Remove ads
From Wikipedia, the free encyclopedia
ഇന്തോനേഷ്യയിലെ ഔദ്യോഗികഭാഷയാണ് ഇന്തോനേഷ്യൻ ഭാഷ (ബഹസ ഇന്തോനേഷ്യ [baˈhasa.indoneˈsia]). ഇന്തോനേഷ്യൻ ദ്വീപസമൂഹത്തിൽ പൊതുഭാഷയായി നൂറ്റാണ്ടുകളായി ഇത് ഉപയോഗിക്കപ്പെട്ടുവരുന്നു. ഒരു ഓസ്ട്രണേഷ്യൻ ഭാഷയാണിത്. മിക്ക ഇന്തോനേഷ്യക്കാരും ഇവിടെയുള്ള മറ്റ് 700 ഭാഷകളിലൊരെണ്ണമെങ്കിലും സംസാരിക്കുന്നവരാണ്.[3][4]
Indonesian | |
---|---|
ബഹസ ഇന്തോനേഷ്യ | |
ഉത്ഭവിച്ച ദേശം | ഇന്തോനേഷ്യ കിഴക്കൻ ടിമോർ |
മാതൃഭാഷയായി സംസാരിക്കുന്നവർ | 23 ദശലക്ഷം (2000)[1] 14 കോടിയിലധികം പേർ ഉപയോഗിക്കുന്നു |
ഓസ്ട്രൊണേഷ്യൻ
| |
ലാറ്റിൻ (ഇന്തോനേഷ്യൻ ലിപി) ഇന്തോനേഷ്യൻ ബ്രെയിൽ | |
Signed forms | സിസ്റ്റം ഇസ്യാറത് ബഹസ ഇന്തോനേഷ്യ |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | ഇന്തോനേഷ്യ |
Regulated by | ബഡൻ പെൻഗെംബാൻഗൻ ഡാൻ പെംബിനാൻ ബഹസ |
ഭാഷാ കോഡുകൾ | |
ISO 639-1 | id |
ISO 639-2 | ind |
ISO 639-3 | ind |
ഗ്ലോട്ടോലോഗ് | indo1316 [2] |
ലോകജനസംഖ്യയിൽ നാലാം സ്ഥാനമാണ് ഇന്തോനേഷ്യയ്ക്കുള്ളത്. ജനസംഖ്യയിൽ ഭൂരിഭാഗം പേരും ഇന്തോനേഷ്യൻ ഭാഷ സംസാരിക്കുന്നവരാണ്. ലോകത്തിൽ ഏറ്റവും കൂടുതലാൾക്കാർ സംസാരിക്കുന്ന ഭാഷകളിലൊന്നാണിത്.[5]
ജാവനീസ്, സുൺഡനീസ്, മഡുരീസ് എന്നിവ ഇന്തോനേഷ്യയിലെ മറ്റു പ്രമുഖ ഭാഷകളിൽ ചിലതാണ്. മിക്ക ഇന്തോനേഷ്യക്കാരും ഇന്തോനേഷ്യൻ ഭാഷയ്ക്കു പുറമേ ഇതിലൊന്നുകൂടി സംസാരിക്കാനറിയാവുന്നവരാണ്. ഔപചാരിക വിദ്യാഭ്യാസവും ദേശീയമാദ്ധ്യമങ്ങളും മറ്റ് ആശയവിനിമയമാർഗ്ഗങ്ങളും ഇന്തോനേഷ്യൻ ഭാഷയാണ് പൊതുവിൽ ഉപയോഗിക്കുന്നത്. 1975 മുതൽ 1999 വരെ ഇന്തോനേഷ്യയുടെ ഭാഗമായിരുന്ന കിഴക്കൻ ടിമോറിൽ ഔദ്യോഗികഭാഷകളായ ടേറ്റം, പോർച്ചുഗീസ് എന്നിവ കൂടാതെ ഇംഗ്ലീഷും ഇന്തോനേഷ്യൻ ഭാഷയും പ്രവർത്തനഭാഷകളായി അംഗീകരിച്ചിട്ടുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.