Remove ads
മലയാള ഭാഷയുടെ അക്ഷരങ്ങൾ From Wikipedia, the free encyclopedia
മലയാളഭാഷ എഴുതുന്നതിനായി ഉപയോഗിക്കുന്ന തനത് ഭാഷാ ലിപിയാണ് മലയാളം അക്ഷരമാല. മലയാളം അക്ഷരമാലയെ മറ്റ് ദ്രാവിഡ ഭാഷകളിലെ പോലെതന്നെ സംസ്‌കൃത ശൈലീഘടന അടിസ്ഥാനത്തിൽ സ്വരാക്ഷരങ്ങളെന്നും വ്യഞ്ജനാക്ഷരങ്ങളെന്നും പൊതുവെ രണ്ടു വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു.[2] ഇവയ്ക്ക് പുറമെ ചില്ലക്ഷരങ്ങളെന്നും കൂട്ടക്ഷരങ്ങളെന്നും വിളിക്കപ്പെടുന്ന വിഭാഗത്തിലെ അക്ഷരങ്ങളും മലയാളം ഭാഷ എഴുതുന്നതിനായി ഉപയോഗിക്കുന്നുണ്ട്.
കോഴഞ്ഞ്
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
മൊത്തം ഭാരത ഭാഷകളിൽ തന്നെയും ഏറ്റവും കൂടുതൽ വർണ്ണാക്ഷരങ്ങൾ നിലകൊള്ളുന്നതും ഉച്ചാരണത്തിൽ അതിരുറ്റ കുരൽപ്പാഷണശേഷി വേണ്ടിയതുമായ അക്ഷരങ്ങളാണ് മലയാളം ഭാഷയിലുള്ളത്. അന്യഭാഷ്യാ സംസാരകർക്ക് മലയാളികൾക്ക് തുല്യമായ് അക്ഷരങ്ങൾ ഉച്ചരിക്കുന്നത് വളരെ ക്ലേശകരമാണ്.
സംസ്കൃത അക്ഷരമാലയിലും തമിഴ് അക്ഷരമാലയിലും സ്ഥിതി നിതാനം ചെയ്യുന്നതും അവയിൽ പരസ്പരം നിഴലിക്കാത്തതുമായ എല്ലാത്തരം അക്ഷരങ്ങളും മലയാളം ഭാഷയിൽ നിലകൊള്ളുന്നുണ്ട്.[3] ഗിന്നസ് പുസ്തക ബഹുമതി കയ്യാളുന്ന ഖമർ ഭാഷയെക്കാൾ അക്ഷരങ്ങൾ കൂട്ടക്ഷരങ്ങളും ചേർന്ന് മലയാളം ഭാഷയിൽ നിലനിൽക്കുന്നുണ്ട്.[4][5]
മറ്റൊരു കുരലിന്റെയോ സ്വരത്തിന്റെയോ സഹായമോ കൂട്ടുചേരലോ കൂടാതെ സ്വയമേ ഉച്ചരിക്കുവാൻ കഴിയുന്ന ശബ്ദ വർണ്ണങ്ങളെ സ്വരങ്ങൾ എന്ന് വിളിക്കുന്നു. സംസ്കൃത വ്യാകരണ അടിപ്പടയിൽ സ്വരങ്ങളെ ക്രമപ്രകാരം എഴുത്തു കുറികളായി ചിട്ടയിൽ അക്ഷര രൂപങ്ങളാക്കി അടുക്കി വച്ചിരിക്കുന്ന മാതിരിയെ സ്വരാക്ഷരങ്ങൾ എന്ന് വിളിക്കുന്നു. വ്യഞ്ജന അക്ഷരങ്ങളുടെ ഇഴുകിച്ചേരൽ സ്വരങ്ങൾ ഉച്ചരിക്കുവാൻ ആവശ്യമില്ല.
അ | ആ | |
ഇ | ഈ | |
ഉ | ഊ | |
ഋ | ൠ | |
ഌ | ൡ | |
എ് | ഏ് | |
എ | ഏ | ഐ |
ഒ | ഓ | ഔ |
അം | അഃ | അ് |
മലയാളം ഭാഷയിൽ 18 സ്വരം അക്ഷരങ്ങൾ ഉണ്ടെങ്കിലും ഋ,ഌ അക്ഷരങ്ങളുടെ ദീർഘങ്ങൾ പുരാതന സംസ്കൃത ഗ്രന്ഥങ്ങൾ എഴുതുവാൻ മാത്രമാണ് ഉപയോഗിച്ചിരുന്നത് ഇവ എഴുത്തു ഭാഷയിൽ പ്രത്യക്ഷത്തിൽ ഉപയോഗം ചെയ്യുന്നില്ല എന്നതിനാൽ അവയെ നീക്കം ചെയ്തുകൊണ്ട് സ്വരങ്ങളെ 16 അക്ഷരങ്ങളായെ കണക്കാക്കുന്നുള്ളൂ.
കൂടാതെ സംവൃത സ്വരത്തെ കുറിക്കുവാൻ മലയാളം അക്ഷരമാലയിൽ തനി അക്ഷരങ്ങൾ ഉപയോഗിക്കുന്നുമില്ല. ചന്ദ്രക്കല കുറിയാണ് നിലവിൽ സംവൃത ചിഹ്നമായി കുറിക്കുന്നത്.
അ് എന്ന സംവൃത സ്വര ഉച്ചാരണം മലയാളം ഭാഷയിൽ ഉടനീളം മുഴങ്ങുന്നുണ്ടെങ്കിലും വാക്കുകളുടെ ആദിയിൽ സംവൃതം വരുന്നില്ല എന്നതിനാൽ അതിനു മറ്റ് സ്വര അക്ഷരങ്ങളെ പോലെ അക്ഷര രൂപം ഇല്ല. വാക്കുകൾക്ക് ഇടയിലും ഒടുവിലും മാത്രം വരുന്നതിനാൽ ചന്ദ്രക്കല ചിഹ്നം ഉപയോഗിച്ച് മാത്രം സംവൃതം എഴുതി പോരുന്നു.
വ്യഞ്ജനാക്ഷരങ്ങൾക്ക് ഒപ്പം സ്വരം ചേരുമ്പോൾ സ്വരം അക്ഷരങ്ങൾ ഉപയോഗിക്കുന്നതിനു പകരമായി മലയാളം ഭാഷയിൽ സ്വര ചിഹ്നങ്ങൾ ഉപയോഗിക്കുന്നു.
അക്ഷരം | ചിഹ്നം | ഉപയോഗം |
---|---|---|
സംവ്രതം | ു ̑ | ൿ |
സംവൃതം | ് | ക് |
അ | ക | |
ആ | ാ | കാ |
ഇ | ി | കി |
ഈ | ീ | കീ |
ഉ | ു | കു |
ഊ | ൂ | കൂ |
ഋ | ൃ | കൃ |
ൠ | ൄ | കൄ |
ഌ | ൢ | കൢ |
ൡ | ൣ | കൣ |
എ | െ | കെ |
ഏ | േ | കേ |
ഐ | ൈ | കൈ |
ഒ | ൊ | കൊ |
ഓ | ോ | കോ |
ഔ | ൗ | കൗ |
അം | ം | കം |
അഃ | ഃ | കഃ |
യ | ്യ | ക്യ |
ര | ്ര | ക്ര |
വ | ്വ | ക്വ |
ല | ல | ക്ല |
മലയാളം ഭാഷയിലെ സ്വരാക്ഷരങ്ങൾ ഒഴിച്ച് ഓരോ അക്ഷരങ്ങൾക്കും ഇത്തരത്തിൽ 22 തരം ചിഹ്നങ്ങൾ കൂട്ടിയിണക്കി 24 അക്ഷരഭേദങ്ങൾ നിർമിക്കുവാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ 70 ഓളം അക്ഷരങ്ങളുടെ 23 തര അക്ഷര രൂപങ്ങൾ എഴുതുവാൻ സാധിക്കുന്നതാണ്.
ഉദാ:ച്,ച,ചാ,ചാ,ചി,ചീ,ചു,ചൂ,ചൃ,ചൄ,ചൢ,ചൣ,ചെ,ചേ,ചൈ, ചൊ,ചോ,ചൗ,ചം,ചഃ,ചഽ, ച്യ, ച്യ,ച്ല,ച്വ,
സ്വയം ഉച്ചാരണം കഠിനമായതിനാൽ സ്വരം അക്ഷരങ്ങളുടെ സഹായത്തോട് കൂടി ഉച്ചാരണം ചെയ്യുന്ന വർണ്ണ ശബ്ദ അക്ഷരങ്ങളാണ് വ്യഞ്ജനാക്ഷരങ്ങൾ എന്നു പറയുന്നത്.
സ്വരവ്യഞ്ജനമധ്യമങ്ങൾ | യ | ര | ല | വ |
ഊഷ്മാക്കൾ | ശ | ഷ | സ |
ഘോഷി | ഹ |
ദ്രാവിഡമധ്യമം | ള | ഴ | റ |
ആംഗലേയമധ്യമം | ܦܘ | ஸ |
ആംഗലേയ ഭാഷാ അക്ഷരമാലയിൽ നിന്നും കടന്നുവന്ന പ്രത്യേകതരം ഉച്ചാരണത്തോടു കൂടിയ വർണ്ണങ്ങളാണ് ആംഗലേയ മധ്യമങ്ങൾ. നവ മലയാളം ഭാഷയിൽ തത്ഭവ തത്സമ വാക്കുകൾ എഴുതുന്നതിന് ഇവയെ പൊതുവായും ഉപയോഗിക്കുന്നു. കൂടാതെ ലക്ഷദീപിലെ മലയാളം ഭാഷയിൽ "പ" എന്ന വർണ്ണം നിലനിൽക്കുന്നില്ല, പ എന്ന വർണത്തിനു ബദലായി "ܦܘ" എന്ന വർണ്ണമാണ് ഉച്ചരിക്കപ്പെടുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.[അവലംബം ആവശ്യമാണ്]
ആംഗലേയമധ്യമം | വർണ്ണം |
---|---|
ܦܘ | Fa |
ஸ | Za |
ആംഗലേയ മധ്യമങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനായ് ആംഗലേയ മധ്യമങ്ങൾ☜ എന്ന താൾ സന്ദർശിക്കുക.
ഒന്നോ അതിലധികമോ വ്യഞ്ജന വർണ്ണങ്ങൾ കൂട്ടിച്ചേർത്തെഴുതുന്നവയാണ് കൂട്ടക്ഷരങ്ങൾ എന്നു പറയുന്നത്. വ്യഞ്ജനാക്ഷരങ്ങളുടെ വർഗങ്ങളുടെയോ വർണ്ണങ്ങളുടേയോ ഇരട്ടിപ്പിലൂടെയും കൂട്ടക്ഷരങ്ങൾ ഉണ്ടാവുന്നുണ്ട്. ഒന്നിലധികം വർണ്ണങ്ങൾ കൂടിച്ചേരുന്നതിൻ്റെ ഫലമായുണ്ടാകുന്ന അക്ഷരങ്ങളെ ഇപ്രകാരം കൂട്ടക്ഷരം എന്ന് പറയുന്നു.
ഖരാദി | മൃദാദി | പഞ്ചാദി | മധ്യമാദി | ഊഷ്മാദി |
---|---|---|---|---|
ക്ക | ഗ്ഗ | ങ്ങ | യ്യ | സ്സ |
ച്ച | ജ്ജ | ഞ്ഞ | ര്ര | ശ്ശ |
ട്ട | ഡ്ഡ | ണ്ണ | ല്ല | |
ത്ത | ദ്ദ | ന്ന | വ്വ | |
പ്പ | ബ്ബ | മ്മ | ള്ള |
തുടങ്ങിയ 15 അക്ഷരങ്ങളും, കൂടാതെ താഴെ ചേർത്തിരിക്കുന്ന 20 അക്ഷരങ്ങളുമാണ്.
ഏകതരം | ദ്വയതരം | ത്രയതരം | ചതുർതരം |
---|---|---|---|
ക്ഷ | ശ്ച | ജ്ഞ | ന്ഥ |
സ്ഥ | ത്ഥ | ത്സ | സ്റ്റ |
ത്ഭ | ന്ധ | ദ്ധ | ന്റ |
ക്ത | ല്പ | ത്ര | ന്ര |
ത്ന | ഗ്ദ | ച്ഛ | ന്റെ |
ഒട്ടുമിക്ക അക്ഷരങ്ങളുടെയും കൃത്യമായ രൂപം ദർശിക്കുന്നതിനായി നവീനമായ സർവ്വക്ഷരസഹിത ആവശ്യമാണ്[1].മലയാളം ഭാഷയിലെ കൂട്ടക്ഷരങ്ങളെ കുറിച്ച് കൂടുതൽ വെക്തമായി അറിയുന്നതിനായി കൂട്ടക്ഷരം എന്ന താളുകൂടി സന്ദർശിക്കുക📎.
സ്വരസഹായം കൂടാതെ സ്വയം ഉച്ചരിക്കുവാൻ കഴിവുള്ള വ്യഞ്ജനങ്ങളാണ് ചില്ലുകൾ എന്ന് പറയുന്നത്.
ൾ | ൽ | ൻ | ർ | ൺ | ൿ | ൔ | ൕ | ൖ |
മലയാളത്തിലെ വ്യഞ്ജനാക്ഷരങ്ങൾ ഉച്ചരിക്കുമ്പോൾ പൂർവ്വഭാഗത്ത് സ്വരശബ്ദം ഉത്പാദിപ്പിക്കുന്നുണ്ട്. ഈ സ്വരശബ്ദത്തെ ഒഴിവാക്കി വ്യഞ്ജനം ഉച്ചരിച്ചാൽ ചില്ലിന്റെ സ്വഭാവമായി എന്നു വ്യാഖ്യാനിക്കാം. അനുസ്വാരവും (ം) ചില്ലുതന്നെ. അനുസ്വാരത്തിനു 'മ' കാരത്തിനോടും വിസർഗത്തിനു (ഃ)'ഹ' കാരത്തിനോടും സാമ്യമുണ്ട്. ചന്ദ്രക്കല '്' ശുദ്ധ വ്യഞ്ജനത്തെ സൂചിപ്പിക്കുന്നു. ആ നിലയ്ക്ക് സ്വന്തമായി അക്ഷര രൂപമുള്ള മേലെഴുതിയ ചില്ലുകൾ കൂടാതെ ഇതരവ്യഞ്ജനാക്ഷരങ്ങളും ചില സന്ദർഭങ്ങളിൽ പ്രത്യേക ഉച്ചാരണസമയത്ത് ചില്ലുണ്ടാക്കാറുണ്ട്. അവയെ പറ്റിയും ചില്ലക്ഷരങ്ങളെക്കുറിച്ചും കൂടുതൽ അറിയുന്നതിനായ് ചില്ലക്ഷരം☞ എന്ന താൾ സന്ദർശിക്കുക.
ആശയം ഗ്രഹിക്കുന്നത് ലളിതമാക്കുവാൻ ഉപയോഗിക്കുന്ന അടയാളങ്ങളെയും വരകളെയും ചിഹ്നങ്ങൾ എന്ന് വിളിക്കുന്നു.
വാക്യഘടനയിൽ ഉണ്ടായേക്കാവുന്ന സംശയം ദൂരീകരിക്കുക എന്നതാണ് ചിഹ്നങ്ങളുടെ പ്രധാന ലക്ഷ്യം. വാക്യത്തെ സന്ദർഭാനുചിതമായി ചിട്ടപ്പെടുത്താൻ ചിഹ്നങ്ങളുടെ ഉപയോഗത്താൽ സാധിക്കുന്നു.
പ്രശ്ലേഷം:തിലൂടെ സ്വപ്നേഽപി എന്നാക്കി സ്വപ്നേഅപി എന്നതിനെ മാറ്റുന്നു. അകാരം ഇതിലൂടെ ലോപിക്കുന്നു എന്നതാണ് ഈ ചിഹ്നത്തിലൂടെ കാണിക്കുന്നത്.
ँ എന്ന ചിഹ്നം ഉപയോഗിക്കുന്നത് ഓം എന്ന ഉച്ചാരണത്തിന് പകരമായാണ്.[അവലംബം ആവശ്യമാണ്]
പൂജ്യം മുതൽ ഒൻപതു വരെയുള്ള എണ്ണത്തെ സൂചിപ്പിക്കാനുള്ള ചിഹ്നങ്ങളാണ് അക്കങ്ങൾ.
ഇന്തോഅറബിയൻ സമ്പ്രദായ 0,1,2,3,4,5,6,7,8,9 ചിഹ്നങ്ങൾ പൊതുവെ എല്ലായിടത്തും ഉപയോഗിക്കുന്നു എങ്കിലും മലയാളം ഭാഷയിലും തനതായ അക്കങ്ങൾ ഉരുപയോഗത്തിൽ നിലനിന്നിരുന്നു അവയാണ് മുകളിലെ പട്ടികയിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
മലയാളം ഭാഷയിലെ സ്വരാക്ഷരങ്ങളുടെ ഉച്ചാരണം ഇംഗ്ലീഷ്, സംസ്‌കൃതം ഭാഷകളിലെ ലിപി അനുസരിച്ച് എപ്രകാരം ആണ് ഉച്ചരിക്കുന്നത് എന്ന് കാണിച്ചിരിക്കുന്നു.
എഴുതാൻ ഉപയോഗിക്കുന്ന ഭാഷ വരമൊഴി എന്നും, സംഭാഷണത്തിന് ഉപയോഗിക്കുന്ന ഭാഷ വായ്മൊഴി എന്നും അറിയപ്പെടുന്നു.
പൊതുവർഷം പതിനേഴാം നൂറ്റാണ്ടോടുകൂടി ഇന്നു നാം ഉപയോഗിക്കുന്ന മലയാള ലിപി രൂപം പ്രാപിച്ചു എന്നാണ് പല പണ്ഡിതന്മാരുടെയും അഭിപ്രായം. പഴയകാലത്ത് മലയാളത്തിൽ വെട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ എന്നീ ലിപികളാണ് ഉപയോഗിച്ചിരുന്നത്. ഉളി കൊണ്ട് വെട്ടിയെഴുതിയിരുന്നതുകൊണ്ട് വെട്ടെഴുത്ത് എന്ന പേരു സിദ്ധിച്ചു. പിന്നീട് അത് വട്ടെഴുത്ത് എന്നുമായി. കോൽ (എഴുത്താണി,നാരായം) കൊണ്ട് എഴുതി തുടങ്ങിയപ്പോൾ കോലെഴുത്ത് എന്നും വിളിച്ചുതുടങ്ങി. അല്പം ഈഷദ് വ്യത്യാസങ്ങളോടെ മലയാണ്മ ലിപിയും രൂപപ്പെട്ടു. സംസ്കൃത അക്ഷരമാല മലയാളത്തിൽ സ്വീകരിച്ചതോടെ ഗ്രന്ഥാക്ഷരം എന്നറിയപ്പെടുന്ന ലിപി മലയാളത്തിൽ നടപ്പിലായി ഈ ഗ്രന്ഥ ലിപിയുടെ രൂപാന്തരമാണ് ആര്യ എഴുത്ത് എന്ന് കൂടി പേരുള്ള മലയാള ലിപി. ദ്രാവിഡഭാഷാ ഗോത്രത്തിൽപ്പെട്ട ഭാഷയാണ് മലയാളം. ദ്രാവിഡഭാഷയ്ക്ക് മുപ്പത് അക്ഷരങ്ങളേ സ്വന്തമായിട്ടുണ്ടായിരുന്നുള്ളൂ. തമിഴ് ഒഴികെയുള്ള കന്നഡ, തെലുങ്ക് തുളു, മലയാളം എല്ലാം സുപ്രധാന ദ്രാവിഡ ഭാഷകൾക്കും 30ഌ അതികം അക്ഷരങ്ങൾ നിലകൊള്ളുന്നു എന്നതും ശ്രദ്ധേയമാണ്.
18 സ്വരാക്ഷരങ്ങളും (ഇവയിൽ ൠ, ൡ എന്നിങ്ങനെ ഉപയോഗത്തിലില്ലാത്ത ദീർഘസ്വരങ്ങളും ചില്ലിനൊപ്പം എണ്ണുന്ന അനുസ്വാരവിസർഗ്ഗങ്ങളും പെടും) 38 വ്യഞ്ജനങ്ങളും (ഇവയിൽ നയുടെ രണ്ടുച്ചാരണങ്ങളും റ്റയുടെ അർദ്ധഉച്ചാരണവും പെടും) ചേർന്ന് 56 അക്ഷരങ്ങൾ ഉൾപ്പെടുന്ന അക്ഷരമാല രൂപപ്പെട്ടു. ചില്ലക്ഷരങ്ങൾ, കൂട്ടക്ഷരങ്ങൾ, വള്ളിപുള്ളികൾ എല്ലാം കൂടി ആയിരത്തിൽപ്പരം ലിപിരൂപങ്ങൾ (ഗ്ലിഫ്) ഭാഷയിൽ നടപ്പുണ്ടായിരുന്നു. ആധുനിക മലയാള അക്ഷരമാലയുടെ പൂർവ്വരൂപങ്ങളാണ് ഇവയെല്ലാം. 1968-ൽ ശൂരനാട്ട് കുഞ്ഞൻപിള്ള കൺവീനറായി രൂപീകരിച്ച ലിപി പരിഷ്കരണ കമ്മറ്റിയുടെ ശുപാർശസംഗ്രഹം അംഗീകരിച്ച് 1971 ഏപ്രിൽ 15 മുതൽ പുതിയ ലിപി (നൂറിൽ താഴെ ലിപി ) നിലവിൽ വന്നു.
എന്നിവ ആയിരുന്നു ലിപി പരിഷ്കരണ കമ്മറ്റിയുടെ ശുപാർശകൾ.
ൠ, ൡ എന്നീ ദീർഘങ്ങൾ ഭാഷയിൽ പ്രയോഗത്തിലില്ല. 'ഌ' ക്ഌപ്തം എന്ന ഒരു വാക്കിലെ ഉപയോഗിക്കുന്നുള്ളൂ. ആയതിനാൽ ൠ, ൡ, ഌ എന്നിവ ഒഴിവാക്കി മലയാള അക്ഷരമാല പരിഷ്കരിച്ചിട്ടുണ്ട്. ഇങ്ങനെ പുതിയ ലിപി അക്ഷരമാലയിൽ 15 സ്വരാക്ഷരങ്ങളും 36 വ്യഞ്ജനാക്ഷരങ്ങളുമാണ് ഉള്ളത്. മലയാള ഭാഷയിൽ (കമ്പ്യൂട്ടറിനു വേണ്ടി) യൂണീക്കോഡ് നിലവിൽ വന്നതോടുകൂടി നൂറിൽ താഴെ ലിപി ഉപയോഗിച്ച് പഴയ ലിപിയും പുതിയ ലിപിയും ഇപ്പോൾ എഴുതാം എന്നായി. പഴയ 53(൫൩ ) അക്ഷരങ്ങളുടെ കൂടെ ഇപ്പോൾ ഺ (റ്‌റ=റ്റ) എന്ന വ്യഞ്ജനം കൂടി കൂട്ടി ചേർത്ത് ആകെ 54 അക്ഷരങ്ങൾ (16 സ്വരങ്ങളും 38 വ്യഞ്ജനങ്ങളും) ഉണ്ട്.
അർത്ഥ യുക്തങ്ങളായ ശബ്ദങ്ങൾ ഉപയോഗിച്ച് ആശയപ്രകാശനം നടത്തുന്നതിനുള്ള ഉപാധിയാണ് ഭാഷ. ഭാഷ തെറ്റ് കൂടാതെ ഉപയോഗിക്കുന്നതിനുള്ള നിയമത്തെ കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രമാണ് വ്യാകരണം. വർണ്ണവിഭാഗം: ഭാഷ അപഗ്രഥിക്കുമ്പോൾ വാക്യം, വാചകം, പദം, അക്ഷരം, വർണ്ണം എന്നിങ്ങനെ പല ഘടകങ്ങൾ കാണുവാൻ സാധിക്കും. പൂർണമായി അർത്ഥം പ്രതിപാദിക്കുന്ന പദസമൂഹമാണ് വാക്യം(sentence). അർത്ഥപൂർത്തി വരാത്ത പദ സമൂഹത്തെയാണ് വാചകം (phrase) എന്ന് വിളിക്കുന്നത്. ഒറ്റയായിട്ടോ, വ്യഞ്ജനത്തോടു ചേർന്നോ നിൽക്കുന്ന സ്വരമാണ് അക്ഷരം. പിരിക്കാൻ പാടില്ലാത്ത കഴിയാത്ത ഒറ്റയായി നിൽക്കുന്ന ധ്വനിയാണ് വർണ്ണം. അക്ഷരങ്ങൾ അഥവ ശബ്ദങ്ങൾ എഴുതി കാണിക്കുവാൻ ഉപയോഗിക്കുന്ന സാങ്കേതിക രൂപമാണ് ലിപി. സ്വയം ഉച്ചാരണക്ഷമങ്ങളായ വർണ്ണമാണ് സ്വരം (vowel).
മലയാളം അക്ഷരമാല വർണ്ണ അടിസ്ഥാനത്തിൽ ചിട്ടപ്പെടുത്താൻ ശ്രമിക്കുന്നു.
അ | ആ | അം | അഃ |
ഇ | ഈ | യ | ഴ |
ഉ | ഊ | വ | റ്റ |
ഋ | ൠ | ര | റ |
ഌ | ൡ | ല | ള |
ര്ര | റ്ര | ല്ല | ള്ള |
എ | ഏ | ഐ | |
ഒ | ഓ | ഔ | |
ക | ഖ | ഗ | ഘ |
ച | ഛ | ജ | ഝ |
ട | ഠ | ഡ | ഢ |
ത | ഥ | ദ | ധ |
ന | ഩ | ണ | ന്ന |
പ | ഫ | ܦܘ | ഹ |
ബ | ഭ | ബ്ബ | മ്പ |
ങ | ങ്ങ | ഞ | ഞ്ഞ |
ക്ക | ച്ച | ഗ്ഗ | ജ്ജ |
ട്ട | ണ്ട | ഡ്ഡ | ണ്ണ |
ങ്ക | ഞ്ച | ഞ്ജ | ണ്ഡ |
ന്ത | ന്റ | ന്ദ | ന്ധ |
ത്ത | ദ്ദ | പ്പ | മ്മ |
മ | ന്മ | ഗ്മ | ഹ്മ |
ശ | ഷ | സ | ஸ |
ഈ=യീ,ഊ=വൂ,ഋ=റൃ,ഌ=ലൢ മുതലായ അക്ഷരങ്ങൾ തുല്യമായ സാമ്യ ശബ്ദങ്ങളാണ് പ്രകടിപ്പിക്കുന്നത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.