From Wikipedia, the free encyclopedia
മലയാള അക്ഷരമാലയിലെ സ്വരാക്ഷരങ്ങളിലെ ഒൻപതാമത്തെ അക്ഷരമാണ് ഌ.[3]സംസ്കൃതത്തിൽ നിന്നും സ്വീകരിച്ചിട്ടുള്ള അക്ഷരങ്ങളിൽ ഒന്നാണിത്, ഈ അക്ഷരം പാണിനി ഒരു അധ്യായതിന് തന്നെ ഌ എന്ന പേര് നൽകിയിട്ടുണ്ട്.[4]
ആധുനിക കാലത്തിൽ ഌ-കാരം ഉപയോഗിക്കുന്ന ഭാഷകൾ വിരളമാണ്. ഌ ഒരു ദന്ത്യ സ്വരാക്ഷരമാണ്. ദ്രാവിഡ ഭാഷകളിൽ കാണപ്പെടുന്ന സംവൃതോകാരോക്ഷരത്തിന് ഒരു ഉത്തമമായ മൂന്നാമനായി "ഌ" പരിഗണിക്കാൻ സാധിക്കും (ഋ രണ്ടാമത്തെ).
പഴയ മലയാളത്തിൽ സംവൃതോകാര സൂചക ചിഹ്നങ്ങൾ ഉപയോഗിച്ചിരുന്നില്ലെങ്കിലും തൽ സ്ഥാനത്ത് സംസാരഭാഷയിൽ ഉപയോഗിച്ചിരുന്നു. നിലവിലുള്ള ദ്രാവിഡഭാഷകളിൽ ഌകാരം ഒരു പ്രത്യയമായി നിലനിൽക്കുന്ന ഒരു ഭാഷയാണ് മലയാളം.
ഌ(ലു്) എന്ന ഉച്ചാരണം മലയാളത്തിൽ നിലനിക്കുന്നുണ്ട് എങ്കിലും ലൂ എന്ന അക്ഷരം ഉപയോഗിച്ച് എഴുതുന്ന രീതിയാണ് നിലനിൽക്കുന്നത്. ഋ എന്നതിന് പകരം റൂ ഉപയോഗിക്കുന്ന മാതിരി ഉപയോഗിക്കുകയാണ് പൊതുവെ ചെയ്യുന്നത്.
മലയാളം അക്ഷരമാലയിൽ കുറച്ച് കാലം മുമ്പ് വരെ നിലനിന്നിരുന്ന സ്വരാക്ഷരമായിരുന്നു ഌ. എന്നാൽ, ഉപയോഗം വളരെക്കുറവായതിനാലും പ്രചാരം വളരെയേറെ ലോപിച്ചതിനാലും ആധുനികകാലത്ത് ഌ എന്ന അക്ഷരം മലയാള അക്ഷരമാലയിൽ ഗണിക്കപ്പെടുന്നില്ല.
വൈദികസംസ്കൃതത്തിൽ ഌകാരം ഉണ്ടായിരുന്നില്ല, രകാരം, ലകാരം എന്നീ വ്യഞ്ജനങ്ങൾ തമ്മിലുള്ള അഭേദബന്ധത്തിന് തത്തുല്യമായി, അക്ഷരമാലയിലുള്ള ഋ കാരത്തിനു പൂരകമായി പൂർവ്വകാലത്ത് വാമൊഴിയാത്മത തത്ഭവീകരണത്തിനായി അക്ഷരമാലയിൽ ചേർക്കപ്പെട്ടതാണ് "ഌകാരം " എന്നാണ് പണ്ഡിതരാൽ ചൊല്ലപ്പെടുന്നത്.
ര കറകാര ഭേതങ്ങളും ലകാര ളകാര ഭേതങ്ങളും ഴകാര റ്റകാരങ്ങളും പോലും ഗണിക്കാതെ ഇരുന്ന പാണിനി എന്തിനാണ് ഉപയോഗിക്കുന്നു.ഋ,ഌ കാരങ്ങൾ ഗണിച്ചത് എന്ന് ഇന്നും ആശയ കുഴപ്പം ഉളവാക്കുന്നതാണ്. ഋകാരം റകാരത്തോടും ഌകാരം ള കാരത്തോടും ചേർന്ന് നിൽക്കുന്ന കൊണ്ടാവും റ കാര ള കാരങ്ങൾ പരിഗണിക്കുന്നതിന് പകരമായി ഋ,ഌ കാരങ്ങൾ പരിഗണിച്ചത് എന്നും കരുതാരിക്കാൻ സാധിക്കുകയില്ല.ാര
സംസ്കൃതത്തിൽപ്പോലും ഌകാരം ഉൾക്കൊള്ളുന്ന പദങ്ങൾ വളരെക്കുറവാണ്.
ഈയക്ഷരത്തിന്റെ സ്വരചിഹ്നമാണു് ൢ.
'ഌ' എന്ന സ്വരം കൊണ്ട് പദങ്ങൾ ആരംഭിക്കുന്നില്ല. എങ്കിലും 'ലു ' എന്ന ഉച്ചാരണത്തിനു പകരം ചിലയിടങ്ങളിൽ 'ഌ' ഉപയോഗിക്കാറുണ്ട്.
മലയാള ഭാഷയിലെ സ്വരശബ്ദമാണ് സംവൃതോകാരം.( ് )എന്ന ചന്ദ്രക്കല ഉപയോഗിച്ചാണ് സംവൃതോകാരം സൂചിപ്പിക്കുന്നത് എങ്കിലും ഌകാരം ഉപയോഗിക്കുമ്പോൾ ചന്ദ്രക്കലയുടെ പ്രേത്യേകാവശ്യം വരുന്നില്ല.ചന്ദ്രക്കലക്കു മുന്നിൽ ഉകാരാപിലിപിമവും ചേർത്ത് ( ു് ) ല കാരത്തോട് ചേർക്കുന്നതിന് തുല്യമാണ് "ഌ ".ഉച്ചാരണം അപ്രകാരം ആണ് എങ്കിലും ളകാരത്തോട് ചേർന്ന് നിൽക്കുന്ന ഒച്ചാരണമാണ് പ്രകടമാകുന്നത്
മലയാളത്തിൽ സംവൃതത്തിൽ ഉപരിയായ് വിഭക്തി, കാല പ്രത്യേയങ്ങൾക്ക് വേണ്ടിയാണ് സമകാലികമായി ഌ ഉപയോഗിക്കാൻ സാധിക്കുന്നത്.
മലയാള സ്വരാക്ഷരമായ ഌ ഹ്രസ്യ സ്വരങ്ങളിൽ അഞ്ചാമനാണ്. ചന്ദ്രക്കലയും ഉകാര ഉപലിപിമമായ കുനുപ്പും ചേർന്ന പൂർണ്ണ സംവൃതോകാരമാണ്. ( ് + ു് )
ഇവയോട് യഥാക്രമം "ല" ചേർന്ന് വരുനരൂപംന . ഇകാരാദിയും ഉകാരാന്ത്യവും ചേർന്ന് വരുന്ന രണ്ട് അക്ഷരങ്ങളിൽ ഒന്നായ ഌ സന്ദർഭസഹജമായ ഉച്ചാരണാനുശ്രിതത്തമായാണ് ഉച്ചരിക്കേണ്ടത്്.
സാധാരണയായി ഌ പദാദിയിലും പദമധ്യത്തിലും വരുന്ന സാഹചര്യങ്ങൾ ആണ് ഉള്ളത്. പദാന്ത്യത്തിൽ അവസാനിക്കുക എന്നത് സംവൃതമായി തന്നെ കാണുകയാണ് ചെയ്യുന്നത്. മുന്നേ വരുന്ന പദത്തിലൂന്നി സാഹചര്യവശാൽ അനിയോജ്യമായിടങ്ങളിൽ മാത്രം ചേർക്കേണ്ടതായ ഒന്നാണ് ഌ.
ഉദാ: കൢപ്തം (ക്ലിപ്തം) ,അതിഌം (അതിലു്മ്)
ഉദാ:ക്ഌ-കൢ (ക്ലു) കിഌക്കം (കിലു്ക്കം)
ഉദാ: ഇഌങ്ക (ശ്രീ-ലങ്ക)
ഉദാ: കൢപ്തം (ക്"ള്"പ്ത്)
മലയാളത്തിൽ ഌകാരം രണ്ട് തരത്തിലുള്ള പ്രത്യയങ്ങളായ് നിലകൊള്ളുന്നുണ്ട്.
മുതലായ ഇലു് (ഇൽ) പ്രത്യയങ്ങൾ എഴുതാൻ മലയാളത്തിൽ ലകാരം ഉപയോഗിക്കുവെങ്കിലും ഌകാരം സംസാരഭാഷയിൽ ഇന്നും നിലനിൽക്കുന്നു. ഇൽ അഥവാ ൽ എന്ന ശബദ്ധത്തേക്കാളും ഇല് അഥവാ ഇല് എന്ന സംബ്ദം ആണ് ഌകാരത്തിൽ കൂടുതലും അടങ്ങിയിരിക്കുന്നത്, ചില്ലിന്റ സ്വഭാവം വെടിഞ്ഞ സംവൃത സ്വഭാവം ആണ് ഌ പുലർത്തുന്നത്. ദ്രാവിഡ ഭാഷയായ തെലുങ്കിൽ ലുകാരശബ്ദം നിലനിൽക്കുന്നുണ്ട് ഉത് ഌകാരത്തിന്റ പഴമയെ ആട്ടി ഉറപ്പിക്കുന്ന ഒന്നാണ്,പിരിച്ചെഴുത്തും സംസാരവും ഌവിലേക്ക് തന്നെ കാണ് വിരൽ ചൂണ്ടുന്നത്. വാക്യത്തിൽ ആയാലും എഴുത്തിലായാലും ഌകാരം നിലനിൽക്കുന്ന ഒര ഒരുഭാഷ മലയാളമാണ്. സംസ്ക്യതത്തിലും തമിഴിലും ഌകാരം ഉപയോഗത്തിലോ ഉപയോഗ ചരിത്രത്തിലോ കാണാവുന്ന ഒന്നല്ല. അതിനാൽ തന്നെ ഌകാരം മലയാളത്തിന്റെ സ്വന്തം സിദ്ധിയായി കണക്കാക്കാം.
ഌ എന്ന സ്വരവർണ്ണത്തിൽ നിന്ന് വ്യത്യസ്ത ഉച്ചാരണ സാഹചര്യങ്ങളിലായി ഉത്ഭവിക്കുന്ന വ്യത്യസ്ത വർണ്ണങ്ങളാണ് ല് ഉം ള് ഉം ഇവ മലയാളത്തിലാണ് പ്രധാനമായി കാണപ്പെടുന്നത്.തമിഴിലും തെലുങ്കിലും ഭാഗീകമായി ഉപയോഗിക്കുന്നുള്ളു.ഇവയുടെ ചില്ലുകളായ ൽ ഉം ൾ ഉം കൂടി ഇവയോട് ചേരുന്നു.
ഴു് |
---|
ചു് |
ജു് |
ശു് |
ഷു് |
സു് |
ഴു് എന്ന വർണ്ണത്തിന്റെ കാര്യത്തിൽ നിരവധി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട് സംവൃത സ്വരങ്ങളായ ഋവിന്റെയും ഌവിന്റെയും ഉയർന്ന ശബ്ദ പരിമിതികൾ ഴു് കാരത്തോട് ചേർന്ന് നിൽക്കുന്നുണ്ട്. ചു് വും അതിന്റെ ഉയർന്ന ശബ്ദ പരിമിതിയായ ശു് വും ഇവയോട് തുല്യമായ ജു് വും ഉയർന്ന ശബ്ദമായ ഷു് വിനും ഒപ്പം സു് വും ചേർന്ന് നിൽക്കുന്നു.സംവൃതത്തെക്കാലും ഉയർന്ന ശബ്ദ പ്രകാശനശേഷി ഇവയ്ക്കുണ്ട്. ചു്-സു് നോടും ജു്-ശു് നോടും ഷു്-ഴു് നോടും അടുത്തതും ശബ്ദ പ്രതിഫലനശേഷി കൂടിയ വർണ്ണങ്ങളും ആവുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.