ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
നിഷാന്ത് ബാലകൃഷ്ണൻ (ജനനം 8 ജൂൺ 1980), പ്രൊഫഷണലായി നിഷാന്ത് സാഗർ എന്ന പേരിൽ അറിയപ്പെടുന്നു. പ്രധാനമായും മലയാള ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനാണ്. നായകനായും സ്വഭാവനടനായും പ്രതിനായകനായും 50-ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
1997ൽ വിജയ് പി നായർ സംവിധാനം ചെയ്ത ഏഴുനിലപ്പന്തൽ എന്ന ചിത്രത്തിലൂടെ നിഷാന്ത് സാഗർ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. എങ്കിലും ശ്രദ്ധേയമായ വേഷം കിട്ടുന്നത് 1999ൽ ബിജു വർക്കി സംവിധാനം ചെയ്ത ദേവദാസി എന്ന ചിത്രത്തിലൂടെയാണ്. തുടർന്ന് അദ്ദേഹം ബിരുദ പഠനം നടത്തുകയായിരുന്നു. 2000-ൽ ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കറിൽ ദിലീപിനൊപ്പം അഭിനയിച്ചതോടെയാണ് അദ്ദേഹത്തിന്റെ കരിയറിൽ ഒരു വഴിത്തിരിവ് ലഭിച്ചത്. 2008-ൽ, സണ്ണി ലിയോണിനൊപ്പം പൈറേറ്റ്സ് ബ്ലഡ് എന്ന ഒരു ഇൻഡോ-അമേരിക്കൻ സിനിമയിൽ അദ്ദേഹം അഭിനയിച്ചു, എന്നിരുന്നാലും വിതരണ പ്രശ്‌നങ്ങൾ കാരണം ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്തില്ല. ജോക്കറിനെ കൂടാതെ, തിളക്കത്തിൽ ഗോപിയായും ഫാന്റമിൽ ജോസുകുട്ടിയായും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു.
വർഷം | ചലച്ചിത്രം | കഥാപാത്രം | സംവിധാനം | അഭിനേതാക്കൾ |
---|---|---|---|---|
1997 | ഏഴുനിലപ്പന്തൽ | - | വിജയ് പി നായർ | - |
1999 | ദേവദാസി | മഹി | ബിജു വർക്കി | നെടുമുടി വേണു, ഭരത് ഗോപി, വിന്ദുജ മേനോൻ |
1999 | ഋഷിവംശം | കൃഷ്ണൻ | ||
2000 | ജോക്കർ | സുധീർ മിശ്ര | ലോഹിതദാസ് | ദിലീപ്, മന്യ |
2000 | മനസ്സിൽ ഒരു മഞ്ഞുതുള്ളി | മനോജ് | - | കൃഷ്ണകുമാർ, പ്രവീണ, ജഗതി ശ്രീകുമാർ |
2000 | ഇന്ദ്രിയം | സണ്ണി | - | വിക്രം, വാണി വിശ്വനാഥ്, ലെന, ദേവൻ, ബോബൻ ആലുമ്മൂടൻ |
2001 | നളചരിതം നാലാം ദിവസം | നന്ദു | ബോബൻ ആലുമ്മൂടൻ, പ്രവീണ | |
2002 | കാക്കിനക്ഷത്രം | എസ്.ഐ. അച്ച്യുതൻ കുട്ടി | വിജയ് പി നായർ | |
2002 | ഫാന്റം | ജോസ്കുട്ടി | ബിജു വർക്കി | മമ്മൂട്ടി, മനോജ് കെ ജയൻ |
2003 | അന്യർ | - | ലെനിൻ രാജേന്ദ്രൻ | ബിജു മേനോൻ, ലാൽ, ജ്യോതിർമയി |
2003 | തിളക്കം | ഗോപിക്കുട്ടൻ | ജയരാജ് | ദിലീപ്, കാവ്യ മാധവൻ |
2003 | ശിങ്കാരി ബോലോന | ജയകൃഷ്ണൻ | സതീഷ് മണ്ണാർക്കാട് | ലാൽ, മന്യ, കലാഭവൻ മണി |
2003 | പുലിവാൽ കല്യാണം | രമേഷ് പ്രസാദ് | ഷാഫി | ജയസൂര്യ, കാവ്യ മാധവൻ |
2004 | ഫ്രീഡം | മജീദ് | - | ജിഷ്ണു, രേണുക മേനോൻ |
2004 | വാണ്ടഡ് | മണി | മുരളി നാഗവള്ളി | മധു വാര്യർ, അരവിന്ദ് ആകാശ്, സുജിത |
2004 | രസികൻ | അർജുൻ രാം | ലാൽ ജോസ് | ദിലീപ്, സംവൃത സുനിൽ |
2005 | ലോകനാഥൻ ഐ.എ.എസ്. | ഓട്ടോ ഡ്രൈവർ | അനിൽ | കലാഭവൻ മണി, സുജ കാർത്തിക |
2005 | ഇരുവട്ടം മണവാട്ടി | സുധീർ | സനൽ | കുഞ്ചാക്കോ ബോബൻ, കാവ്യ മാധവൻ, |
2006 | കിസാൻ | അമ്പാടി | സിബി മലയിൽ | കലാഭവൻ മണി, ബിജു മേനോൻ |
2006 | പതാക | മുരുകദാസ് | കെ. മധു | സുരേഷ് ഗോപി, മനോജ് കെ ജയൻ, അരുൺ, നവ്യ നായർ |
2006 | രാവണൻ | വിനൊദ് കുമാർ | - | - |
2007 | സൂര്യകിരീടം | ഗൗതം | - | ഇന്ദ്രജിത്ത്, രമ്യ നമ്പീശൻ, നിത്യ ദാസ് |
2008 | പകൽ നക്ഷത്രങ്ങൾ | തുഷാർ | രാജീവ് നാഥ് | മോഹൻലാൽ, സുരേഷ് ഗോപി,അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി |
2008 | ചന്ദ്രനിലേക്കൊരു വഴി | ചന്ദ്രൻ | ബിജു വർക്കി | ജഗതി ശ്രീകുമാർ, നെടുമുടി വേണു |
2008 | തിരക്കഥ | കെവിൻ പോൾ | രഞ്ജിത്ത് | പൃഥ്വിരാജ്, പ്രിയാമണി, അനൂപ് മേനോൻ |
2008 | വൺവേ ടിക്കറ്റ് | ഭദ്രൻ | ബിപിൻ പ്രഭാകർ | പൃഥ്വിരാജ്, മമ്മൂട്ടി |
2008 | കോവളം | ക്രിസ്റ്റി | - | - |
2008 | ആയുധം | യൂനാസ് മുഹമ്മദ് | എം.എ. നിഷാദ് | സുരേഷ് ഗോപി, തിലകൻ |
2008 | മായക്കാഴ്ച | അരവിന്ദ വർമ്മ | - | - |
2008 | ഗുൽമോഹർ | കുര്യാക്കോസ് | ജയരാജ് | രഞ്ജിത്, സിദ്ദിഖ് |
2008 | പൈറേറ്റ്സ് ബ്ലഡ് | സാഗർ | - | സണ്ണി ലിയോൺ |
2009 | സ്വ ലേ | സന്ദീപ് ജഡേജ | പി. സുകുമാർ | ദിലീപ്, ഗോപിക |
2010 | 9 കെ.കെ. റോഡ് | ഉണ്ണികൃഷ്ണൻ | സൈമൺ കുരുവിള | ബാബു ആന്റണി, വിജയരാഘവൻ |
2010 | കാര്യസ്ഥൻ | ആനന്ദ് | തോംസൺ കെ. തോമസ് | ദിലീപ്, അഖില ശശിധരൻ |
2010 | പുണ്യം അഹം | ജോർജൂകുട്ടി | രാജ് നായർ | പൃഥ്വിരാജ്, സംവൃത സുനിൽ, നെടുമുടി വേണു |
2011 | ദി മെട്രോ | ഫ്രെഡ്ഡി | ബിപിൻ പ്രഭാകർ | ശരത് കുമാർ, നിവിൻ പോളി, ഭാവന |
2012 | ഫെയ്സ് 2 ഫെയ്സ് | ജോർജ് ജോസഫ് | വി.എം. വിനു | മമ്മൂട്ടി, സിദ്ദിഖ് |
2012 | മായാമോഹിനി | അതിഥിതാരം | ജോസ് തോമസ് | ദിലീപ്, ബിജു മേനോൻ |
2012 | ബാങ്കിംഗ് അവേഴ്സ് 10 ടു 4 | കള്ളൻ | കെ.മധു | അനൂപ് മേനോൻ, മേഘന രാജ്, ജിഷ്ണു |
2012 | വീരപുത്രൻ | മുസ്ലിംലീഗ് നേതാവ് | പി.ടി. കുഞ്ഞുമുഹമ്മദ് | നരേൻ, റൈമ സെൻ |
2012 | മുല്ലശ്ശേരി മാധവൻകുട്ടി നേമം പി.ഒ. | വിശ്വൻ | കുമാർ നന്ദ | അനൂപ് മേനോൻ, സോനൽ ദേവരാജ്, സുരാജ് വെഞ്ഞാറമൂട് |
2013 | 101 ചോദ്യങ്ങൾ | രാധാകൃഷ്ണൻ | സിദ്ധാർത്ഥ് ശിവ | ഇന്ദ്രജിത്ത്, ലെന, രചന നാരായണൻകുട്ടി |
2013 | പ്ലയേഴ്സ് | അലി | സനൽ | ജയസൂര്യ, കാവ്യ മാധവൻ, ജിഷ്നു |
2014 | മോസയിലെ കുതിരമീനുകൾ | ഹാഷിം [3] | അജിത് പിള്ള | ആസിഫ് അലി, സണ്ണി വെയ്ൻ, നെടുമുടി വേണു |
2014 | ആംഗ്രി ബേബീസ് ഇൻ ലവ് | അന്വർ | സജി സുരേന്ദ്രൻ | അനൂപ് മേനോൻ, ഭാവന |
2014 | വില്ലാളിവീരൻ | സുധീഷ് ശങ്കർ | ദിലീപ്, നമിതപ്രമോദ്, മൈഥിലി | |
2014 | ദി ഡോൾഫിൻസ് | ബിജു | ദീപൻ | സുരേഷ് ഗോപി, അനൂപ് മേനോൻ, കൽപ്പന, മേഘന രാജ് |
2015 | രുദ്രസിംഹാസനം | ഹരികൃഷ്ണൻ | - | - |
2016 | കോപ്പയിലെ കൊടുംകാറ്റ് | രാഹുൽ | ||
2017 | സഖാവ് | ടോണി | സിദ്ധാർത്ഥ് ശിവ | നിവിൻ പോളി, ഐശ്വര്യ രാജേഷ് |
2018 | ജോണി ജോണി യെസ് അപ്പ | പോലീസ് ഓഫീസർ സത്യൻ | ജി. മാർത്താണ്ടൻ | കുഞ്ചാക്കോ ബോബൻ, അനു സിത്താര |
2018 | ഉഴൈക്കും പിഴൈ | തമിഴ് ചലച്ചിത്രം | ||
2019 | അണ്ടർ വേൾഡ് | മണി | അരുൺ കുമാർ അരവിന്ദ് | ആസിഫ് അലി, ഫർഹാൻ ഫാസിൽ, മുകേഷ്, ജീൻ പോൾ ലാൽ |
2019 | വലിയ പെരുന്നാൾ | നൗഷാദ് | - | - |
2021 | വൺ | സി.ഐ. ഷൈൻ തോമസ് | സന്തോഷ് വിശ്വനാഥൻ | മമ്മൂട്ടി, നിമിഷ സജയൻ, മുരളി ഗോപി, ജോജു ജോർജ്, സിദ്ദിഖ് |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.