപ്പേര് | ഐ.എസ്.സി. |
ജീവിതപങ്കാളി(കൾ) | കെ. ലതികാറാണി |
കുട്ടികൾ | അഭിഷേക് ആർ. ബാബു അഭിലാഷ് ആർ. ബാബു |
മാതാപിതാക്ക(ൾ) | കെ.പി. കുഞ്ഞൻ പിള്ള പി.കെ പത്മിനി |
ബന്ധുക്കൾ | രവി. കെ. ചന്ദ്രൻ |
പുരസ്കാരങ്ങൾ | കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം – 4 തവണ |
വെബ്സൈറ്റ് | www |
തമിഴ് നാട്ടിലെ ചെങ്കൽപ്പട്ട് ജില്ലയിലെ മധുരാന്തകത്തിൽ 1947 ഡിസംബർ 15-നാണ് കെ.പി. കുഞ്ഞൻ പിള്ള-പി.കെ പത്മിനിദമ്പതികളുടെ പുത്രനായി രാമചന്ദ്രബാബു ജനിച്ചത്. ലതികാറാണി ആണ് ഭാര്യ, സോഫ്റ്റ് വെയർ എഞ്ചിനീർ മാരായ അഭിഷേക്, അഭിലാഷ് എന്നിവർ മക്കളാണ്. പ്രശസ്ത ഛായാഗ്രാഹകൻ രവി. കെ. ചന്ദ്രൻ സഹോദരനാണ്. അഡ്വ. രാജേന്ദ്രബാബു,(ചെന്നൈ), ശശിധരൻ, യതീന്ദ്രസ്റ്റാലിൻ,ഇന്ദ്രാ സുകുമാരൻ, ചന്ദ്രകല ആർ എസ് കുമാർ, അരുൺ കുമാർ എന്നിവർ കൂടപ്പിറപ്പുകളാണ്.[2] 1966-ൽ മദ്രാസ് ലൊയോള കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ഛായാഗ്രഹണം പഠിക്കുന്നതിനായി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്കു പോയി. അവിടെവച്ച് പിൽക്കാലത്ത് സംവിധായകരായി മാറിയ ബാലു മഹേന്ദ്ര, ജോൺ എബ്രഹാം, കെ.ജി. ജോർജ്ജ് എന്നിവരുമായി അദ്ദേഹം സൗഹൃദത്തിലായി.[3] 1971-ൽ ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി.
കോഴ്സ് പൂർത്തിയാക്കുന്നതിനു മുൻപു തന്നെ 1972-ൽ പുറത്തിറങ്ങിയ വിദ്യാർത്ഥികളേ ഇതിലേ ഇതിലേ എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചു.[4] ജോൺ എബ്രഹാമിന്റെയും തിരക്കഥാകൃത്തായ എം. ആസാദിന്റെയും ആദ്യചിത്രം കൂടിയായിരുന്നു അത്. നിർമ്മാല്യം (1973), സ്വപ്നാടനം (1976) എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചതോടെ അദ്ദേഹം ചലച്ചിത്രരംഗത്ത് ഛായാഗ്രാഹകനായി ശ്രദ്ധിക്കപ്പെട്ടു. യഥാക്രമം എം.ടി. വാസുദേവൻ നായർ, കെ.ജി. ജോർജ്ജ് എന്നിവരുടെ ആദ്യ സംവിധാനസംരംഭങ്ങളായിരുന്നു ഇവ.
രാമു കാര്യാട്ട് സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ ദ്വീപ് ആണ് രാമചന്ദ്രബാബുവിന്റെ ആദ്യ ബഹുവർണ്ണചിത്രം (ഈസ്റ്റ്മാൻ കളർ). ഈ ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹനകനുള്ള ആദ്യ സംസ്ഥാന ചലച്ചിത്രപുരസ്കാരം അദ്ദേഹം നേടി. ഭരതൻ സംവിധാനം ചെയ്ത രതിനിർവേദം (1978), ചാമരം (1980), ഹരിഹരൻ സംവിധാനം ചെയ്ത ഒരു വടക്കൻ വീരഗാഥ എന്നീ ചിത്രങ്ങളിലൂടെ മൂന്നു തവണ കൂടി സംസ്ഥാന പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
ഛായാഗ്രഹണത്തിലെ സാങ്കേതിക പുരോഗതികൾ മലയാളസിനിമയിലേക്കു കൊണ്ടുവരുന്നതിൽ രാമചന്ദ്രബാബു ഒരു മുഖ്യപങ്കു വഹിച്ചു. ദക്ഷിണേന്ത്യയിൽ ചിത്രീകരിച്ച ആദ്യ സിനിമാസ്കോപ് ചലച്ചിത്രമായ അലാവുദീനും അത്ഭുതവിളക്കും (1979) എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് രാമചന്ദ്രബാബുവാണ്. ഐ.വി. ശശി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കമലഹാസൻ, രജനികാന്ത്, ജയഭാരതി തുടങ്ങിയ പ്രമുഖതാരങ്ങൾ അഭിനയിച്ചുവെങ്കിലും ചിത്രത്തിന്റെ റിലീസ് വൈകി. മറ്റൊരു സിനിമാസ്കോപ് ചിത്രമായ തച്ചോളി അമ്പു (1978) അതിനേക്കാൾ മുൻപ് പുറത്തിറങ്ങുകയും ദക്ഷിണേന്ത്യയിലെ ആദ്യ സിനിമാസ്കോപ് ചിത്രമെന്ന ഖ്യാതി പ്രസ്തുത ചിത്രം സ്വന്തമാക്കുകയും ചെയ്തു.[4][5] മലയാളത്തിലെ ആദ്യ 70mm ചലച്ചിത്രമായ പടയോട്ടത്തിന്റെ (1982) ഛായാഗ്രാഹകനും രാമചന്ദ്രബാബുവാണ്. തച്ചോളി അമ്പുവിന്റെ നിർമ്മാതാക്കളായ നവോദയ നിർമ്മിച്ച് ജിജോ പുന്നൂസ് സംവിധാനം ചെയ്ത ഈ ചിത്രം സിനിമാസ്കോപ്പിൽ ചിത്രീകരിച്ച ശേഷം സാങ്കേതികവിദ്യയുടെ സഹായത്താൽ 70mm-ലേക്ക് മാറ്റുകയായിരുന്നു.[6]
നം. | വർഷം | ഭാഷ | ചലച്ചിത്രം | സംവിധായകൻ |
---|---|---|---|---|
1 | 1972 | മലയാളം | വിദ്യാർഥികളെ ഇതിലെ ഇതിലെ | ജോൺ എബ്രഹാം |
2 | 1973 | മലയാളം | റാഗിംഗ് | എൻ.എൻ. പിഷാരടി |
3 | 1973 | മലയാളം | മനസ്സ് | ഹമീദ് കാക്കരശ്ശേരി |
4 | 1973 | മലയാളം | നിർമ്മാല്യം | എം.ടി. വാസുദേവൻ നായർ |
5 | 1976 | മലയാളം | അഗ്നിപുഷ്പം | ജേസി |
6 | 1976 | മലയാളം | സൃഷ്ടി | കെ.ടി. മുഹമ്മദ് |
7 | 1976 | മലയാളം | സ്വപ്നടാനം | കെ.ജി. ജോർജ്ജ് |
8 | 1976 | മലയാളം | രാജാങ്കണം | ജേസി |
9 | 1977 | മലയാളം | ദ്വീപ് | രാമു കാര്യാട്ട് |
10 | 1977 | മലയാളം | അമ്മേ അനുപമേ | കെ.എസ്. സേതുമാധവൻ |
11 | 1977 | മലയാളം | വീട് ഒരു സ്വർഗ്ഗം | ജേസി |
12 | 1977 | മലയാളം | ഇതാ ഇവിടെ വരെ | ഐ.വി. ശശി |
13 | 1977 | മലയാളം | സ്നേഹ യമുന | ബൽത്താസർ |
14 | 1977 | തെലുഗു | തൊലിരേയി ഗഡിചിന്തി | കെ.എസ്. രാമ റെഡ്ഡി |
15 | 1977 | മലയാളം | രണ്ട് ലോകം | ജെ. ശശികുമാർ |
16 | 1978 | മലയാളം | രതിനിർവേദം | ഭരതൻ |
17 | 1977 | തമിഴ് | അഗ്രഹാരത്തിൽ കഴുതൈ | ജോൺ എബ്രഹാം |
18 | 1978 | മലയാളം | ഏകാകിനി | ജി.എസ്. പണിക്കർ |
19 | 1978 | മലയാളം | വാടകയ്ക്കൊരു ഹൃദയം | ഐ.വി. ശശി |
20 | 1978 | മലയാളം | ഓണപ്പുടവ | കെ.ജി. ജോർജ്ജ് |
21 | 1978 | മലയാളം | മണ്ണ് | കെ.ജി. ജോർജ്ജ് |
22 | 1978 | മലയാളം | ബന്ധനം | എം.ടി. വാസുദേവൻ നായർ |
23 | 1978 | മലയാളം | ഉദയം കിഴക്കു തന്നെ | പി.എൻ. മേനോൻ |
24 | 1978 | മലയാളം | നക്ഷത്രങ്ങളേ കാവൽ | കെ.എസ്. സേതുമാധവൻ |
25 | 1979 | മലയാളം | അലാവുദ്ദീനും അത്ഭുതവിളക്കും | ഐ.വി. ശശി |
26 | 1979 | തമിഴ് | അലാവുദീനും അർപുതവിളക്കും | ഐ.വി. ശശി |
27 | 1979 | തമിഴ് | ഒരേയ് വാനം ഒരേയ് ഭൂമി | ഐ.വി. ശശി |
28 | 1979 | തമിഴ് | ദേവതൈ | പി.എൻ. മേനോൻ |
29 | 1979 | മലയാളം | ഏഴാം കടലിൻ അക്കരെ | ഐ.വി. ശശി |
30 | 1980 | മലയാളം | വിൽക്കാനുണ്ട് സ്വപ്നങ്ങൾ | എം. ആസാദ് |
31 | 1980 | മലയാളം | കാന്തവലയം | ഐ.വി. ശശി |
32 | 1980 | മലയാളം | ചാമരം | ഭരതൻ |
33 | 1980 | മലയാളം | ശിശിരത്തിൽ ഒരു വസന്തം | കേയാർ |
34 | 1980 | ഹിന്ദി | പഠിത | ഐ.വി. ശശി |
35 | 1980 | മലയാളം | മേള | കെ.ജി. ജോർജ്ജ് |
36 | 1980 | തമിഴ് | സാവിത്രി | ഭരതൻ |
37 | 1981 | മലയാളം | നിദ്ര | ഭരതൻ |
38 | 1981 | മലയാളം | മണിയൻ പിള്ള അഥവാ മണിയൻ പിള്ള | ബാലചന്ദ്രമേനോൻ |
39 | 1981 | മലയാളം | കോലങ്ങൾ | കെ.ജി. ജോർജ്ജ് |
40 | 1982 | മലയാളം | യവനിക | കെ.ജി. ജോർജ്ജ് |
41 | 1982 | മലയാളം | പാളങ്ങൾ | ഭരതൻ |
42 | 1982 | മലയാളം | ആലോലം | മോഹൻ |
43 | 1982 | മലയാളം | പടയോട്ടം | ജിജോ പുന്നൂസ് |
44 | 1982 | മലയാളം | മർമ്മരം | ഭരതൻ |
45 | 1982 | മലയാളം | വാരിക്കുഴി | എം.ടി. വാസുദേവൻ നായർ |
46 | 1982 | മലയാളം | ഇന്നല്ലെങ്കിൽ നാളെ | ഐ.വി. ശശി |
47 | 1983 | മലയാളം | സന്ധ്യയ്ക്കു വിരിഞ്ഞ പൂവ് | പി.ജി. വിശ്വംഭരൻ |
48 | 1983 | മലയാളം | ഈറ്റില്ലം | ഫാസിൽ |
49 | 1983 | മലയാളം | പിൻനിലാവ് | പി.ജി. വിശ്വംഭരൻ |
50 | 1983 | മലയാളം | സാഗരം ശാന്തം | പി.ജി. വിശ്വംഭരൻ |
51 | 1983 | മലയാളം | മറക്കില്ലൊരിക്കലും | ഫാസിൽ |
52 | 1983 | മലയാളം | ഒന്നു ചിരിക്കൂ | പി.ജി. വിശ്വംഭരൻ |
53 | 1984 | മലയാളം | ഒന്നാണു നമ്മൾ | പി.ജി. വിശ്വംഭരൻ |
54 | 1984 | മലയാളം | ആദാമിന്റെ വാരിയെല്ല് | കെ.ജി. ജോർജ്ജ് |
55 | 1984 | മലയാളം | ഉണരൂ | മണിരത്നം |
56 | 1984 | മലയാളം | ഒരു കൊച്ചു കഥ ആരും പറയാത്ത കഥ | പി.ജി. വിശ്വംഭരൻ |
57 | 1985 | മലയാളം | വെള്ളരിക്കാപ്പട്ടണം | തോമസ് ബെർളി |
58 | 1985 | തമിഴ് | പാടും വാനമ്പാടി | ജയകുമാർ |
59 | 1985 | തമിഴ് | പകൽ നിലാവ് | മണിരത്നം |
60 | 1985 | മലയാളം | ഇവിടെ ഈ തീരത്ത് | പി.ജി. വിശ്വംഭരൻ |
61 | 1985 | മലയാളം | ഈ ലോകം ഇവിടെ കുറെ മനുഷ്യർ | പി.ജി. വിശ്വംഭരൻ |
62 | 1985 | മലയാളം | ദൈവത്തെയോർത്ത് | ആർ. ഗോപി |
63 | 1986 | മലയാളം | ഇതിലെ ഇനിയും വരൂ | പി.ജി. വിശ്വംഭരൻ |
64 | 1986 | തമിഴ് | മന്ദിര പുന്നഗൈ | തമിഴ് അഴകൻ |
65 | 1986 | മലയാളം | എന്ന് നാഥന്റെ നിമ്മി | സാജൻ |
66 | 1988 | മലയാളം | അച്ചുവേട്ടന്റെ വീട് | ബാലചന്ദ്രമേനോൻ |
67 | 1988 | മലയാളം | കനകാംബരങ്ങൾ | എൻ. ശങ്കരൻനായർ |
68 | 1988 | മലയാളം | പുരവൃത്തം | ലെനിൻ രാജേന്ദ്രൻ |
69 | 1988 | മലയാളം | ഊഴം | ഹരികുമാർ |
70 | 1988 | മലയാളം | മറ്റൊരാൾ | കെ.ജി. ജോർജ്ജ് |
71 | 1989 | തമിഴ് | കാതൽ ഏനും നദിയിനിലെ | എം.കെ.ഐ. സുകുമാരൻ |
72 | 1989 | മലയാളം | ഒരു വടക്കൻ വീരഗാഥ | ഹരിഹരൻ |
73 | 1989 | മലയാളം | ഉത്തരം | പവിത്രൻ |
74 | 1989 | മലയാളം | അശോകന്റെ അശ്വതിക്കുട്ടിക്ക് | വിജയൻ കാരോട്ട് |
75 | 1990 | മലയാളം | ബ്രഹ്മരക്ഷസ്സ് | വിജയൻ കാരോട്ട് |
76 | 1990 | മലയാളം | ഈ കണ്ണിക്കൂടി | കെ.ജി. ജോർജ്ജ് |
77 | 1990 | മലയാളം | രാധാമാധവം | സുരേഷ് ഉണ്ണിത്താൻ |
78 | 1991 | മലയാളം | മന്മഥശരങ്ങൾ | ബേബി |
79 | 1991 | മലയാളം | മുഖചിത്രം | സുരേഷ് ഉണ്ണിത്താൻ |
80 | 1991 | മലയാളം | കടിഞ്ഞൂൽ കല്യാണം | രാജസേനൻ |
81 | 1991 | മലയാളം | നീലഗിരി | ഐ.വി. ശശി |
82 | 1991 | മലയാളം | ഇരിക്കൂ എം.ഡി. അകത്തുണ്ട് | പി.ജി. വിശ്വംഭരൻ |
83 | 1992 | മലയാളം | ആധാരം | ജോർജ്ജ് കിത്തു |
84 | 1992 | മലയാളം | പൊന്നുരുക്കും പക്ഷി | വൈശാഖൻ |
85 | 1992 | മലയാളം | എന്റെ പൊന്നുതമ്പുരാൻ | എ.ടി. അബു |
86 | 1992 | മലയാളം | മുഖമുദ്ര | അലി അക്ബർ |
87 | 1992 | മലയാളം | ഫസ്റ്റ് ബെൽ | പി.ജി. വിശ്വംഭരൻ |
88 | 1992 | മലയാളം | സവിധം | ജോർജ്ജ് കിത്തു |
89 | 1992 | മലയാളം | സൂര്യഗായത്രി | അനിൽ |
90 | 1993 | മലയാളം | വെങ്കലം | ഭരതൻ |
91 | 1993 | മലയാളം | ആലവട്ടം | രാജു അംബരൻ |
92 | 1993 | മലയാളം | പ്രവാചകൻ | പി.ജി. വിശ്വംഭരൻ |
93 | 1993 | മലയാളം | ഗസൽ | കമൽ |
94 | 1993 | മലയാളം | ബന്ധുക്കൾ ശത്രുക്കൾ | ശ്രീകാരൻ തമ്പി |
95 | 1993 | മലയാളം | ഭൂമിഗീതം | കമൽ |
96 | 1994 | മലയാളം | കുടുംബവിശേഷം | അനിൽ ബാബു |
97 | 1994 | മലയാളം | നന്ദിനി ഓപ്പോൾ | മോഹൻ കുപ്ലേരി |
98 | 1994 | മലയാളം | ഗമനം | ശ്രീപ്രകാശ് |
99 | 1995 | മലയാളം | സർഗ്ഗവസന്തം | അനിൽ ദാസ് |
100 | 1995 | മലയാളം | സമുദായം | അമ്പിളി |
101 | 1995 | മലയാളം | തോവാളപ്പൂക്കൾ | സുരേഷ് ഉണ്ണിത്താൻ |
102 | 1996 | മലയാളം | സല്ലാപം | സുന്ദർദാസ് |
103 | 1996 | മലയാളം | ഹാർബർ | അനിൽ ബാബു |
104 | 1996 | മലയാളം | കുങ്കുമച്ചെപ്പ് | തുളസീദാസ് |
105 | 1997 | മലയാളം | കുടമാറ്റം | സുന്ദർദാസ് |
106 | 1997 | മലയാളം | കാരുണ്യം | ലോഹിതദാസ് |
107 | 1997 | മലയാളം | ഋഷ്യശൃംഗൻ | സുരേഷ് ഉണ്ണിത്താൻ |
108 | 1998 | മലയാളം | കന്മദം | ലോഹിതദാസ് |
109 | 1998 | മലയാളം | ഇലവങ്കോടുദേശം | കെ.ജി. ജോർജ്ജ് |
110 | 1999 | മലയാളം | ആകാശഗംഗ | വിനയൻ |
111 | 1999 | മലയാളം | സാഫല്യം | ജി.എസ്. വിജയൻ |
112 | 1999 | മലയാളം | ഇംഗ്ലീഷ് മീഡിയം | പ്രദീപ് ചോക്ലി |
113 | 2000 | മലയാളം | വർണ്ണക്കാഴ്ചകൾ | സുന്ദർദാസ് |
114 | 2002 | മലയാളം | പുത്തൂരംപുത്രി ഉണ്ണിയാർച്ച | പി.ജി. വിശ്വംഭരൻ |
115 | 2002 | മലയാളം | നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി | രാജസേനൻ |
116 | 2003 | ഇംഗ്ലീഷ് | ബിയോണ്ട് ദ സോൾ | രാജീവ് അഞ്ചൽ |
117 | 2003 | മലയാളം | സ്വപ്നം കൊണ്ട് തൂലഭരം | രാജസേനൻ |
118 | 2004 | മലയാളം | കണ്ണിനും കണ്ണാടിക്കും | സുന്ദർദാസ് |
119 | 2004 | മലയാളം | അഗ്നിനക്ഷത്രം | കരീം |
120 | 2005 | മലയാളം | കല്യാണക്കുറിമാനം | ഉദയകുമാർ |
121 | 2005 | മലയാളം | ഉടയോൻ | ഭദ്രൻ |
122 | 2005 | മലയാളം | മയൂഖം | ഹരിഹരൻ |
123 | 2006 | അറബി | അൽ ബൂം | ഖാലിദ് അൽ സദ്ജാലി |
124 | 2007 | മലയാളം | ഭരതൻ | അനിൽ ദാസ് |
125 | 2008 | മലയാളം | മിഴികൾ സാക്ഷി | അശോക് ആർ. നാഥ് |
126 | 2008 | ഇംഗ്ലീഷ് | പകൽ നക്ഷത്രങ്ങൾ | മാർക്ക് റേറ്ററിംഗ് |
127 | 2008 | മലയാളം | യുഗപുരുഷൻ | രാജീവ് നാഥ് |
128 | 2010 | മലയാളം | കടാക്ഷം | ആർ. സുകുമാരൻ |
129 | 2010 | മലയാളം | ഇങ്ങനെയും ഒരാൾ | ശശി പറവൂർ |
130 | 2010 | മലയാളം | പൈറേറ്റ്സ് ബ്ലഡ് | കബീർ റാവുത്തർ |
131 | 2011 | മലയാളം | വെൺശംഖുപോൽ | അശോക് ആർ. നാഥ് |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.