വിരാമം
From Wikipedia, the free encyclopedia
മലയാളമടക്കമുള്ള ഇന്ത്യൻ ലിപികളിൽ വ്യഞ്ജനത്തോടൊപ്പം സ്വാഭാവികമായി അടങ്ങിയിട്ടുള്ള അ സ്വരം നീക്കം ചെയ്യാനുപയോഗിക്കുന്ന സ്വരഭേദസൂചകച്ചിഹ്നത്തെയാണ് പൊതുവിൽ വിരാമം അഥവാ വിരാമ എന്നറിയപ്പെടുന്നത്. മലയാളത്തിൽ ചന്ദ്രക്കലയാണ് വിരാമം സൂചിപ്പിക്കാനുപയോഗിക്കുന്ന ചിഹ്നം. തമിഴിൽ പുള്ളി ഇതിനായി ഉപയോഗിക്കുമ്പോൾ മറ്റു പലഭാഷകളിലും വിരാമച്ചിഹ്നം ഹലന്ത എന്ന പേരിൽ അറിയപ്പെടുന്നു.
സ്വരത്തിന് അന്ത്യമുണ്ടാക്കുക എന്ന അർത്ഥത്തിലുള്ള വിരാമ (സംസ്കൃതം: विराम) എന്ന പേര് സംസ്കൃതത്തിൽ നിന്നുള്ളതാണ്. കന്നഡയിലും തെലുഗിലും ഉപയോഗിക്കുന്ന ഹലന്ത എന്ന പേരും സ്വരത്തിന് അന്ത്യമുണ്ടാക്കുക എന്ന അർത്ഥത്തിൽത്തന്നെയുള്ളതാണ്. സ്വരം എന്നാണ് ഹൽ എന്ന വാക്കിനർത്ഥം.
വിവിധലിപികളിലെ വിരാമച്ചിഹ്നങ്ങൾ
ലിപി | ചിഹ്നം | പേര് | ഉദാഹരണം |
---|---|---|---|
സംസ്കൃതം | ् | വിരാമ | क् |
മലയാളം | ് | ചന്ദ്രക്കല | ക് |
തമിഴ് | ் | പുള്ളി | க் |
തെലുഗ് | ్ | ഹലന്ത | క్ |
കന്നഡ | ್ | ഹലന്ത | ಕ್ |
ബംഗാളി | ্ | ഹൊഷൊന്തൊ | |
ഒഡിയ | ୍ | ഹലന്ത | |
മലയാളത്തിലെ വിരാമച്ചിഹ്നങ്ങൾ
നിലവിൽ ചന്ദ്രക്കലയാണ് വിരാമത്തിനായി മലയാളത്തിൽ ഉപയോഗിക്കുന്നതെങ്കിലും ചന്ദ്രക്കലയുടെ ആവിർഭാവത്തിന് മുമ്പ് മറ്റുപലചിഹ്നങ്ങളും ഉപയോഗത്തിലിരുന്നു. വ്യഞ്ജനത്തിനു മുകളിലിടുന്ന കുത്തനെയുള്ള വരയും (വടിവിരാമം) വൃത്തവുമാണ് (വൃത്തവിരാമം/കുഞ്ഞുവട്ടം) അവ. ഇതുരണ്ടും യൂണികോഡ് എൻകോഡിങ്ങിന് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.[1]
ഇതും കാണുക
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.