Remove ads
From Wikipedia, the free encyclopedia
പുരാതന കാലങ്ങളിൽ പനയോലകളിൽ എഴുതുവാൻ ഉപയോഗിച്ചിരുന്ന ഒരറ്റം മൂർച്ചയുള്ള, ഇരുമ്പ് കൊണ്ടുണ്ടാക്കിയിട്ടുള്ള ഉപകരണത്തിന്റെ പേരാണ് നാരായം (സംസ്കൃതം: नाराचः, നാരാചഃ). ഇതിനെ എഴുത്താണി എന്നും പറയാറുണ്ട്.
കുടുംബങ്ങളിലേയും അമ്പലങ്ങളിലേയും മറ്റും കണക്കുകൾ,വസ്തുക്കളുടെ ആധാരം,പാട്ടം, മിച്ചവാരം മുതലായവ അടച്ചതിനുള്ള രശീതുകൾ, ബന്ധുക്കൾക്കയക്കുന്ന കത്തുകൾ എന്നിവയെല്ലാം പഴയ കേരളത്തിൽ കരിമ്പനയോലയിലാണ് എഴുതിയിരുന്നത്. ഇരുമ്പു കൊണ്ടു നിർമ്മിച്ച നാരായം അഥവാ എഴുത്താണി ഉപയോഗിച്ചാണ് അവയിൽ എഴുതിയിരുന്നത്. ആറ് ആറര ഇഞ്ചു് നീളം ഉള്ളവയായിരുന്നു നാരായം. എഴുത്താണി ഇല്ലാത്ത പിച്ചാത്തികൾ അക്കാലത്തുണ്ടായിരുന്നില്ല. മൂത്ത കരിമ്പനയോല വെള്ളത്തിലുട്ടണക്കി സംസ്കരിച്ചാണ് എഴുത്തോലകൾ തയ്യാറാക്കിയിരുന്നത്. ഓലകൾ ഒരേ വീതിയിലും നീളത്തിലും വാർന്നു മുറിച്ച് ചരറ്റെയിൽ കോർത്താണ് എഴുതിയിരുന്നത്. തുളയിടാനും നാരായം ഉപയോഗിച്ചിരുന്നു. വരവു ചെലവു കണക്കുകൾ എഴുതാൻ ധാരാളം ഓലകൾ വേണ്ടിയിരുന്നു.ഓരോ ഓലയും പൊളിച്ചു രണ്ടാക്കി നാലു വശങ്ങളിലും എഴുതിയിരുന്നു. എഴുതികഴിഞ്ഞ് ഓലകൾ ചരടിൽ കോർത്തു തൂക്കി ഇടും. ഓലച്ചുരുണ എന്നായിരുന്നു അവയുടെ പേർ. ഓലച്ചുരുണ തയ്യാറക്കാൻ പ്രത്യേക വൈദഗ്ദ്യം നേടിയവരായിരുന്നു വെള്ളാളർ. വെള്ളാളരുടെ വിവാഹ സമയം വധുവിന്റെ ആൾക്കാർ വരനു വിവാഹ സമ്മാനമായി ഒരു നാരായം കൊടുക്കുന്ന പതിവുണ്ടായിരുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.