Remove ads
മലയാളഭാഷ എഴുതുന്ന ലിപി From Wikipedia, the free encyclopedia
ബ്രാഹ്മീയ ലിപികുടുംബത്തിൽ ഉൾപ്പെടുന്ന ഒരു ലിപിയാണ് മലയാള ലിപി. മലയാള ഭാഷ എഴുതന്നതിനാണ് കുടുതൽ Sex ലിപി ഉപയോഗിക്കുന്നത്. സംസ്കൃതം, കൊങ്കണി, തുളു എന്നീ ഭാഷകൾ എഴുതുന്നതിനും വളരെക്കുറച്ച് ആളുകൾ മാത്രം സംസാരിക്കുന്ന പണിയ, കുറുമ്പ തുടങ്ങിയ ഭാഷകൾ എഴുതുന്നതിനും മലയാളലിപി ഉപയോഗിക്കാറുണ്ട്.
ഇന്നത്തെ മലയാളലിപി, ബ്രാഹ്മി ലിപിയിൽനിന്ന് രൂപപ്പെട്ട ഗ്രന്ഥ ലിപി പരിണമിച്ചുണ്ടായതാണ്. ആദ്യകാല മലയാളം, സംസ്കൃതം, തമിഴ് എന്നിവയാൽ ഏറെ സ്വാധീനിക്കപ്പെട്ടിരുന്നു. മലയാളം എഴുത്തുരീതിയെപ്പറ്റിയുള്ള ഏറ്റവും പുരാതന രേഖകൾ 10-ആം ശതകം CE അടുപ്പിച്ച് ലഭ്യമായിട്ടുള്ള ശിലാലിഖിതങ്ങളും ലോഹഫലകങ്ങളിലുള്ള ലിഖിതങ്ങളും ഉൾക്കൊള്ളുന്നു.[1].മലയാള ലിപിസഞ്ചയത്തിന് കാലാനുസൃതമായ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. [2] 1970-1980 കാലങ്ങളിൽ മലയാളത്തിന് ഒരു ലളിതവത്കൃത ലിപി രൂപപ്പെട്ടു.ആദ്യകാല ലിപിയെക്കാൾ കുറെക്കൂടി രേഖീകൃതരീതിയിലുള്ളതായിരുന്നു ഇത്. എഴുതിക്കഴിഞ്ഞ ചിഹ്നത്തിന്റെ ഇടയിലേക്ക് ലേഖനി പിന്നീട് കൊണ്ടുവരേണ്ടാത്ത രീതിയിലാണ് ഈ ലിപി.ഇത് മുദ്രണശാലകളിൽ അച്ച് നിരത്തുന്നതിന് സഹായകരമായ രീതിയിലും ആയിരുന്നു. വീണ്ടും പല നീക്കേണ്ടാത്ത രീതിയിലായിരുന്നു ഇതിൽ സ്വരചിഹ്നങ്ങൾ. എന്നാൽ അച്ചടിയുടെ ആവിർഭാവം ലിപിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയത് കൂട്ടക്ഷരങ്ങളെ അണുഅക്ഷരങ്ങളായി പിരിച്ചുകൊണ്ടായിരുന്നു.
പരമ്പരാഗതമായി മലയാളം ഇടത്തുനിന്ന് വലത്തോട്ടാണ് എഴുതുന്നത്. മലയാളം ലിപികളെയും അക്ഷരങ്ങളെയെന്നപോലെ സ്വരങ്ങളെന്നും വ്യഞ്ജനങ്ങളെന്നും രണ്ടായി തിരിക്കാം.
അക്ഷരം | സ്വരചിഹ്നം | സ്വരം [പ്] എന്ന വർണത്തോടൊപ്പം | യുണികോഡ് നാമം | IPA | അഭിപ്രായം | |
---|---|---|---|---|---|---|
അ | പ | (pa) | A | a | short | |
ആ | ാ | പാ | (pā) | AA | aː | long 'a' |
ഇ | ി | പി | (pi) | I | i | short 'i' |
ഈ | ീ | പീ | (pī) | II | iː | long 'i' |
ഉ | ു | പു | (pu) | U | u | short 'u' |
ഊ | ൂ | പൂ | (pu) | UU | uː | long 'u' |
ഋ | ൃ | പൃ | (pr) | VOCALIC R | ɹ̩ | short vocalic 'r' |
ൠ | ൄ | പൄ | (pr) | LONG VOCALIC R | ɹ̩ː | obsolete/rarely used |
ഌ | ൢ | പൢ | (pl) | VOCALIC L | l̩ | obsolete/rarely used |
ൡ | ൣ | പൣ | (pl) | LONG VOCALIC L | l̩ː | obsolete/rarely used |
എ | െ | പെ | (pe) | E | e | short 'e' |
ഏ | േ | പേ | (pē) | E | eː | long 'e' |
ഐ | ൈ | പൈ | (pai) | AI | ai | |
ഒ | ൊ | പൊ | (po) | O | o | short 'o' |
ഓ | ോ | പോ | (pō) | OO | oː | long 'o' |
ഔ | ൗ | പൗ | (pau) | AU | au | |
അം | ം | പം | (pum) | UM | um | |
അഃ | ഃ | പഃ | (pah) | AH | ah |
സ്വരത്തിന്റെ കാലദൈർഘ്യം മലയാളത്തിൽ വളരെ പ്രാധാനം അർഹിക്കുന്നു. കലം എന്നതിലെ ക് എന്ന വർണത്തിനു പിന്നിലുള്ള അ എന്ന സ്വരം ഹ്രസ്വമാണ്. സ്വരം ദീർഘിച്ച് കാലം എന്നായാൽ അർത്ഥം വ്യത്യസ്തമാണ്.
മലയാളം | യുണികോഡ് നാമം | Transliteration | IPA |
---|---|---|---|
ക | KA | k | k |
ഖ | KHA | kh | kh |
ഗ | GA | g | g |
ഘ | GHA | gh | gh |
ങ | NGA | ṅ or ng | ŋ |
ച | CHA | ch | tʃ |
ഛ | CHHA | chh | tʃh |
ജ | JHA | jh | dʒ |
ഝ | JHHA | jhh | dʒh |
ഞ | NJA | ñ or nj | ɲ |
ട | TTA | ṭ or tt | ʈ |
ഠ | TTHA | ṭh or tth | ʈh |
ഡ | DDA | ḍ or dd | ɖ |
ഢ | DDHA | ḍh or ddh | ɖh |
ണ | NNA | ṇ or nn | ɳ |
ത | THA | th | t |
ഥ | THHA | thh | th |
ദ | DHA | d | d |
ധ | DHHA | dhh | dh |
ന | NA | n | n |
പ | PA | p | p |
ഫ | PHA | ph or f | ph |
ബ | BA | b | b |
ഭ | BHA | bh | bh |
മ | MA | m | m |
യ | YA | y | j |
ര | RA | r | ɾ |
ല | LA | l | l |
വ | VA | v | ʋ |
ശ | SHA | ṣ or s | ɕ |
ഷ | SSHA | ṣ or sh | ʃ |
സ | SA | s | s |
ഹ | HA | h | ɦ |
ള | LLA | ḷ or ll | ɭ |
ഴ | ZHA | ḻ or zh | ɻ |
റ | RRA | ṟ or rr | r |
സംഖ്യകൾ മലയാളലിപിയിൽ:
പക്ഷേ, ഇപ്പോൾ മലയാളികൾ എല്ലായിടത്തും ഇൻഡോ-അറബിക് അക്കങ്ങൾ ഉപയോഗിക്കുന്നതു മൂലം ഈ മലയാള അക്കങ്ങൾ വിസ്മൃതമായിക്കൊണ്ടിരിക്കുന്നു.
മലയാളത്തിൽ ഒരു ദിവസം സൂചിപ്പിച്ചതിനുശേഷം ഉപയോഗിക്കുന്ന ചിഹ്നമാണ് "൹". യൂണികോഡിൽ U+0D79 എന്ന കോഡ് ഉപയോഗിച്ചാണ് ദിനാങ്കചിഹ്നം രേഖപ്പെടുത്തിയിട്ടുള്ളത്. [9] [10]
മലയാളം യുണീകോഡ് U+0D00 മുതൽ U+0D7F വരെയാണ്. ചാരനിറത്തിലുള്ള കള്ളികൾ, ഇതുവരെ വിനിയോഗിച്ചിട്ടില്ലാത്ത യുണികോഡ് ബിന്ദുക്കളെ സൂചിപ്പിക്കുന്നു.
മലയാളം Unicode.org chart (പി.ഡി.എഫ്) | ||||||||||||||||
0 | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | A | B | C | D | E | F | |
U+0D0x | ഀ | ഁ | ം | ഃ | ഄ | അ | ആ | ഇ | ഈ | ഉ | ഊ | ഋ | ഌ | എ | ഏ | |
U+0D1x | ഐ | ഒ | ഓ | ഔ | ക | ഖ | ഗ | ഘ | ങ | ച | ഛ | ജ | ഝ | ഞ | ട | |
U+0D2x | ഠ | ഡ | ഢ | ണ | ത | ഥ | ദ | ധ | ന | ഩ | പ | ഫ | ബ | ഭ | മ | യ |
U+0D3x | ര | റ | ല | ള | ഴ | വ | ശ | ഷ | സ | ഹ | ഺ | ഻ | ഼ | ഽ | ാ | ി |
U+0D4x | ീ | ു | ൂ | ൃ | ൄ | െ | േ | ൈ | | ൊ | ോ | ൌ | ് | ൎ | ൏ | |
U+0D5x | | | | | ൔ | ൕ | ൖ | ൗ | ൘ | ൙ | ൚ | ൛ | ൜ | ൝ | ൞ | ൟ |
U+0D6x | ൠ | ൡ | ൢ | ൣ | ൦ | ൧ | ൨ | ൩ | ൪ | ൫ | ൬ | ൭ | ൮ | ൯ | ||
U+0D7x | ൰ | ൱ | ൲ | ൳ | ൴ | ൵ | ൶ | ൷ | ൸ | ൹ | ൺ | ൻ | ർ | ൽ | ൾ | ൿ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.