സംവൃതോകാരം

From Wikipedia, the free encyclopedia

സംവൃതോകാരം
Remove ads

മലയാള അക്ഷരമാലയിൽ സ്വന്തമായി ഒരു അക്ഷരമില്ലാത്തതും എന്നാൽ ഉച്ചാരണത്തിൽ നിലനിൽക്കുന്നതുമായ ഒരു ശുദ്ധസ്വരം അഥവാ കൊരൽ രൂപമാണ് സംവൃതോകാരം.

Thumb
സംവൃതം

പദാദിയിൽ പ്രത്യക്ഷപ്പെടാത്തതിനാൽ തന്നെയും മറ്റ് സ്വരാക്ഷരങ്ങളെ പോലെ ഒരു അക്ഷരം സംവൃതത്തിനായി കല്പിച്ചിട്ടില്ല, എങ്കിലും വ്യഞ്ജന അക്ഷരങ്ങളോടൊപ്പം മറ്റ് സ്വരാക്ഷരങ്ങൾ സ്വരചിഹ്നമായി എഴുതുന്ന മാതിരി തന്നെ ചന്ദ്രക്കല അഥവാ സംവൃതോകാരമായി എഴുതി പോരുന്നു.

പദാന്ത്യത്തിലാണ് സംവൃതം സാധാരണയായി കാണപ്പെടുന്നത് എന്നതിനാൽ തന്നെ ഒരു അക്ഷരമായി ഉപയോഗിക്കുന്നതിനു പകരം ഒരു ചന്ദ്രക്കലയുടെ രൂപത്തിൽ ഒരു സ്വര ഹിഹ്നം മാത്രമായി ഉപയോഗിക്കുന്ന രീതിയാണ് മലയാലാത്തിലുള്ളത്.

Remove ads

വ്യാകരണധർമം

മലയാള ഭാഷയിൽ വ്യക്തമായ വ്യാകരണധർമം സംവൃതോകാരത്തിനുണ്ട്. ഭൂതകാലത്തെ കുറിക്കുന്ന സന്ദർഭങ്ങളിൽ ഉകാരം കൊണ്ടും വർത്തമാനകാലം കുറിക്കുന്ന സന്ദർഭങ്ങൾ സംവൃതം കൊണ്ടും രേഖപ്പെടുത്തുന്നു.

ഉദാ : വന്നു , നിന്നു , കണ്ടു ഉദാ: വന്ന് , നിന്ന് , കണ്ട്

വന്നു എന്നതിലെ ഉകാരം ഉപയോഗിക്കുമ്പോൾ മുറ്റുവിന അഥവാ പൂർണ്ണക്രിയ ഉണ്ടാകുമ്പോഴ്, വന്ന് എന്ന് എഴുതുമ്പോൾ അത് പറ്റുവിന അഥവാ അപൂർണക്രിയയായി മാറുന്നു.

സംവൃതോകാരം എല്ലാ ദ്രാവിഡ ഭാഷകളിലും ഉണ്ടെങ്കിലും മലയാളമൊഴികെ മറ്റെല്ലാ ഭാഷകളിലും സംവൃതോകാരം ഉച്ചാരണത്തിൽ വ്യത്യാസമുണ്ടാക്കുകയേ ചെയ്യുന്നുള്ളൂ. മലയാളത്തിൽ സംവൃതത്തിന്റെ ഉപയോഗം ഉച്ചാരണഭേദവും അർത്ഥഭേദവും വ്യാകരണഭേദവും ഉണ്ടാക്കുന്നു.

ഉദാ : കാല്-കാൽ,

ഇവിടെ 'കാല് 'എന്ന് പറയുമ്പോൾ 'ല' യ്ക്ക് ശേഷം ചെറുതായി ഒരു നീട്ടലുള്ളതായി മനസ്സിലാകും, ഇവിടെ ഇത്തരത്തിൽ ഉച്ചാരണ ഭേതമുണ്ടാകുന്ന ഈ നീട്ടലാണ് സംവൃതോകാരം. കൂടാതെ 'കാല്-കാൽ' എന്നീ രണ്ട് പദങ്ങൾക്കും വരുന്ന അർഥവ്യത്യാസവും ശ്രദ്ധിക്കേണ്ടതാണ്. കാല് എന്ന് പറയുമ്പോൾ മനുഷ്യന്റെ കാലും കാൽ എന്ന് പറയുമ്പോൾ ഒരു വസ്തുവിന്റ നാലിൽ ഒരു ഭാഗം എന്ന് കുറിക്കുന്ന അർത്ഥഭേദവും ഉണ്ടാകുന്നു.

ഈ സ്വരത്തെ 'അരയുകാരം' (അര - ഉ കാരം) എന്നും പറഞ്ഞുപോന്നിരുന്നു .ഉ കാരത്തെ വേണ്ടുവോളം ഉച്ചരിക്കാതെ പകുതിയിൽ നിർത്തുമ്പോഴാണ് ഈ സ്വരശബ്ദം ഉണ്ടാകുക. സംവൃതോകാരം എന്ന നാമവും ഇതേ അർഥമാണ് ബോധിപ്പിക്കുന്നത്. സംവൃതം എന്നാൽ അടഞ്ഞത്, വെളിവാകാത്തത് എന്നാണ് ഉദ്ദേശിക്കുന്നത്. (സംവൃത + ഉ + കാരം) ഇതിനാൽ ഉകാരത്തെ വിവൃതോകാരമെന്നും പറയുന്നു വിവൃതം എന്നാൽ തുറന്നത് എന്നാണ് അർത്ഥമാക്കുന്നത്.

Remove ads

ചരിത്രം

ദ്രാവിഡ ഭാഷകളുടെ ഒരു പൊതുവായ സവിശേഷതയായിട്ടാണ് സംവൃതോകാരത്തെ കണക്കാക്കുന്നത്. മലയാളമൊഴികെയുള്ള പല ദ്രാവിഡഭാഷകളിലും ഉച്ചാരണത്തിൽ സംവൃതോകാരം നിലനിൽക്കുന്നുണ്ട്, പ്രധാനമായും തമിഴിൽ . തമിഴിൽ ഉ കാരത്തിന്റെ ചിഹ്നം കൊണ്ട് തന്നെ സംവൃതോകാരത്തെയും രേഖപ്പെടുത്തുന്നു . തമിഴിൽ ഇതിനെ ' കുറ്റ്‌റിയൽ ഉകാരം ' എന്ന് പറയുന്നു .

മലയാളത്തിൽ എഴുത്ത് ആരംഭിച്ച കാലഘട്ടത്തിൽ തമിഴിലേതു പോലെ തന്നെ

പാതിരിമാരാണ് സംവൃതോകാരത്തെ കുറിക്കാൻ ചന്ദ്രക്കല ഏർപ്പെടുത്തിയത് . ഹെർമൻ ഗുണ്ടർട്ടാണ് ആദ്യമായി ചന്ദ്രക്കല അച്ചടിച്ചതെന്ന് പറയപ്പെടുന്നു . അതിന് മുൻപ് വരെ വടക്കൻ കേരളത്തിൽ 'പാട്ട' എന്നെഴുതി മുറപോലെ 'പാട്ട്' എന്ന് വായിക്കുമ്പോൾ തെക്ക് 'പാട്ടു' എന്നെഴുതി 'പാട്ട്' എന്ന് വായിച്ചുപോന്നു . ചന്ദ്രക്കല ഉപയോഗപ്പെടുത്താൻ തുടങ്ങിയപ്പോൾ വടക്കുള്ളവർ 'പാട്ട' യുടെ കൂടെ ചന്ദ്രക്കല ചേർത്ത് 'പാട്ട് 'എന്നാക്കി . തെക്കുള്ളവർ 'പാട്ടു' എന്നതിന്റെ കൂടെ ചന്ദ്രക്കല ചേർത്ത് ' പാട്ടു്‌ ' ആക്കി .

തിരുവിതാംകൂറിൽ 'ു് ' കൊണ്ടായിരുന്നു സംവൃതോകാരത്തെ കുറിച്ചിരുന്നത് . എന്നാൽ അച്ചടിയിൽ '് ' മാത്രം ഉപയോഗിക്കുന്ന രീതി പ്രചുരമാകയാൽ ഈ രീതി ഇവിടങ്ങളിലും ക്രമേണ സ്വീകാര്യമായിമാറി.

Remove ads

ഉപയോഗം

സ്വരം ഒഴികെ എല്ലാ അക്ഷരങ്ങളും ചില്ല് അക്ഷരങ്ങൾക്ക് (ർ, ൽ, ൻ ) സമ്മാനമായ ഉച്ചരമാണ് ഉള്ളത് അവയുടെ കൂടെ യഥാക്രമം അകാരം ചേരുമ്പോൾ റ, ല, ന ആയി മാറുന്ന പോലെ ർ എന്ന അക്ഷരം അകാരം അതിന്റ കൂടെ ചേരുന്നതിനായി ര് അല്ലെങ്കിൽ റ് എന്ന മാതിരി മാറ്റുന്നതിനായി സംവൃതം അവിടെ അനിവാര്യമാണ്.

വിരാമം

ഇംഗ്ലീഷിൽ നിന്നും മറ്റുമുള്ള പദങ്ങൾ മലയാളത്തിലേക്ക് കടം സ്വീകരിച്ചപ്പോൾ ചന്ദ്രക്കലയ്ക്ക് വിരാമത്തിന്റെ കൂടി ധർമം കൈവന്നു .അതിന് മുന്നേ വരെ ചന്ദ്രക്കല സാധാരണയായി പദാന്ത്യത്തിൽ മാത്രമേ വരുമായിരുന്നുളളൂ .

ഉദാ : ടാക്സി , ഇവിടെ ചന്ദ്രക്കല 'ക' യിൽ നിന്ന് 'അ' എന്ന സ്വരത്തെ ഒഴിവാക്കുന്നു , അങ്ങനെ 'ക' എന്ന വ്യഞ്ജനത്തിന്റെ കേവല വർണം (k അഥവാ ൿ) മാത്രമായി അവശേഷിപ്പിക്കുന്നു.

കൂടാതെ ചന്ദ്രക്കല പിരിച്ചെഴുതാനും പ്രയോജനപ്പെടുത്തുന്നു .

ഉദാ :

സ്+ ഥ = സ്ഥ

ക്+ ഷ = ക്ഷ

ണ് + മ = ണ്മ

ഇവിടെ ചന്ദ്രക്കല സംവൃതോകാരത്തെയല്ല സൂചിപ്പിക്കുന്നത് മറിച്ച് 'സ്വരം ഇല്ല 'എന്നതാണ് ഉദ്ദേശിക്കുന്നത് . ഒരു വ്യഞ്ജനത്തിലെ നിക്ഷിപ്‌ത സ്വരത്തെ (അ) തടയുന്നത് കൊണ്ട് 'വിരാമം' എന്ന് പറയുന്നു .

മലയാള പദങ്ങളിൽ തന്നെ സംവൃതോകാരത്തെ സൂചിപ്പിക്കുന്ന ചന്ദ്രക്കല വിരാമമായ് മാറാറുണ്ട് . സംവൃതോകാരത്തിൽ അവസാനിക്കുന്ന പദങ്ങൾ മറ്റൊരു പദത്തോട് ചേരുമ്പോഴാണ് ഇപ്രകാരം സംഭവിക്കുക .

ഉദാ :

പാഴ് + ചെടി = പാഴ്ച്ചെടി

വായ് + താരി = വായ്ത്താരി

ഇവിടെ പാഴ് , വായ് എന്നീ പദങ്ങളിൽ സംവൃതോകാരമാണുള്ളത് . ഇവ പാഴ്ച്ചെടി , വായ്ത്താരി എന്ന് മാറുമ്പോൾ ചന്ദ്രക്കല വിരാമം ആയി മാറുന്നു .

അറബിയിൽ നിന്ന് സ്വീകരിച്ചിട്ടുള്ള പദങ്ങൾ , അറബി ലിപ്യന്തരണം എന്നിവകളിൽ അ്‌ ഉപയോഗിക്കുന്നതായി കാണാം.

ഉദാ : മഅ്‌ദനി , ദഅ്‌വത്ത്

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads